മിസോറാം ഗവർണറായി ചുമതലയേറ്റ ശേഷം കാണാൻ വന്നിരുന്നു; രൈരു നായരെ അനുസ്മരിച്ച് ശ്രീധരൻ പിള്ള
മിസോറാം ഗവർണറായി ചുമതലയേറ്റ ശേഷം കാണാൻ വന്നിരുന്നു; രൈരു നായരെ അനുസ്മരിച്ച് ശ്രീധരൻ പിള്ള
മരണത്തിന് രണ്ടു ദിവസം മുൻപും തന്നെപ്പറ്റി സംസാരിച്ചിരുന്നു എന്ന അദ്ദേഹത്തിന്റ മകളുടെ വാക്കുകൾ വികാരാധീനനാക്കുന്നു. അദ്ദേഹത്തിന്റെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും, അനുശോചനം അറിയിക്കുകയും ചെയ്യുന്നതായും ശ്രീധരൻപിള്ള പറഞ്ഞു.
കോഴിക്കോട്: സ്വാതന്ത്ര്യസമര സേനാനിയും സാമൂഹ്യ പ്രവർത്തകനും പൊതുരംഗത്തെ നിറസാന്നിധ്യവുമായിരുന്ന ചാത്തോത്ത് രൈരു നായരുടെ നിര്യാണത്തോടെ ഒരു കാലഘട്ടത്തിന്റെ പ്രതീകമായിരുന്ന ചരിത്ര പുരുഷനെയാണ് കേരളത്തിന് നഷ്ടമായതെന്ന് മിസോറാം ഗവർണ്ണർ അഡ്വ. പി എസ് ശ്രീധരൻപിള്ള.
രാഷ്ട്രീയമായി താനുൾക്കൊണ്ട ആശയവുമായി, അദ്ദേഹം അടുത്ത് പ്രവർത്തിച്ചിട്ടില്ല എങ്കിലും തന്നെ ജീവനു തുല്യം സ്നേഹിക്കുകയും തന്റെ പൊതു പ്രവർത്തനത്തിന്റെ ഓരോ ചലനങ്ങളും സശ്രദ്ധം വീക്ഷിച്ച് തന്നെ താലോലിക്കുകയും പ്രോത്സാഹനം നൽകുകയും ചെയ്തിരുന്നെന്നും ശ്രീധരൻ പിള്ള പറഞ്ഞു.
മിസോറാം ഗവർണ്ണറായി താൻ ചുമതലയേറ്റശേഷം കോഴിക്കോട് പൗരാവലി തനിക്ക് ടാഗോർ ഹാളിൽ പൊതു സ്വീകരണം നൽകുന്നതറിഞ്ഞ് കണ്ണൂരിൽ നിന്ന് 98മത്തെ വയസ്സിൽ കോഴിക്കോട് എത്തി ആ പരിപാടിയുടെ മുൻനിരയിൽ സന്നിഹിതനായത് ഇന്നുമോർക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
മരണത്തിന് രണ്ടു ദിവസം മുൻപും തന്നെപ്പറ്റി സംസാരിച്ചിരുന്നു എന്ന അദ്ദേഹത്തിന്റ മകളുടെ വാക്കുകൾ വികാരാധീനനാക്കുന്നു. അദ്ദേഹത്തിന്റെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും, അനുശോചനം അറിയിക്കുകയും ചെയ്യുന്നതായും ശ്രീധരൻപിള്ള പറഞ്ഞു.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.