കോഴിക്കോട്: പൗരത്വനിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധങ്ങളെ തള്ളിപ്പറഞ്ഞും കേരള ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാനെ പിന്തുണച്ചും മിസോറാം ഗവര്‍ണ്ണര്‍ ശ്രീധരൻ പിള്ള. പൗരത്വനിയമ ഭേദഗതി വിഷയത്തില്‍ ഇന്ത്യയില്‍ ഗവർണറെ തടഞ്ഞ ഒരേയൊരു സംസ്ഥാനം കേരളമാണ്. ഇക്കാര്യത്തില്‍ മലയാളിയെന്ന നിലയില്‍ ആശങ്കയുണ്ട്. മണിപ്പൂരിലെ ഗവർണർ നജ്മയെ എന്തിന് തടഞ്ഞുവെന്ന് വ്യക്തമാക്കണമെന്നും പിള്ള കോഴിക്കോട് പറഞ്ഞു.
പൊതുപ്രവര്‍ത്തന രംഗത്ത് സ്ഫുടം ചെയ്‌തെടുത്ത വ്യക്തിത്വമാണ് ആരിഫ് മുഹമ്മദ് ഖാന്‍റേത്. ജാമിയയിലും അലിഗഡിലുമാണ് അദ്ദേഹം പഠിച്ചത്. അലിഗഡ് യൂണിവേഴ്‌സിറ്റി യൂണിയന്‍ ജനറല്‍ സെക്രട്ടറിയായിരുന്നു അദ്ദേഹമെന്നും ശ്രീധരന്‍ പിള്ള വ്യക്തമാക്കി.
'രാജിവ് ഗാന്ധി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് ഷാബാനു കേസിലെ വിധി വന്നത്. അതിനെ അട്ടിമറിക്കാന്‍ പാര്‍ലമെന്‍റില്‍ ബില്ല് വന്നപ്പോള്‍ ആരിഫ് ഖാനാണ് നെഞ്ച് കാട്ടി എതിര്‍ത്തത്. അന്ന് ഇ.എം.എസിന്‍റെ ഓളേം കെട്ടുമെന്ന് മുദ്രാവാക്യം വിളിച്ചവരുണ്ട്. അന്ന് ഇ.എം.എസ് ആരിഫ് മുഹമ്മദ് ഖാനെക്കുറിച്ച് എന്താണ് പറഞ്ഞതെന്ന് നോക്കിയാല്‍ മതി. പാര്‍ലമെന്‍റില്‍ എതിര്‍ത്തതിന്‍റെ പേരില്‍ ആരിഫ് ആക്രമിക്കപ്പെട്ടു. മൂന്ന് ദിവസം ബോധരഹിതനായി കഴിയേണ്ടി വന്നു. നീതിബോധത്തിന്‍റെ പ്രതീകമാണ് ആരിഫ് മുഹമ്മദ് ഖാന്‍. ഖുര്‍ആന്‍ ആൻഡ് ചലഞ്ചസ് എന്ന പുസ്‌കമെഴുതിയ ആളുകൂടിയാണ്'- പിള്ള വ്യക്തമാക്കി.
നടിയെ ആക്രമിച്ച കേസ്: പ്രതിപ്പട്ടികയിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ദിലീപ്ഗവർണറെ വിളിച്ചാല്‍ പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കണം. മിനിറ്റ് ബൈ മിനിറ്റ് പ്രോഗ്രാമില്‍ ഇല്ലാത്തയാള്‍ എങ്ങനെ സ്‌റ്റേജില്‍ വന്നു. ഇതാണ് കേരളത്തിന്‍റെ അവസ്ഥയെങ്കില്‍ എങ്ങോട്ടാണ് പോകുന്നതെന്നാണ് ആശങ്ക. പരിപാടിയില്‍ മുമ്പ് പ്രസംഗിച്ചവരെല്ലാം പൗരത്വ ബില്ലിനെതിരെ പറഞ്ഞു. അതിന് മറുപടി പറയാന്‍ ഗവർണര്‍ക്ക് അവകാശമില്ലേ. പൗരത്വബില്‍ വിഷയത്തില്‍ 28 ഗവർണര്‍മാരില്‍ ആര്‍ക്കും വ്യത്യസ്ത അഭിപ്രായമില്ല.
ഗവർണര്‍ക്കെതിരെ നടന്നത് ക്രിമിനല്‍ കുറ്റമാണ്. അതിനൊരു കേസ് പോലും രജിസ്റ്റര്‍ ചെയ്തിട്ടില്ല. നിയമവാഴ്ച തകര്‍ന്നാല്‍ അരാജകത്വമുണ്ടാവും. എല്ലാ ഗുരുനാഥന്‍മാരും അധ്യാപകരാണ്. എന്നാല്‍, എല്ലാ അധ്യാപകരും ഗുരുനാഥന്‍മാരല്ലെന്നും ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബിനെക്കുറിച്ച് ശ്രീധരന്‍പിള്ള പറഞ്ഞു. എന്നേക്കാള്‍ പണ്ഡിതനായ, ഇസ്ലാമില്‍ വിശ്വസിക്കുന്ന ഇസ്ലാം ആൻഡ് ചലഞ്ചസ് എന്ന പുസ്തകമെഴുതിയ ആളാണ് ആരിഫ് മുഹമ്മദ് ഖാന്‍. അവരെല്ലാം യഥാര്‍ത്ഥ വിശ്വാസികളാണ്. മറ്റുള്ളവര്‍ മതത്തെ കച്ചവടം ചെയ്യുന്ന കപടന്‍മാരാണ്.
പൗരത്വ നിയമഭേദഗതിക്കെതിരെ മിസോറാമില്‍ നാട്ടുകാര്‍ ഒരു പ്രക്ഷോഭവും നടത്തുന്നില്ല. നാട്ടുകാര്‍ നിയമം നടപ്പാക്കരുതെന്ന് നിവേദനം തന്നു. താനത് കേന്ദ്രത്തിന് അയച്ചു. മംഗലാപുരത്ത് പൊലീസ് വെടിവെപ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മാധ്യമപ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ടോയെന്ന് അറിയില്ല. ഉണ്ടെങ്കില്‍ കേസ് കൊടുക്കുകയാണ് വേണ്ടത്. അക്രമം നടത്തിയവരെ കേസ് കൊടുത്ത് മുട്ടുകുത്തിക്കണം. പാര്‍ട്ടി പ്രസിഡന്‍റ് ആയിരുന്ന സമയത്ത് തന്നെ വ്യക്തിപരമായി ആക്രമിച്ചവര്‍ക്കെതിരെയെല്ലാം താന്‍ കേസ് കൊടുക്കുകയാണ് ചെയതത്. അന്ന് അവരെ പാര്‍ട്ടി പ്രവര്‍ത്തകരെ ഉപയോഗിച്ച് കൈകാര്യം ചെയ്യാമായിരുന്നു. പക്ഷേ, കേസ് കൊടുക്കാനാണ് ഞാന്‍ തയ്യാറായത്. ലോ ആൻഡ് ഓര്‍ഡർ സിറ്റുവേഷന്‍ സ്‌റ്റേറ്റ് കൈകാകാര്യം ചെയ്യേണ്ടതാണ്. യു.പിയില്‍ പൊലീസ് അത് ചെയ്തുവെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.