കോഴിക്കോട്: എം.കെ രാഘവന് എം.പിക്കെതിരേ വിജിലന്‍സ് അന്വേഷണം. കൈക്കൂലി ആരോപണത്തിലും ലോക്സഭ തെരഞ്ഞെടുപ്പില്‍ അധികത്തുക ചെലവഴിച്ചെന്ന് വെളിപ്പെടുത്തിയതിലുമാണ് അന്വേഷണം. കോഴിക്കോട് വിജിലൻസ് യൂണിറ്റാണ് എം.കെ രാഘവനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്റ്റിംഗ് ഓപ്പറേഷനില്‍ എം.കെ.രാഘവന് കുടുങ്ങിയതായി ടിവി 9 ചാനല്‍ അവകാശപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് ചിലവുകള്‍ക്ക് അഞ്ചു കോടി രൂപ ഡല്‍ഹി ഓഫീസില്‍ എത്തിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു ഫൈവ്സ്റ്റാര്‍ ഹോട്ടല്‍ തുടങ്ങാനെന്ന പേരില്‍ ചാനല്‍ എം.കെ. രാഘവനെ സമീപിച്ചിരുന്നു. അപ്പോഴാണ്തെരഞ്ഞെടുപ്പ് ചെലവിനായി അഞ്ച് കോടി രൂപവേണമെന്ന് എം.കെ. രാഘവന് ആവശ്യപ്പെട്ടത്. ഈ ദൃശ്യങ്ങൾ ചാനല്‍ പുറത്തുവിട്ടിരുന്നു.
2014 തിരഞ്ഞെടുപ്പില്‍ 20 കോടി ചെലവഴിച്ചുവെന്ന വെളിപ്പെടുത്തലും ഒളികാമറ ഓപ്പറേഷനിലുണ്ടായിരുന്നു. ഇത് രണ്ടും സംബന്ധിച്ച അന്വേഷണത്തിനാണ് വിജിലന്‍സ് ഒരുങ്ങുന്നത്. എം. കെ. രാഘവന് എം.പിയായതിനല്‍ ലോക്സഭ സ്പീക്കറുടെ അനുമതി വേണമോയെന്ന നിയമോപദേശം തേടിയിരുന്നു. എന്നാല്‍ അത് വേണ്ടെന്ന മറുപടിയെതുടര്‍ന്നാണ് വിജിലന്‍സ് അന്വേഷണം ആരംഭിച്ചത്.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.