• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

കേരള പുനർനിർമാണം; ലോകബാങ്ക് ഏജൻസിയാകുന്നത് പ്രളയത്തെക്കാൾ ഭീകരം

news18
Updated: September 2, 2018, 11:29 AM IST
കേരള പുനർനിർമാണം; ലോകബാങ്ക് ഏജൻസിയാകുന്നത് പ്രളയത്തെക്കാൾ ഭീകരം
news18
Updated: September 2, 2018, 11:29 AM IST
കോട്ടയം: കേരള പുനർനിർമ്മാണത്തിലെ പ്രധാന ഫണ്ടിംഗ് ഏജൻസികളിലൊന്നായി ലേകബാങ്കും അനുബന്ധ സ്ഥാപനങ്ങളും മാറുന്നതിനെ എതിർത്ത് സിപിഐ (എം എൽ) റെഡ് സ്റ്റാർ സംസ്ഥാന സെക്രട്ടറി എം കെ ദാസൻ രംഗത്ത്. ദീർഘകാലത്തിൽ പ്രളയത്തെക്കാൾ ദുരന്തപൂർണമാകുമിതെന്ന് അദ്ദേഹം പറഞ്ഞു.

റിയൽ എസ്റ്റേറ്റിലും പ്രകൃതി- പരിസ്ഥിതി വിനാശത്തിലും പാർശ്വവത്കൃത ജനതയുടെ അന്യവത്കരണത്തിലും അധിഷ്ഠിതമായ കേരള മോഡലിന്റെ ആഗോള പ്രചാരകരായിരുന്നു ഈ ഏജൻസികളെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

കേരളത്തിന്റെ ഭൂപ്രകൃതിക്കും ആവാസ വ്യവസ്ഥയ്ക്കും വിനാശകരവും സ്ഥായിയല്ലാത്തതുമാണ് ഇത്തരം വികസനമെന്നാണ് ഈ പ്രളയം തുറന്നു കാട്ടിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഹെയ്തി പോലുള്ള രാജ്യങ്ങളിൽ ലോകബാങ്കിന്റെ ഇടപെടൽ വൻ രാഷ്ട്രീയ സാമ്പത്തിക ദുരന്തമാണുണ്ടാക്കിയതെന്ന് ഓർക്കണം- എംകെ ദാസൻ പറഞ്ഞു.

അമേരിക്കയ്ക്ക് ഇപ്പോഴും വീറ്റോ അധികാരമുള്ള അധിനിവേശ സ്ഥാപനങ്ങളിൽ നിന്ന് സഹസ്രകോടികൾ വായ്പയെടുത്ത് കുപ്രസിദ്ധിയാർജിച്ച കെപിഎംജി പോലുള്ള കൺസൾട്ടിംഗ് ഏജൻസികളുടെ വൈദഗ്ധ്യം സ്വീകരിച്ചുള്ള പുനർനിർമാണമാണ് പിണറായി സർക്കാർ പ്രഖ്യാപിച്ചത്. പ്രളയത്തെക്കാൾ ഭീതിജനകമായ ഒരു പുതിയ അധിനിവേശത്തിനും സാമ്പത്തിക, സാമൂഹിക, പാരിസ്ഥിതിക ദുരന്തത്തിനുമാണ് കേരളം ഇതുവഴി വിധേയമാകാൻ പോകുന്നത്- ദാസൻ ചൂണ്ടിക്കാട്ടി.
First published: September 2, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍