തിരുവനന്തപുരം: ശബരിമലയിലെ നിരോധനാജ്ഞ ആളുകൾ വരാതിരിക്കാനാണെന്ന് എം കെ മുനീർ. ആളുകൾ ശബരിമലയിലേക്ക് എത്തിയാൽ അസൗകര്യങ്ങൾ ബോധ്യപ്പെടും. അതിൽ നിന്ന് രക്ഷപ്പെടാനാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എംഎൽഎമാർ സമരം ചെയ്യുന്നുവെന്ന സിംപതി എങ്കിലും ഉണ്ടാവേണ്ടതായിരുന്നു
. സാധാരണ സർക്കാർ ചർച്ചയ്ക്ക് എങ്കിലും തയ്യാറാകാറുണ്ടെന്നും എം കെ മുനീർ പറഞ്ഞു.
അതേസമയം, മുസ്ലിം ലീഗിനെതിരായ മന്ത്രി എകെ ബാലന്റെ പരാമർശം അങ്ങേയറ്റം അപകടകരമാണെന്ന് എം കെ മുനീർ പറഞ്ഞു. ഏകദൈവ വിശ്വാസികളായ മുസ്ലിങ്ങൾ എന്തിനാണ് ബഹുദൈവ വിശ്വാസവുമായി ബന്ധപ്പെട്ട ഒരു വിഷയത്തിൽ ഇടപെടുന്നത് എന്നായിരുന്നു മന്ത്രി എകെ ബാലൻ ചോദിച്ചത്. അദ്ദേഹം ഈ പ്രസ്താവന പിൻവലിച്ച് മാപ്പു പറയണമെന്നും മുനീർ ആവശ്യപ്പെട്ടു.
എകെ ബാലൻ ഇസ്ലാമിനെക്കുറിച്ച് പഠിക്കാത്തതു കൊണ്ടാണ് തെറ്റിദ്ധാരണയെന്നും മുനീർ പറഞ്ഞു. എല്ലാ സമൂഹത്തിന്റെയും ആരാധനാലയങ്ങൾ സംരക്ഷിക്കുകയെന്നത് മുസ്ലിങ്ങളുടെ മതപരമായ കടമയാണെന്നും മുനീർ പറഞ്ഞു. നവോത്ഥാനത്തിന് ഒരു മതവിഭാഗം മതി അല്ലെങ്കിൽ മതത്തിലെ ചില ഘടകങ്ങൾ മതിയെന്ന നിലപാടാണ് സർക്കാർ മുന്നോട്ടു വെക്കുന്നതെന്നും മുനീർ പറഞ്ഞു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.