• HOME
  • »
  • NEWS
  • »
  • kerala
  • »
  • ചികിത്സാ, കല്യാണ സഹായം ഇല്ല; മുഖ്യമന്ത്രിയുടെയും പ്രധാനമന്ത്രിയുടെയും ഫണ്ടിലേക്ക് സംഭാവന; വഖഫ് ബോര്‍ഡിനെതിരേ എം.കെ മുനീർ

ചികിത്സാ, കല്യാണ സഹായം ഇല്ല; മുഖ്യമന്ത്രിയുടെയും പ്രധാനമന്ത്രിയുടെയും ഫണ്ടിലേക്ക് സംഭാവന; വഖഫ് ബോര്‍ഡിനെതിരേ എം.കെ മുനീർ

സാമ്പത്തിക പ്രതിസന്ധിയുടെ പേരിലാണ് ധനസഹായവിതരണം തടഞ്ഞത്. ഇതേ ബോര്‍ഡ് യോഗം തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപയും പ്രധാനമന്ത്രിയുടെ ഫണ്ടിലേക്ക് 10 ലക്ഷം രൂപയും നല്‍കുന്നതിന് തീരുമാനമെടുത്തത് അനുചിതമാണെന്ന് മുനീർ പറഞ്ഞു.

എം.കെ. മുനീർ

എം.കെ. മുനീർ

  • News18
  • Last Updated :
  • Share this:
    കോഴിക്കോട്: വഖഫ് ബോര്‍ഡിന്റെ സാമൂഹ്യക്ഷേമ പദ്ധതി പ്രകാരം നല്‍കി വരുന്ന സഹായധനം സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ നിഷേധിച്ച വഖഫ് ബോര്‍ഡ് തീരുമാനം പുനപരിശോധിക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ. എം കെ മുനീര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

    ക്യാന്‍സര്‍, ഹൃദ്രോഗം, ട്യൂമര്‍, കിഡ്‌നി എന്നീ രോഗങ്ങള്‍ കൊണ്ട് പ്രയാസപ്പെടുന്നവര്‍ക്കുള്ള ചികിത്സാസഹായവും പാവപ്പെട്ട പെണ്‍കുട്ടികള്‍ക്കുള്ള കല്യാണ സഹായങ്ങളുമാണ് നിര്‍ത്തി വെച്ചത്. മെയ് 13ന് വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ജീവനക്കാര്‍ക്ക് പെന്‍ഷനും രോഗികള്‍ക്ക് ചികിത്സാ സഹായവും പെണ്‍കുട്ടികള്‍ക്കുള്ള വിവാഹ ധനസഹായവും ഉള്‍പ്പെടെ മൂന്നുകോടി രൂപ വഖഫ് ബോര്‍ഡിന്റെ തനത് ഫണ്ടില്‍ നിന്നും നല്‍കാന്‍ തീരുമാനിച്ചിട്ടും പിറ്റേദിവസം ചേര്‍ന്ന വഖഫ് ബോര്‍ഡ് യോഗം സാമൂഹ്യക്ഷേമ പദ്ധതികള്‍ക്കുള്ള ധനസഹായം
    വിതരണം ചെയ്യുന്നത് നിര്‍ത്തി വെച്ചിരിക്കുകയാണ്.

    You may also like:ആറ് ജീവനക്കാര്‍ക്ക്​ രോഗം സ്ഥിരീകരിച്ചു: ഗ്രേറ്റര്‍ നോയിഡയിലെ OPPO ഫാക്​ടറി അടച്ചിട്ടു [NEWS]വീട്ടിനുള്ളിൽ ഫലപ്രദമായി ജോലി ചെയ്യാൻ സുരക്ഷിതമായ 'ഓഫീസ്' എങ്ങനെ സജ്ജമാക്കാം ? [NEWS]കോവിഡി​​ന്റെ മറവില്‍ കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ വില്‍ക്കുന്നു:​ രമേശ്​ ചെന്നിത്തല [NEWS]

    സാമ്പത്തിക പ്രതിസന്ധിയുടെ പേരിലാണ് ധനസഹായവിതരണം തടഞ്ഞത്. ഇതേ ബോര്‍ഡ് യോഗം തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപയും പ്രധാനമന്ത്രിയുടെ ഫണ്ടിലേക്ക് 10 ലക്ഷം രൂപയും നല്‍കുന്നതിന് തീരുമാനമെടുത്തത് അനുചിതമാണെന്ന് മുനീർ പറഞ്ഞു.

    ഒരു വിഭാഗം അംഗങ്ങള്‍ ഈ തീരുമാനത്തിനോട് വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്ത
    അംഗങ്ങളുടെ ഭൂരിപക്ഷത്തില്‍ തീരുമാനം നടപ്പില്‍ വരുത്താനാണ് ശ്രമിച്ചിട്ടുള്ളത്. ബജറ്റില്‍ പ്രഖ്യാപിച്ച മൂന്ന് കോടി രൂപ അടിയന്തരമായി വഖഫ് ബോര്‍ഡിന് നല്‍കണമെന്ന് മുഖ്യമന്ത്രിക്കയച്ച കത്തില്‍ എം.കെ മുനീര്‍ ആവശ്യപ്പെട്ടു.

    വഖഫ് ഫണ്ട് രാഷ്ട്രീയപ്രേരിതമായി ഉപയോഗപ്പെടുത്താനുള്ള ബോര്‍ഡ് തീരുമാനം പുനഃപരിശോധിക്കണമെന്നും ചികിത്സ, വിവാഹ ധന സഹായങ്ങള്‍ എന്നിവ എത്രയും വേഗം വിതരണം ചെയ്യുവാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കണമെന്നും എം കെ മുനീര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

    Published by:Joys Joy
    First published: