• HOME
  • »
  • NEWS
  • »
  • kerala
  • »
  • FB post | 'മുസ്ലീം ലീഗിനെ സിപിഎം മുന്നണിയിൽ എത്തിക്കാൻ ഞാൻ ശ്രമിക്കുമെന്നത് ശുദ്ധഭോഷ്കാണ്'; എം.കെ.മുനീർ

FB post | 'മുസ്ലീം ലീഗിനെ സിപിഎം മുന്നണിയിൽ എത്തിക്കാൻ ഞാൻ ശ്രമിക്കുമെന്നത് ശുദ്ധഭോഷ്കാണ്'; എം.കെ.മുനീർ

രാഷ്ട്രീയം സാധ്യതകളുടെ കലയാണ് എന്ന് രാഷ്ട്രിയത്തേക്കുറിച്ചുള്ള ചോദ്യങ്ങളിൽ നേതാക്കൾ പലരും ഉത്തരം നൽകിയിട്ടുണ്ട്. എന്നാല്‍ അത്തരം കേവല സാധ്യതകളിൽ ഞാൻ വിശ്വസിക്കുന്നില്ല; എംകെ മുനീര്‍

  • Last Updated :
  • Share this:
    അധികരമില്ലാതെ മുസ്ലീം ലീഗിന് അധിക നാൾ പ്രതിപക്ഷത്ത് തുടരാനാകുമോ, എൽഡിഎഫി മുന്നണിയിലേക്ക് ലീഗ് ചേക്കേറുമോ എന്നെല്ലാമുള്ള ചോദ്യങ്ങൾ കുറേയായി കേരളത്തിന്റെ രാഷ്ട്രിയ മണ്ഡലത്തിൽ ചുറ്റിക്കറങ്ങുന്നുണ്ട്. ഈ അവസരത്തിലാണ് മീഡിയാവൺ ചാനലിൽ എംകെ മുനീറിന്റെ ഇന്റർവ്യൂ..

    അഭിമുഖത്തിൽ ചോദിക്കുന്നു, എൽഡിഎഫിലേക്ക് ഒരിക്കലും പോകില്ലെന്ന് പറയാൻ പറ്റുമോ എന്ന്. ചോദ്യത്തിന് എംകെ മുനീർ നൽകിയ മറുപടി 'ഓരോ രാഷ്ട്രീയ സാഹചര്യങ്ങൾക്കനുസരിച്ചാണ് നിലപാട് എന്നല്ലേ പറയാൻ പറ്റുക' എന്നാണ്. ദേശിയ രാഷ്ട്രീയവും അദ്ദേഹം അതിനോട് ചേർത്ത് പറയുകയുണ്ടായി. അന്ധമായ വിരോദം സിപിഎം-നോട് ഉണ്ടോ എന്ന ചോദ്യത്തിന് അന്ധമായ വിരോധമില്ല, നിലപാടുകളോട് എതിർപ്പുണ്ട് എന്ന തരത്തിലായിരുന്നു മുനീറിന്റെ പ്രതികരണം.

    അഭിമുഖത്തിലെ ഈ ഭാഗം കട്ട് ചെയ്ത് വ്യാപകമായി പലരും പ്രചരിപ്പിച്ചു. മുനീറിന്റെ അഭിപ്രായത്തെ സന്ദർഭത്തിൽ നിന്ന് അടർത്തി മാറ്റി ദുർവ്യാഖ്യാനം ചെയ്യുകയാണെന്നായിരുന്നു ലീഗിന്റെ പ്രതിരോധം. ലീഗിന്റെ മുതിർന്ന നേതാവും സിഎച്ച് മുഹമ്മദ് കോയയുടെ മകനുമായ എംകെ മുനീറിന്‍റെ വാക്കുകൾ പലതരത്തിലുള്ള ആശയക്കുഴപ്പം സൃഷ്ടിച്ച സാഹചര്യത്തിൽ ഇതിൽ വിശദീകരണവുമായി മുനീറിന്റെ എഫ്ബി പോസ്റ്റ് വന്നിരിക്കുന്നു.

    read also: 'റോഡായാൽ തകരുമെന്ന് ന്യായം പറയുന്നില്ല; മരണത്തെപ്പോലും പ്രതിപക്ഷം രാഷ്ട്രീയ നേട്ടമാക്കുന്നു' ; മന്ത്രി മുഹമ്മദ് റിയാസ്

    "രാഷ്ട്രീയം സാധ്യതകളുടെ കലയാണ്. "

    രാഷ്ട്രീയത്തെ കുറിച്ചുള്ള ചോദ്യങ്ങളിൽ രാഷ്ട്രീയ നേതാക്കളിൽ ചിലരുടെയൊക്കെ ഉത്തരം ഈ രീതിയിലായിരിക്കും.



    ഞാൻ അത്തരം കേവല-സാധ്യതകളുടെ കലയിൽ വിശ്വസിക്കുന്നില്ല എന്നു മാത്രമല്ല, പ്രയോഗിക രാഷ്ട്രീയത്തിന്റെ എല്ലാ ട്വിസ്റ്റുകളിലും,വിശ്വസിക്കുന്ന ആദർശത്തിന്റെ പിൻബലം കൂടി കരുത്താകണമെന്ന് കരുതുകയും നിശ്ചയദാർഢ്യത്തോടെ മുന്നോട്ട് പോകുകയും ചെയ്യുന്നു. ആ നിലക്ക് കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിന്റെ ചേരിപ്പോരിൽ മുസ്ലിം ലീഗിനെ സി പി എം മുന്നണിയിൽ എത്തിക്കാൻ ഞാൻ ശ്രമിക്കുമെന്നത് ശുദ്ധ ഭോഷ്കാണ്. ഇന്ത്യൻ രാഷ്ട്രീയ സാഹചര്യങ്ങളെ വിശകലനം ചെയ്ത് സംസാരിച്ചതിനെ സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത് ദുർവ്യാഖ്യാനം ചെയ്യുമ്പോൾ ചിലർക്ക് കിട്ടുന്ന സുഖം വെറും നൈമിഷികം മാത്രമാണെന്ന് കാലമാണ് തെളിയിക്കുക."



    എംകെ മുനീർ തന്റെ എഫ്ബി അക്കൗണ്ടിൽ കുറിച്ചു. ഈ പോസ്റ്റിനു കീഴേയും  വാദപ്രതിവാദങ്ങൾ ഉണ്ടാവുന്നുണ്ട്.
    Published by:Amal Surendran
    First published: