• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ലൗ ജിഹാദ് ഇല്ല, സി പി എം ചെയ്യുന്നത് സാത്താന്റെ ജോലി; നാട് കത്തിച്ച് മാറി നിൽക്കുന്നു': എം കെ മുനീർ

'ലൗ ജിഹാദ് ഇല്ല, സി പി എം ചെയ്യുന്നത് സാത്താന്റെ ജോലി; നാട് കത്തിച്ച് മാറി നിൽക്കുന്നു': എം കെ മുനീർ

ലൗ ജിഹാദിനെക്കുറിച്ച് പറഞ്ഞതിനെക്കുറിച്ച് മുഖ്യമന്ത്രിയോട് ചോദിച്ചപ്പോൾ, ലൗ ജിഹാദിനെക്കുറിച്ച് ജോസ് കെ മാണി പറഞ്ഞത് എന്താണ് എന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്ന് ആയിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

എം.കെ മുനീർ

എം.കെ മുനീർ

  • News18
  • Last Updated :
  • Share this:
    കോഴിക്കോട്: ലൗ ജിഹാദ് ചർച്ചയാക്കുന്നത് വർഗീയ ലക്ഷ്യത്തോടെയാണെന്ന് മുസ്ലിം ലീഗ് നേതാവും പ്രതിപക്ഷ ഉപനേതാവുമായ എം കെ മുനീർ. കേരളത്തിന്റെ മതമൈത്രിയെ തകർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മുനീർ പറഞ്ഞു. ലൗ ജിഹാദ് ഇല്ലെന്ന് കേന്ദ്ര സർക്കാരും കോടതിയും പറഞ്ഞതാണെന്നും മുനീർ പറഞ്ഞു.

    ക്രിസ്ത്യൻ - മുസ്ലിം സൗഹൃദം ഇല്ലാതാക്കാൻ ശ്രമം
    നടക്കുകയാണെന്നും വോട്ട് കിട്ടാൻ എൽ ഡി എഫ് കേരളത്തെ മുറിക്കുകയാണെന്നും മുനീർ ആരോപിച്ചു.

    സി പി എം ചെയ്യുന്നത് സാത്താന്റെ ജോലിയാണെന്നും നാട് കത്തിച്ച് മാറി നിൽക്കുകയാണ് സി പി എം എന്നും മുനീർ വ്യക്തമാക്കി.

    അതേസമയം, ലൗ ജിഹാദ് വിഷയം പരാജയപ്പെടാൻ പോകുന്നവർക്ക് മുങ്ങാൻ പോകുന്നതിനു മുന്നുള്ള പിടിവള്ളിയായ പുൽക്കൊടിയാണെന്ന് പികെ കുഞ്ഞാലിക്കുട്ടി ആരോപിച്ചു.

    Sharad Pawar | കഠിനമായ വയറുവേദന; NCP നേതാവ് ശരത് പവാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

    കഴിഞ്ഞ ദിവസമാണ് കേരള കോൺഗ്രസ് നേതാവും പാലായിലെ എൽ ഡി എഫ് സ്ഥാനാർഥിയുമായ ജോസ് കെ മാണി ലൗ ജിഹാദ് വിഷയത്തിൽ പ്രതികരിച്ചത്. ലൗ ജിഹാദുമായി ബന്ധപ്പെട്ട സംശയം ദുരീകരിക്കപ്പെടണമെന്നും ഇതിൽ യാഥാർഥ്യമുണ്ടോ എന്നതിൽ വ്യക്തത വേണമെന്നും ആയിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം.

    ജോസ് കെ മാണി നടത്തിയ പരാമർശത്തെ പിന്തുണച്ച് കെ സി ബി സിയും രംഗത്ത് എത്തിയിരുന്നു. ജോസ് കെ മാണിയുടെ ക്രിയാത്മകമായ പ്രതികരണം സന്തോഷകരമായ കാര്യമാണെന്ന് കെ സി ബി സി വക്താവ് ഫാ ജേക്കബ് പാലക്കാപ്പിള്ളി പറഞ്ഞു. മാതൃഭൂമി ന്യൂസിനോട് സംസാരിക്കവെയാണ് കെ സി ബി സി വക്താവ് ഇങ്ങനെ പറഞ്ഞത്. ലൗ ജിഹാദ് എന്നത് പച്ചയായ യാഥാർഥ്യമാണ്. ഇക്കാര്യത്തിൽ സി പി എമ്മും മറ്റ് മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളും നിലപാട് വ്യക്തമാക്കണം. രാഷ്ട്രീയ അജൻഡയുടെ ഭാഗമായിട്ടാകാം ലൗ ജിഹാദ് ഇല്ലെന്ന് മുഖ്യമന്ത്രി പറയുന്നത്. പൊതുസമൂഹത്തിനും സഭയ്കും ലൗ ജിഹാദിൽ ആശങ്കയുണ്ടെന്നും അത് ദുരീകരിക്കേണ്ടത് സർക്കാരും രാഷ്ട്രീയ പാർട്ടികളുമാണെന്നും ഫാ ജേക്കബ് പാലക്കാപ്പിള്ളി പറഞ്ഞു.

    ജോസ് കെ മാണിയുടെ ലൗ ജിഹാദ് പരാമര്‍ശം; ജോസിനോട് തന്നെ ചോദിക്കണമെന്ന് മുഖ്യമന്ത്രി; മതമൗലികവാദികളുടെ പ്രചാരണമെന്ന് കാനം

    ലൗ ജിഹാദ് ഇല്ലെന്നത് മുസ്ലിം ലീഗിന്റെ മാത്രം അഭിപ്രായമാണെന്നും അദ്ദേഹം ആരോപിച്ചു. ലൗ ജിഹാദ് എന്നത് പച്ചയായ യാഥാർഥ്യമാണ്. പെൺകുട്ടിയുടെ അമ്മ കാലു പിടിച്ച് കരയുന്ന രംഗങ്ങൾ ആരുടെയും മനസിൽ നിന്ന് പോയിട്ടില്ല. വിവിധ മതവിഭാഗങ്ങൾ തമ്മിലുള്ള വിവാഹങ്ങൾക്ക് സഭ എതിരല്ലെന്നും എന്നാൽ, ഇത് ദുരുപയോഗം ചെയ്ത് മതചിന്തകൾ അടിച്ചേൽപ്പിക്കുന്നതിനെയാണ് സഭ എതിർക്കുന്നതെന്നും ഫാ ജേക്കബ് പാലക്കാപ്പിള്ളി പറഞ്ഞു.

    'ലൗ ജിഹാദ് എന്നത് പച്ചയായ യാഥാർഥ്യം; ഇല്ലെന്നത് മുസ്ലിം ലീഗിന്റെ മാത്രം അഭിപ്രായം': കെ സി ബി സി

    ഇതിനിടെ, ലൗ ജിഹാദ് വിഷയത്തിൽ ഇടത് നിലപാട് തന്നെയാണ് കേരള കോൺഗ്രസിനെന്നും വ്യക്തമാക്കി ജോസ് കെ മാണി രംഗത്തെത്തി. വികസന ചർച്ചകളിൽ നിന്ന് വഴി തിരിച്ചു വിടാൻ ആണ് ശ്രമമെന്നും കൂടുതൽ ഒന്നും പറയാനില്ലെന്നും ജോസ് കെ മാണി പറഞ്ഞു. ജോസ് കെ മാണി ലൗ ജിഹാദിനെക്കുറിച്ച് പറഞ്ഞതിനെക്കുറിച്ച് മുഖ്യമന്ത്രിയോട് ചോദിച്ചപ്പോൾ, ലൗ ജിഹാദിനെക്കുറിച്ച് ജോസ് കെ മാണി പറഞ്ഞത് എന്താണ് എന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്ന് ആയിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
    Published by:Joys Joy
    First published: