ഷഹീൻബാഗ് സമരപ്പന്തൽ പൊളിക്കൽ: പിണറായിയും മോദിയും ഇക്കാര്യത്തിൽ സയാമീസ് ഇരട്ടകളാണെന്ന് മുനീർ

കോഴിക്കോട് ഷഹീൻബാഗ് സ്ക്വയറിൽ എത്തിയപ്പോഴാണ് മുനീർ ഇങ്ങനെ പറഞ്ഞത്.

News18 Malayalam | news18
Updated: February 17, 2020, 9:12 PM IST
ഷഹീൻബാഗ് സമരപ്പന്തൽ പൊളിക്കൽ: പിണറായിയും മോദിയും ഇക്കാര്യത്തിൽ സയാമീസ് ഇരട്ടകളാണെന്ന് മുനീർ
എം.കെ. മുനീർ
  • News18
  • Last Updated: February 17, 2020, 9:12 PM IST IST
  • Share this:
കോഴിക്കോട്: പൗരത്വ നിയമഭേദഗതി വിഷയത്തിൽ ഷഹീൻബാഗിലെ സമരപ്പന്തൽ പൊളിക്കണമെന്ന കാര്യത്തിൽ ബി ജെ പിക്കും സി പി എമ്മിനും ഒരേ നിലപാടാണെന്ന് എം.കെ മുനീർ.

ഈ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും സയാമീസ് ഇരട്ടകളാണെന്നും മുനീർ പറഞ്ഞു. കോഴിക്കോട് ഷഹീൻബാഗ് സ്ക്വയറിൽ എത്തിയപ്പോഴാണ് മുനീർ ഇങ്ങനെ പറഞ്ഞത്.

കെ സുരേന്ദ്രന് മുസ്ലിം ലീഗുകാരെ തീവ്രവാദികളായി തോന്നുന്നത് തീവ്രവാദത്തിന്‍റെ കണ്ണാടിയിലൂടെ നോക്കുന്നത് കൊണ്ടാണ്. കണ്ണു മഞ്ഞയായവർക്ക് എല്ലാം മഞ്ഞയായി തോന്നുന്നതു പോലെയാണ് ഇതെന്നും മുനീർ പറഞ്ഞു.

ലോക കേരള സഭ ധൂർത്താണെന്ന് യു ഡി എഫ് നേരത്തെ പറഞ്ഞിരുന്നെന്നും അത് ശരിയാണെന്ന് തെളിയിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നതെന്നും മുനീർ പറഞ്ഞു.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: February 17, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍