കോഴിക്കോട്: വാക്കിന് വിലയുണ്ടെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയന് (Pinarayi Vijayan)പൗരത്വ നിയമ ഭേദഗതിക്കെതിരെ (CAA protest) നടന്ന സമരങ്ങളുടെ കേസുകള്‍ പിന്‍വലിക്കണമെന്ന് മുസ്ലിംലീഗ് നേതാവ് എം.കെ മുനീര്‍ എം.എല്‍.എ. പിണറായിയുടെ വാക്കും പ്രവൃത്തിയും രണ്ടാണെന്ന് വീണ്ടും തെളിഞ്ഞിരിക്കയാണ്. ഗുരുതരമായ അക്രമം നടന്ന 801 കേസുകള്‍ പിന്‍വലിക്കില്ലെന്ന പിണറായിയുടെ നിലപാടിനെ ചോദ്യം ചെയ്താണ് ഫേ്സ്ബുക്കിലൂടെ എം.കെ മുനീര്‍ രംഗത്തെത്തിയത്.
പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളത്തില്‍ നടന്ന സമരങ്ങളെല്ലാം സമാധാനപരമായിരുന്നു. സംഘപരിവാര്‍ പരിപാടി നടന്ന സ്ഥലങ്ങളില്‍ കടകള്‍ അടച്ചിട്ടതിനെതിരെ പോലും കേരളത്തിലെ പോലീസ് കേസെടുത്തിട്ടുണ്ട്. ഇലക്ഷന് സമയങ്ങളില്‍ മുസ്ലിം മാനേജ്മെന്റ് പത്രങ്ങളില്‍ പൗരത്വ നിയമത്തിനെതിരെ പരസ്യം നല്‍കിയത് കൊണ്ട് മാത്രം കാര്യമില്ലെന്നും എം.കെ മുനീര്‍ ഫേസ്ബുക്കില്‍ വ്യക്തമാക്കുന്നു.
Also Read-
സിപിഎമ്മിനെ അനുകൂലിച്ച് സാദിഖലി തങ്ങള്‍; പ്രതിഷേധമുയര്‍ത്തി യുഡിഎഫ് നേതാക്കള്എം.കെ മുനീറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം...പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളത്തില്‍ നടന്ന സമരങ്ങളുടെ പേരില്‍ 835 കേസുകളെടുക്കുകയുണ്ടായി.
പിന്നീട് ശബരിമല പ്രക്ഷോഭ കേസുകള്‍ക്കൊപ്പം ഈ കേസുകളും പിന്‍വലിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കുകയുണ്ടായെങ്കിലും വെറും 4 കേസുകള്‍ മാത്രമാണ് പിന്‍വലിച്ചത്. അക്രമക്കേസുകള്‍ പിന്‍വലിക്കുമെന്ന് പറഞ്ഞിട്ടില്ല എന്നാണ് മുഖ്യമന്ത്രി ഇപ്പോള്‍ പറയുന്നത്. ആകെ 835 കേസുകളില്‍ 801 കേസുകളും ഗുരുതരമായ അക്രമം നടന്ന കേസുകളാണോ ?
Also Read-
'കെ കെ രമയ്ക്കെതിരെ പറഞ്ഞത് ശരിയായ കാര്യം; പരാമർശത്തിൽ ഖേദമില്ല': എം എം മണിഇന്ത്യയൊട്ടാകെ നടന്ന പൗരത്വ പ്രക്ഷോഭങ്ങള്‍ തികച്ചും ന്യായമായ ആവശ്യത്തിന്റെ പേരില്‍ നടന്ന ഏറെക്കുറെ സമാധാന പരമായ സമരങ്ങളായിരുന്നു. പ്രത്യേകിച്ച് കേരളത്തില്‍.സംഘ് പരിവാറിന്റെ പൗരത്വ ഭേദഗതി നിയമ ന്യായീകരണങ്ങള്‍ കേള്‍ക്കാന്‍ വിസമ്മതിച്ചു കൊണ്ട് സ്വന്തം കട മുറി അടച്ചു വീട്ടില്‍ പോയവര്‍ക്ക് നേരെ വരെ കേസെടുത്ത നാടാണ് പിണറായി ഭരിക്കുന്ന കേരളം.
പൗരത്വ നിയമം നടപ്പാകില്ല എന്ന് ഓരോ ഘട്ടത്തിലും വെറുതെ പ്രഖ്യാപിച്ച് കയ്യടി വാങ്ങുകയും ഇലക്ഷന് ദിനങ്ങളില്‍ മുസ്ലിം മാനേജ്മന്റ് നടത്തുന്ന പത്രങ്ങളില്‍ മാത്രം ഈ പ്രഖ്യാപനം ഒന്നാം പേജില്‍ പരസ്യമായി നല്‍കുകയും ചെയ്ത്,ഒരു വശത്ത് വോട്ട് തട്ടിക്കൂട്ടാന്‍ ശ്രമിക്കുന്ന പിണറായി വിജയന് ഒരല്പമെങ്കിലും സ്വന്തം വാക്കിന് വില കല്പിക്കുന്നുണ്ടെങ്കില് ഈ കേസുകളുടെ പേരില്‍ പലര്‍ക്കും ഊരാക്കുരുക്ക് വീഴില്ലായിരുന്നു. പിണറായിയുടെയും അദ്ദേഹത്തിന്റെ ആഭ്യന്തര വകുപ്പിന്റെയും വാക്കും പ്രവര്‍ത്തിയും രണ്ടാണെന്ന് വീണ്ടും തെളിഞ്ഞിരിക്കുകയാണ്.
ഈ ഇരട്ടത്താപ്പിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്തും. ഈ വിവേചനം പൊതു സമൂഹത്തിന് മുന്‍പാകെ കൊണ്ടു വരും. ഗ്യാലറിക്ക് വേണ്ടിയുള്ള കയ്യടികളല്ല, വാക്ക് പാലിക്കാനുള്ള ആര്‍ജ്ജവമാണ് ആ പദവിയില്‍ ഇരിക്കുന്ന വ്യക്തി കാണിക്കേണ്ടത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.