• News
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

മന്ത്രി ബാലൻ നടത്തിയത് അപകടകരമായ പ്രസ്താവന; പിൻവലിച്ച് മാപ്പു പറയണമെന്ന് മുനീർ

news18india
Updated: December 7, 2018, 3:14 PM IST
മന്ത്രി ബാലൻ നടത്തിയത് അപകടകരമായ പ്രസ്താവന; പിൻവലിച്ച് മാപ്പു പറയണമെന്ന് മുനീർ
news18india
Updated: December 7, 2018, 3:14 PM IST
തിരുവനന്തപുരം: കഴിഞ്ഞദിവസം മുസ്ലിംലീഗിനെതിരെ മന്ത്രി എ.കെ. ബാലൻ നടത്തിയ പരാമർശത്തിൽ സ്പീക്കർക്ക് കത്തുമായി എം.കെ. മുനീർ. ഏകദൈവ വിശ്വാസികളായ മുസ്ലിങ്ങൾ എന്തിനാണ് ബഹുദൈവ വിശ്വാസവുമായി ബന്ധപ്പെട്ട ഒരു വിഷയത്തിൽ ഇടപെടുന്നത് എന്നായിരുന്നു മന്ത്രി എകെ ബാലൻ ചോദിച്ചത്. അദ്ദേഹം ഈ പ്രസ്താവന പിൻവലിച്ച് മാപ്പു പറയണമെന്നും മുനീർ കത്തിൽ ആവശ്യപ്പെടുന്നു.

മന്ത്രി ബാലൻ നടത്തിയത് അപകടകരമായ പ്രസ്താവനയാണ്. ഇന്ന്, കേരളത്തിൽ നിലനിൽക്കുന്ന സാമൂഹിക അന്തരീക്ഷം തകർക്കാൻ ഭരണഘടനയ്ക്കു വിധേയമായി സത്യപ്രതിജ്ഞ ചെയ്ത ഒരു മന്ത്രി നിയമസഭയിൽ തുനിഞ്ഞത്, അത്യന്തം ഖേദകരവും ആശങ്കാജനകവുമാണ്. മതേതരമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന പവിത്രമായ നിയമസഭയുടെ സംരക്ഷണം ഉപയോഗിച്ചുകൊണ്ട്, ഇത്തരത്തിൽ ഒരു പ്രസ്താവന ചെയ്തത് ഗൗരവമായി കാണേണ്ടതുണ്ടെന്നും സ്പീക്കർക്കുള്ള കത്തിൽ എം.കെ മുനീർ ആവശ്യപ്പെടുന്നു.

മന്ത്രി എ.കെ ബാലൻ നടത്തിയ പ്രസ്താവന സഭാരേഖകളിൽ നിന്നും നീക്കം ചെയ്യാൻ, സഭയുടെ അന്തസ് കാത്തുസൂക്ഷിക്കുവാൻ അധികാരപ്പെട്ട ബഹുമാനപ്പെട്ട സ്പീക്കർ തയ്യാറാകണമെന്ന് അപേക്ഷിക്കുന്നു. അതിനുപുറമേ മന്ത്രി നിയമസഭയിൽ നിരുപാധികം ക്ഷമ ചോദിക്കുന്നതിന് അദ്ദേഹത്തോട് ആവശ്യപ്പെടണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

'സർക്കാർ വഞ്ചിച്ചു'; സനൽകുമാറിന്റെ ഭാര്യ സമരത്തിന്

സർക്കാരിന് തിരിച്ചടി; ശബരിമല കേസുകൾ വേഗത്തിലാക്കണമെന്ന ആവശ്യം തള്ളി

എം.കെ മുനീർ സ്പീക്കർക്ക് അയച്ച കത്ത്,

ബഹുമാനപ്പെട്ട സ്പീക്കർ,
Loading...

2018ലെ കേരള പൊലീസ് (ഭേദഗതി) ബില്ലിന്‍റെ ചർച്ചകൾക്ക് മറുപടി പറയവേ 06-12-2018ൽ ബഹു. നിയമവും, സാംസ്കാരികവും, പട്ടികജാതി പട്ടികവർഗ്ഗ ക്ഷേമവും വകുപ്പ് മന്ത്രി, ശബരിമല യുവതീപ്രവേശന വിഷയം സംബന്ധിച്ച് ശ്രീ. പി.കെ. ബഷീർ എം എൽ എ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി പറഞ്ഞ കാര്യങ്ങൾ മതേതര ജനാധിപത്യ വിശ്വാസങ്ങൾക്ക് നിരക്കുന്നതല്ല.

"ഏകദൈവ വിശ്വാസമാണല്ലോ നിങ്ങൾക്കുള്ളത്, അക്കാര്യത്തിൽ യാതൊരു സംശയവുമില്ലല്ലോ. വിഗ്രഹാരാധനയ്ക്കെതിരായിട്ടുള്ള പോരാട്ടത്തിൽ, പറയുന്നത് കേട്ടുകൊള്ളണമേ, വിഗ്രഹാരാധനയ്ക്കെതിരായുള്ള പോരാട്ടത്തിൽ, ബഹുദൈവത്തിനെതിരായ പോരാട്ടത്തിൽ, ശക്തമായ നേതൃത്വം കൊടുത്ത് രൂപീകരിച്ച റസൂർ, ഇസ്ലാം മതം, ഇപ്പോൾ നിങ്ങളൊക്കെ അതിന്‍റെ വക്താക്കളാണല്ലോ, ആണല്ലോ, കൃത്രിമ വിശ്വാസികളാകരുത്, ഖുറാനിൽ പറഞ്ഞത്, 'മുനാഫിക്കുകൾ' എന്നാണ് മനസ്സിലായില്ലേ, കപട വിശ്വാസികളാകരുത്. 'ഈമാനുള്ള' ഒരു പാർട്ടി ഈ രൂപത്തിൽ അധഃപതിക്കാൻ പാടില്ല എന്നാണ് ഞാൻ പറഞ്ഞതിന്‍റെ അർത്ഥം."

അത് അപകടകരമായ പ്രസ്താവനയാണ്. ഇന്ന് കേരളത്തിൽ നിലനിൽക്കുന്ന സാമൂഹിക അന്തരീക്ഷം തകർക്കാൻ ഭരണഘടനയ്ക്കു വിധേയമായി സത്യപ്രതിജ്ഞ ചെയ്ത ഒരു മന്ത്രി നിയമസഭയിൽ തുനിഞ്ഞത്, അത്യന്തം ഖേദകരവും ആശങ്കാജനകവുമാണ്. മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന പവിത്രമായ നിയമസഭയുടെ സംരക്ഷണം ഉപയോഗിച്ചുകൊണ്ട്, ഇത്തരത്തിൽ ഒരു പ്രസ്താവന ചെയ്തത് ഗൗരവമായി കാണേണ്ടതുണ്ട്. ഈ പ്രസ്താവന സഭാരേഖകളിൽ നിന്നും നീക്കം ചെയ്യാൻ, സഭയുടെ അന്തസ് കാത്തുസൂക്ഷിക്കുവാൻ അധികാരപ്പെട്ട ബഹുമാനപ്പെട്ട സ്പീക്കർ തയ്യാറാകണമെന്ന് അപേക്ഷിക്കുന്നു. അതിന് പുറമേ മന്ത്രി നിയമസഭയിൽ നിരുപാധികം ക്ഷമ ചോദിക്കുന്നതിന് അദ്ദേഹത്തോട് ആവശ്യപ്പെടണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

വിശ്വസ്തതയോടെ
എംകെ മുനീർ
First published: December 7, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
  • I agree to receive emails from NW18

  • I promise to vote in this year's elections no matter what the odds are.

    Please check above checkbox.

  • SUBMIT

Thank you for
taking the pledge

Vote responsibly as each vote
counts and makes a difference

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626