നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • മുസ്ലിംലീഗിലെ എം.കെ. റഫീഖ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റാകും; ഇസ്മയിൽ മൂത്തേടം വൈസ് പ്രസിഡന്റ്

  മുസ്ലിംലീഗിലെ എം.കെ. റഫീഖ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റാകും; ഇസ്മയിൽ മൂത്തേടം വൈസ് പ്രസിഡന്റ്

  ആനക്കയം ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ നിന്നാണ് എം കെ റഫീഖ തെരഞ്ഞെടുക്കപ്പെട്ടത്. 2010- 2015 വർഷത്തിൽ പുലാമന്തോൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു

  എം.കെ. റഫീഖ. ഇസ്മയിൽ മൂത്തേടം

  എം.കെ. റഫീഖ. ഇസ്മയിൽ മൂത്തേടം

  • Share this:
  മലപ്പുറം: മുസ്ലിം ലീഗിലെ എം.കെ. റഫീഖ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റാകും. ലീഗിലെ തന്നെ ഇസ്മയിൽ മൂത്തേടം വൈസ് പ്രസിഡന്റാകും. വൈസ് പ്രസിഡന്റ് സ്ഥാനം വേണമെന്ന് കോൺഗ്രസ് ആവശ്യപെട്ടെങ്കിലും മുൻപ് ഉള്ള സ്ഥിതി നില നിർത്തുക എന്ന നേതൃനിർദേശം പാലിക്കപ്പെടുകയായിരുന്നു.

  ജില്ലയിലെ 32 ഡിവിഷനുകളിൽ 27 ലും യുഡിഎഫാണ് വിജയിച്ചത്. കഴിഞ്ഞ തവണയും സമാന രീതിയിൽ തന്നെയായിരുന്നു യുഡിഎഫിന്റെ നില. 27 ൽ 21 സീറ്റും ലീഗിന് ആണ്. 6 സീറ്റുകളിൽ കോൺഗ്രസ് ജയിച്ചു. എൽഡിഎഫിന് വിജയം 5 സീറ്റിൽ മാത്രം ആയിരുന്നു.

  Also Read- വീട്ടുജോലിക്കാരി മരിച്ച സംഭവം: ഫ്ലാറ്റ് ഉടമ ഇംതിയാസ് അഹമ്മദ് അറസ്റ്റില്‍

  ആനക്കയം ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ നിന്നാണ് എം കെ റഫീഖ തെരഞ്ഞെടുക്കപ്പെട്ടത്. 2010- 2015 വർഷത്തിൽ പുലാമന്തോൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു റഫീഖ. അന്ന് പുലാമന്തോൾ പഞ്ചായത്ത് സ്വരാജ് ട്രോഫി ഉൾപ്പെടെ നാല് ദേശീയ- സംസ്ഥാന അവാർഡുകൾ നേടിയിട്ടുണ്ട്. 2015 മുതൽ എടയൂർ ബ്ലോക് പഞ്ചായത്ത് അംഗം ആയിരുന്നു.

  Also Read- 'ജ​നി​ത​ക മാ​റ്റം സം​ഭ​വി​ച്ച വൈ​റ​സു​ക​ൾ​ക്കെ​തി​രെ​യും വാ​ക്സി​നു​ക​ൾ ഫ​ല​പ്ര​ദം'

  വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്ത ഇസ്മായിൽ മൂത്തേടം ചോക്കാട് ഡിവിഷനിൽ നിന്നാണ് വിജയിച്ചത്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് ഇരുവരുടെയും സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്. യുഡിഎഫിന് മികച്ച ഭൂരിപക്ഷമുള്ളതിനാൽ ജില്ലാ പഞ്ചായത്തിൽ അട്ടിമറി നീക്കം ഉണ്ടാകാൻ സാധ്യതയില്ല.
  Published by:Rajesh V
  First published:
  )}