• HOME
  • »
  • NEWS
  • »
  • kerala
  • »
  • മൊഴി നൽകി; ഇനിയെല്ലാം ജനകീയ കോടതി തീരുമാനിക്കട്ടെയെന്ന് എം.കെ രാഘവൻ

മൊഴി നൽകി; ഇനിയെല്ലാം ജനകീയ കോടതി തീരുമാനിക്കട്ടെയെന്ന് എം.കെ രാഘവൻ

മൊഴി നൽകിയെന്നും ഇനി ജനകീയ കോടതിയും നിയമ വ്യവസ്ഥയും എല്ലാം തീരുമാനിക്കട്ടെയെന്നും എം കെ രാഘവൻ പറഞ്ഞു.

എം.കെ രാഘവൻ

എം.കെ രാഘവൻ

  • News18
  • Last Updated :
  • Share this:
    കോഴിക്കോട്: ഒളിക്യാമറ വിവാദത്തിൽ കോഴിക്കോട്ടെ യു.ഡി.എഫ് സ്ഥാനാർഥി എം.കെ രാഘവനിൽ നിന്നും പൊലീസ് മൊഴിയെടുത്തു. ഒരു മണിക്കൂറോളം മൊഴിയെടുപ്പ് നീണ്ടുനിന്നു. രാഘവന്‍റെ വീട്ടിലെത്തിയാണ് അന്വേഷണസംഘം മൊഴിയെടുത്തത്. കോഴയാരോപണത്തിൽ രാഘവനെതിരെ സി.പി.എം നൽകിയ പരാതിയിലും ഗൂഢാലോചന ആരോപിച്ച് രാഘവൻ നൽകിയ പരാതിയിലുമാണ് മൊഴിയെടുത്തത്.

    അതേസമയം, മൊഴി നൽകിയെന്നും ഇനി ജനകീയ കോടതിയും നിയമ വ്യവസ്ഥയും എല്ലാം തീരുമാനിക്കട്ടെയെന്നും എം കെ രാഘവൻ പറഞ്ഞു. മൊഴിയെടുപ്പ് പൂർത്തിയായതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് രാഘവൻ ഇങ്ങനെ പറഞ്ഞത്.

    ഒളിക്യാമറ ദൃശ്യങ്ങൾ പുറത്തുവിട്ട ചാനൽ മേധവിയുടേയും റിപ്പോർട്ടറുടേയും മൊഴിയും രോഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം. കേസിൽ തുടരന്വേഷണം ഉണ്ടാകുമെന്ന് അസിസ്റ്റന്‍റ് കമ്മിഷണർ പി. വാഹിദ് പറഞ്ഞു.

    'നടക്കുന്നത് വ്യക്തിഹത്യ, വിശ്വാസം ജനങ്ങളിലാണ്; നുണക്കഥകൾ നിർമ്മിക്കുന്ന മാധ്യമങ്ങളിലല്ല' - എം.ബി രാജേഷ്

    ഹിന്ദി ചാനല്‍ നടത്തിയ സ്റ്റിങ് ഓപറേഷനിലായിരുന്നു എം.കെ രാഘവന്‍ കുടുങ്ങിയത്. തെരഞ്ഞെടുപ്പ് ചെലവിലേക്ക് അഞ്ച് കോടി രൂപ ആവശ്യപ്പെടുന്ന ദൃശ്യങ്ങളാണ് പുറത്തായത്. ഭൂമി വാങ്ങാനുള്ള സഹായമായിട്ടാണ് അഞ്ച് കോടി വാ​ഗ്ദാനം ചെയ്തത്. പണം കൈമാറാന്‍ തന്‍റെ ഡല്‍ഹി ഓഫീസുമായി ബന്ധപ്പെടാന്‍ അദ്ദേഹം ആവശ്യപ്പെട്ടെന്നാണ് ചാനൽ ആരോപിക്കുന്നത്.

    എന്നാൽ, ഇതിനെതിരെ എം.കെ രാഘവൻ രംഗത്തെത്തിയിരുന്നു. വ്യാജവാർത്ത പ്രചരിപ്പിച്ചെന്ന് ആരോപിച്ച് കോഴിക്കോട് ലോക്സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥിയായ എം.കെ രാഘവൻ പൊലീസിൽ പരാതി നൽകിയിരുന്നു.

    First published: