news18
Updated: April 4, 2019, 8:59 AM IST
എം.കെ രാഘവൻ
- News18
- Last Updated:
April 4, 2019, 8:59 AM IST
തിരുവനന്തപുരം: കോഴിക്കോട് ലോക്സഭാ മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർഥി എം കെ രാഘവന് എതിരായ കോഴ ആരോപണത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാ റാം മീണ റിപ്പോർട്ട് തേടി. മാധ്യ വാർത്തകളുടെ അടിസ്ഥാനത്തിൽ ജില്ലാ കള്കടോറാണ് റിപ്പോർട്ട് തേടിയത്. ഒരു ഹിന്ദി ചാനലിന്‍റെ ഒളിക്യാമറ ഓപ്പറേഷനിലാണ് കോഴിക്കോട്ടെ സ്ഥാനാർഥി എം കെ രാഘവന്‍ കുടുങ്ങിയത്. തെരഞ്ഞെടുപ്പ് ചെലവുകള്‍ക്ക് അഞ്ച് കോടി രൂപ വാഗ്ദാനം ചെയ്ത സംഘത്തോട് പണം കൈമാറാന്‍ തന്‍റെ ഡല്‍ഹി ഓഫീസുമായി ബന്ധപ്പെടാന്‍ രാഘവന്‍ ആവശ്യപ്പെടുന്നത് അടക്കമുള്ളവയാണ് ചാനല്‍ പുറത്ത് വിട്ടത്.
ഒരു കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിന്റെ പ്രതിനിധികളായി രാഘവനെ സമീപിക്കുന്നതും തെരഞ്ഞെടുപ്പിന് അഞ്ച് കോടി രൂപ വാഗ്ദാനം ചെയ്യുന്നതുമാണ് സ്വകാര്യ ഹിന്ദി ചാനല്‍ പുറത്ത് വിട്ടത്. പഞ്ചനക്ഷത്ര ഹോട്ടല്‍ തുടങ്ങാന്‍ പത്ത് മുതല്‍ പതിനഞ്ചേക്കര്‍ സ്ഥലം കോഴിക്കോട് ആവശ്യമുണ്ടെന്നും ഇതിന് സഹായിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഓപറേഷന്‍. രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ എത്തിയ ദിവസം തന്നെ ഒളിക്യാമറ റിപ്പോര്‍ട്ട് പുറത്ത് വന്നത് യുഡിഎഫിനെ വെട്ടിലാക്കിയിരിക്കുകയാണ്.
മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങളിലൂന്നിയായിരുന്നു ഇതുവരെയുള്ള തെരഞ്ഞെടുപ്പ് പ്രചാരണം. കോഴ ആരോപണം വന്നതോടെ ഇതിനെ എങ്ങനെ പ്രതിരോധിക്കുമെന്ന ആശങ്കയിലാണ് യുഡിഎഫ്. അതേസമയം ആരോപണം കെട്ടിച്ചമച്ചതാണെന്നാണ് എം കെ രാഘവൻ പറയുന്നത്. എഡിറ്റ് ചെയ്ത വീഡിയോ ആണ് പ്രചരിക്കുന്നത് എന്നാരോപിച്ച് എം കെ രാഘവൻ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
First published:
April 4, 2019, 8:59 AM IST