കോഴിക്കോട്: യുഡിഎഫിന്റെ കോഴിക്കോട് സ്ഥാനാര്‍ത്ഥി എംകെ രാഘവന് ഒളിക്യാമറയില്‍ കുടുങ്ങി. ഹിന്ദി ചാനല്‍ നടത്തിയ സ്റ്റിങ് ഓപറേഷനിലാണ് എംകെ രാഘവന് കുടുങ്ങിയത്. തെരഞ്ഞെടുപ്പ് ചെലവിലേക്ക് അഞ്ച് കോടി രൂപ ആവശ്യപ്പെടുന്ന ദൃശ്യങ്ങളാണ് പുറത്തായത്.
ഭൂമി വാങ്ങാനുള്ള സഹായമായിട്ടാണ് അഞ്ച് കോടി വാഗ്ദാനം ചെയ്തത്. പണം കൈമാറാന്‍ തന്റെ ഡല്‍ഹി ഓഫീസുമായി ബന്ധപ്പെടാന്‍ അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം പുറത്തു വരുന്ന വാര്‍ത്തകള്‍ രാഘവന് നിഷേധിച്ചു. സംഭവം കെട്ടിച്ചമച്ചതാണെന്നും തെളിയിച്ചാല്‍ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാമെന്നും പൊതു ജീവിതം അവസാനിപ്പിക്കാമെന്നും രാഘവന് വ്യക്തമാക്കി. ചാനലിനെതിരെ പോലീസ് കമ്മീഷണർക്കും ജില്ലാ കലക്ടർക്കും പരാതി നൽകി. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നവർക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് എം.കെ രാഘവൻ വ്യക്തമാക്കി.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.