വെള്ളാപ്പള്ളിയെ അയോഗ്യനാക്കണമെന്ന് ആവശ്യം; ഹര്‍ജിയുമായി എം.കെ സാനു ഹൈക്കോടതിയില്‍
കമ്പനി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള SNDP യോഗം 2006ന് ശേഷം കണക്കുകള്‍ ബോധിപ്പിച്ചിട്ടില്ലെന്നും അതുകൊണ്ട് ഭരണസമിതിക്ക് തുടരാന്‍ അര്‍ഹതയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി

Vellapally
- News18 Malayalam
- Last Updated: September 15, 2020, 5:41 PM IST
കൊച്ചി: വെള്ളാപ്പള്ളിയെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജിയുമായി എം.കെ സാനു ഹൈക്കോടതിയില്‍.
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ഉള്‍പ്പെടെയുള്ള ഭാരവാഹികളെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ടാണ് എം.കെ.സാനു ഹൈക്കോടതിയെ സമീപ്പിച്ചത്. കമ്പനി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള എസ്.എന്‍.ഡി.പി യോഗം 2006 ന് ശേഷം കണക്കുകള്‍ ബോധിപ്പിച്ചിട്ടില്ലെന്നും അതുകൊണ്ട് തന്നെ ഭരണസമിതിക്ക് തുടരാന്‍ അര്‍ഹതയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. യോഗത്തിന്റെ ഭരണ നിര്‍വഹണത്തിനായി അഡ്മിനിസ്ട്രേറ്ററെ നിയമിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
യോഗം പ്രസിഡന്റ് ഡോ.എം.എന്‍.സോമന്, വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി ദേവസ്വം സെക്രട്ടറി അരയകണ്ടി സന്തോഷ് എന്നിവര്‍ ബോര്‍ഡ് അംഗങ്ങളായി തുടരുന്നത് തടയണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്. സര്‍ക്കാരിന് നിവേദനം നല്‍കിയെങ്കിലും ഇതുവരെയും തീരമാനമുണ്ടായിട്ടില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ഉള്‍പ്പെടെയുള്ള ഭാരവാഹികളെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ടാണ് എം.കെ.സാനു ഹൈക്കോടതിയെ സമീപ്പിച്ചത്.