കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ കുറ്റാരോപിതന്റെ കുത്തേറ്റ ഡോക്ടർ മരിച്ച സംഭവം ക്രൂരമായതെന്ന് കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ. 23 വയസ് മാത്രമുള്ള ഒരു ചെറിയ കുട്ടിയാണ് മരിച്ചത്. ഒരു വീഴ്ചയാണ് സംഭവിച്ചതെന്നും അതു ഗുരുതര വീഴ്ചയാണെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി. യാതൊരു തരത്തിലും ഇത് ക്ഷമിക്കാൻ പറ്റിലെന്നും അദ്ദേഹം പറഞ്ഞു.
വളരെ ദൗര്‍ഭാഗ്യകരവും വേദനാജനകവുമാണ് ഈ സംഭവം. മയക്കുമരുന്ന് എന്തോ പ്രതി ഉപയോഗിച്ചിരുന്നുവെന്നാണ് കിട്ടുന്ന വിവരം. പ്രതിയെ വിലങ്ങ് വയ്ക്കാതെ ഹോസ്പിറ്റലിലേക്ക് കൊണ്ടുവരാന്‍ പാടില്ലായിരുന്നു. ഇത്തരം കാര്യങ്ങളില്‍ പൊലീസ് കൂടുതല്‍ ശ്രദ്ധ ചെലുത്തണമായിരുന്നു. സംഭവം നടന്ന ശേഷം മന്ത്രി റിപ്പോര്‍ട്ട് തേടിയിട്ട് കാര്യമില്ല. ഡോക്ടര്‍മാരുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടത് മന്ത്രിമാര്‍ കൂടിയാണെന്നും കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്ജന് ആയി പ്രവര്‍ത്തിച്ചുവരികയായിരുന്ന കോട്ടയം സ്വദേശി ഡോ. വന്ദന ദാസ് ആണ് മരിച്ചത്. 23 വയസായിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതിയെ വൈദ്യ പരിശോധനയ്ക്ക് എത്തിച്ചപ്പോഴായിരുന്നു സംഭവം. പൂയപ്പള്ളി ചെറുകരകോണം സ്വദേശി സന്ദീപ് ആണ് കുത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Ganesh kumar, Kollam, Kottarakara