ബിവറേജസ് കോര്‍പ്പറേഷന് കെട്ടിടം വാടകയ്ക്ക് കൊടുക്കാന്‍ തീരുമാനിച്ച കെ എസ് ആര്‍ ടി സി നീക്കത്തിന് പിന്തുണയുമായി മുന്‍ ഗതാഗത മന്ത്രികൂടിയായ പത്തനാപുരം എം എല്‍ എ കെ ബി ഗണേഷ് കുമാര്‍. ഓടാന്‍ പോലും നിവൃത്തിയില്ലാതെ കിടക്കുന്ന കെ എസ് ആര്‍ ടി സിക്ക് ടിക്കറ്റ് ഇതര വരുമാനം കണ്ടെത്താന്‍ ശ്രമിക്കുന്ന മാനേജ്‌മെന്റിനെ അടച്ചാക്ഷേപിക്കരുതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
'വിമാനത്താവളങ്ങളില്‍ മദ്യശാലകളുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ വിമാനത്താവളങ്ങളിലും റെസ്റ്റോറന്റുകളിലുമൊക്കെ മദ്യഷാപ്പുകളുണ്ട്. എങ്കിലും അവിടെ ആരും അബോധാവസ്ഥയില്‍ റോഡില്‍ തലകുത്തി നില്‍ക്കുന്നില്ല, മദ്യപിച്ച് വാഹനം ഓടിക്കുന്നുമില്ല. അവരാരും മദ്യപിച്ച് വാഹനമോടിക്കുകയോ സ്ത്രീകളെ ഉപദ്രവിക്കുകയോ ചെയ്യുന്നില്ല. ചില കള്ളുകുടിയന്‍മാര്‍ക്ക് ഒരു അസുഖം വരുന്നതല്ലാതെ അത് സാധനത്തിന്റെ കുഴപ്പമല്ല'- ഗണേഷ് കുമാര്‍ പറഞ്ഞു.
പുതിയ ആശയങ്ങളെ എതിര്‍ക്കുന്ന പിന്തിരിപ്പന്‍ സമീപനം നല്ലതല്ലെന്ന് പറഞ്ഞ എം എല്‍ എ, മുന്‍പ് മൊബൈല്‍ ഫോണ്‍ ടവറിനെതിരെ സമരം ചെയ്തവര്‍ ഇപ്പോള്‍ തന്റെ കുട്ടികള്‍ക്ക് പഠിക്കാന്‍ നെറ്റ് കിട്ടുന്നില്ലെന്ന് പറഞ്ഞു നടക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി. കൊട്ടാരക്കര സ്വകാര്യ ബസ് സ്റ്റാന്‍ഡിനത്ത് ബെവ്‌കോ പ്രവര്‍ത്തിക്കുന്നുണ്ടെന്നും, എന്നിട്ട് അവിടെ ഒന്നും സംഭവിച്ചില്ലെന്നും ഗണേശ് കുമാര്‍ പറയുന്നു. പത്ത് കാശ് എവിടെ നിന്നെങ്കിലും കിട്ടിയാല്‍ കെ എസ് ആര്‍ ടി സി ഗ്രാമങ്ങളിലൂടെ ഓടും. നാട്ടിലെ മാറ്റങ്ങള്‍ കാണണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Bevco KSRTC| ബസ് സ്റ്റാൻഡുകളിൽ മദ്യം വാങ്ങാം; 'ചിയേഴ്സ്' പറഞ്ഞ് കെഎസ്ആർടിസിയും ബെവ്കോയുംതിരുവനന്തപുരം: കെഎസ്ആർടിസിയുടെ കെട്ടിടങ്ങളിൽ മദ്യവിൽപന ശാലകൾ തുറക്കാൻ ബിവറേജസ് കോർപറേഷൻ. കെഎസ്ആർടിസിയാണ് നിർദേശം മുൻപോട്ട് വെച്ചത്. ഇതിനെ തുടർന്ന് വിവിധയിടങ്ങളിൽ സ്ഥലപരിശോധന ആരംഭിച്ചു.
കെഎസ്ആർടിസി മാനേജിങ് ഡയറക്ടറുടെ നിർദേശം ബിവറേജസ് കോർപറേഷൻ അതാത് ജില്ലകളിലെ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. ഇതിനെതുടർന്നാണ് ഡിപ്പോകളിലെ സൗകര്യങ്ങൾ പരിശോധിക്കുന്നത്.
മദ്യം വാങ്ങാനെത്തുന്നവർക്ക് മെച്ചപ്പെട്ട സൗകര്യം നൽകണ ഹൈക്കോടതിയുടെ നിർദേശം പിന്തുടർന്നാണ് കെഎസ്ആർടിസി ഇത്തരമൊരു നിർദേശം വെച്ചതെന്ന് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ബിജു പ്രഭാകർ പറഞ്ഞു. ചിലയിടങ്ങളിൽ പുതിയ കെട്ടിടം നിർമിച്ച് നൽകാമെന്നും അറിയിച്ചിട്ടുണ്ടെന്ന് ബിജു പ്രഭാകറിനെ ഉദ്ധരിച്ച് മലയാള മനോരമ റിപ്പോർട്ട് ചെയ്യുന്നു.
കെഎസ്ആർടിസിയുടെ പല കെട്ടിടങ്ങളിലും ഇതിനുള്ള സൗകര്യമുണ്ട്. വാടക കിട്ടുന്നതിനു പുറമേ ബസ് യാത്രക്കാരുടെ എണ്ണം കൂടുമെന്ന മെച്ചവും കെഎസ്ആർടിസിക്ക് ഉണ്ടാകും. മദ്യവുമായി ബസിൽ സഞ്ചരിക്കുന്നതിനു തടസ്സമില്ല എന്നതും അനുകൂല ഘടകമാണ്. കൂടുതൽ സൗകര്യമുള്ള സ്ഥലങ്ങളിൽ ക്യൂ ഒഴിവാക്കാൻ കാത്തിരിപ്പിനു സ്ഥലം നൽകാമെന്നും കെഎസ്ആർടിസി അറിയിച്ചിട്ടുണ്ട്. ക്യൂവിനു പകരം ടോക്കൺ നൽകി ഊഴമെത്തുമ്പോൾ തിരക്കില്ലാതെ വാങ്ങാം.
തിരുവനന്തപുരം ഇഞ്ചയ്ക്കലിൽ കെട്ടിടം ഉൾപ്പെടെ നിർമിച്ചു നൽകാമെന്ന് ബെവ്കോയെയും കൺസ്യൂമർഫെഡിനെയും കെഎസ്ആർടിസി അറിയിച്ചിട്ടുണ്ട്. മിക്കയിടത്തും സ്വകാര്യ വാടകക്കെട്ടിടങ്ങളിലാണ് ബെവ്കോ വിൽപനശാലകൾ പ്രവർത്തിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.