HOME » NEWS » Kerala »

'എബ്രഹാം ലിങ്കൺ പറഞ്ഞതേ എനിക്കും പറയാനുള്ളൂ' മാധ്യമപ്രവർത്തകർക്കെതിരേയുള്ള അധിക്ഷേപത്തിൽ എംഎല്‍എ പ്രതിഭയുടെ മറുപടി

ഡിവൈഎഫ്ഐ പ്രവർത്തകരും എംഎൽയും തമ്മിലുള്ള പോര് മാധ്യമങ്ങളിൽ വാർത്തയായതാണ് എംഎൽഎയെ ചൊടിപ്പിച്ചത്.

News18 Malayalam | news18
Updated: April 4, 2020, 5:52 PM IST
'എബ്രഹാം ലിങ്കൺ പറഞ്ഞതേ എനിക്കും പറയാനുള്ളൂ' മാധ്യമപ്രവർത്തകർക്കെതിരേയുള്ള അധിക്ഷേപത്തിൽ എംഎല്‍എ പ്രതിഭയുടെ മറുപടി
യു പ്രതിഭ MLA
  • News18
  • Last Updated: April 4, 2020, 5:52 PM IST
  • Share this:
ആലപ്പുഴ: മാധ്യമപ്രവർത്തകർക്ക് എതിരെയുള്ള നിലപാടിൽ മാറ്റമില്ലാതെ തന്നെയാണ് വീണ്ടും യു.പ്രതിഭ എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റ്. പ്രതിഭയുടെ പ്രതികരണത്തിൽ സി.പി.എം ജില്ലാ സെക്രട്ടറി ആർ നാസർ ഖേദം പ്രകടിപ്പിച്ചിരുന്നു. ഇതിനുപിന്നാലെ ജില്ലാ സെക്രട്ടറി നേരിട്ട് വിളിച്ച് എം.എൽ.എയെ താക്കീത് ചെയ്യുകയും ചെയ്തു. സമൂഹമാധ്യമങ്ങളിലെ പരസ്യപ്രസ്താവനകൾ ഒഴിവാക്കണമെന്ന നിർദ്ദേശവും നൽകിയിരുന്നു. ഇത് മറികടന്നാണ് പുതിയ പോസ്റ്റ്. പോസ്റ്റിങ്ങനെ,

പ്രതിഭ MLA യുടെ പുതിയ പോസ്റ്റ്,

'പ്രിയ സുഹൃത്തുക്കളെ, ഒരു ഗ്രാമീണ ചുറ്റുപാടിൽ ജനിച്ചുവളർന്ന അതേ പ്രദേശത്ത് പൊതുജീവിതം നയിക്കുന്ന സാധാരണക്കാരിയായ ഒരു ജനപ്രതിനിധി ആണ് ഞാൻ. തെറ്റുകൾക്ക് നേരെ വിരൽ ചൂണ്ടാൻ ജീവിതത്തിൽ ഒരു നിമിഷമേ മുന്നിലുള്ളു എങ്കിലും അത്രയും നേരം ആത്മാഭിമാനത്തോടെ ജീവിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ഒരു സ്ത്രീയെന്ന പരിഗണന വേണ്ട കേരളത്തിലെ അതിഥി തൊഴിലാളികളോട് കാണിക്കാറുള്ള മര്യാദ പോലും ചില മാധ്യമപ്രവർത്തകർ എന്നോട് കാണിച്ചില്ല. എന്നെ അപമാനിക്കാനും വ്യക്തിഹത്യ നടത്താനും ശ്രമമുണ്ടായി.

വ്യക്തിഹത്യ എന്റെ ശീലമല്ല. എന്നോട് അങ്ങനെ ചെയ്തവരോടും കാലാകാലങ്ങളിൽ ഞാൻ ക്ഷമിച്ചിട്ടേയുള്ളൂ. പക്ഷേ ഒന്നോർക്കണം നിരന്തരം വേട്ടയാടപ്പെടുന്ന സാധുജീവികൾ സ്വയരക്ഷയ്ക്ക് വേണ്ടി ചിലപ്പോഴെങ്കിലും വായ തുറക്കും. അത്രയേ ഞാനും ചെയ്തുള്ളൂ. വേട്ടക്കാരിൽ നിന്നും രക്ഷപ്പെടാൻ ഉള്ള ശ്രമത്തിൽ ഞാൻ ചിലത് തുറന്നുപറഞ്ഞു. അത് എല്ലാ മാധ്യമപ്രവർത്തകരെയും ഉദ്ദേശിച്ചല്ല. ഞാൻ ആദരിക്കുന്ന നിരവധി മാധ്യമപ്രവർത്തകർ ഈ സമൂഹത്തിലുണ്ട്. മാധ്യമപ്രവർത്തനം അന്തസ്സുള്ള സാമൂഹ്യപ്രവർത്തനം തന്നെയാണെന്ന് ഞാൻ കരുതുന്നു.

എന്നാൽ, സമൂഹത്തിൽ മൊത്തത്തിൽ സംഭവിച്ച മൂല്യശോഷണം മാധ്യമപ്രവർത്തനമേഖലയിലും ഉണ്ടായി. അവരെ സംബന്ധിച്ച് (അതായത് മൂല്യശോഷണം സംഭവിച്ച മാധ്യമപ്രവർത്തകരെ സംബന്ധിച്ച് മാത്രം) വാർത്ത ഓർഗനൈസ്ഡ് ഗോസിപ്പ് ആണ്. ഇത്തരക്കാരോട് ആണ് ഞാൻ പ്രതികരിച്ചത്. മാധ്യമപ്രവർത്തകരെ ഒന്നടങ്കം വിമർശിക്കാനോ അപമാനിക്കാനോ ഞാൻ ശ്രമിച്ചിട്ടില്ല. എന്നാൽ അത്തരം ഒരു തെറ്റിദ്ധാരണ ഉണ്ടായതിൽ ഞാൻ ഖേദം പ്രകടിപ്പിക്കുന്നു. എല്ലാവരെയും  കുറച്ചു കാലത്തേക്ക് വിഡ്ഢികളാക്കാം കുറച്ചുപേരെ എല്ലാ കാലത്തേക്കും വിഡ്ഢികൾ ആക്കാം. എന്നാൽ, എല്ലാവരെയും എല്ലാ കാലത്തേക്കും വിഡ്ഢികളാക്കാൻ കഴിയില്ല എന്ന് എബ്രഹാംലിങ്കൺ പറഞ്ഞു വെച്ചിട്ടുണ്ട്. എനിക്കും ഇത്രയേ പറയാനുള്ളൂ.'

ഡിവൈഎഫ്ഐ പ്രവർത്തകരും എംഎൽയും തമ്മിലുള്ള പോര് മാധ്യമങ്ങളിൽ വാർത്തയായതാണ് എംഎൽഎയെ ചൊടിപ്പിച്ചത്. വാർത്ത നൽകിയ മാധ്യമപ്രവർത്തകർ  ശരിരം വിറ്റ് ജീവിക്കുന്നതായിരിക്കും നല്ലതെന്നായിരുന്നു എംഎൽഎ ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞത്.

ശരീരം വിറ്റ് ജീവിക്കുന്നവരുടെ കാല് കഴുകി വെള്ളം കുടിക്കണമെന്നും ആക്ഷേപം ഉയർത്തി. ഇതോടെ പ്രതിഷേധവുമായി കെയുഡബ്ല്യൂജെ അടക്കം രംഗത്തെത്തി. ഇതിനിടയിലാണ് താൻ എല്ലാ മാധ്യമപ്രവർത്തകരെയും അല്ല ചിലരെ മാത്രമാണ് ഉദ്ദേശിച്ചതെന്ന വിചിത്രമായ വാദവുമായി എംഎൽഎ വീണ്ടുമെത്തിയത്.
First published: April 4, 2020, 5:52 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories