Online Class| മകന്‍റെ ഓര്‍മ്മ ദിനത്തില്‍ ബഡ് സ്കൂൾ കുട്ടികൾക്ക് പഠനസൗകര്യമൊരുക്കി MLA

എം.എൽ.എയുടെ മകൻ ബോബിയുടെ മൂന്നാം ചരമവാർഷിക ദിനത്തിലാണ് ബഡ്സ് സ്കൂളിന് ഓൺലൈൻ പഠനസൗകര്യം ഒരുക്കിയത്

News18 Malayalam | news18-malayalam
Updated: June 23, 2020, 8:40 AM IST
Online Class| മകന്‍റെ ഓര്‍മ്മ ദിനത്തില്‍ ബഡ് സ്കൂൾ കുട്ടികൾക്ക് പഠനസൗകര്യമൊരുക്കി MLA
MLA provides online facilities for a Bud School
  • Share this:
തിരുവനന്തപുരം: മകൻറെ ഓർമദിനം ബഡ്സ് സ്കൂൾ കുട്ടികൾക്കൊപ്പം ചെലവഴിച്ച് ആറ്റിങ്ങൽ എം.എൽ.എ ബി. സത്യൻ. എം.എൽ.എയുടെ മകൻ ബോബിയുടെ മൂന്നാം ചരമവാർഷികദിനമായ തിങ്കളാഴ്ച തട്ടത്തുമല ബഡ്സ് സ്കൂളിന് ഓൺലൈൻ പഠനസൗകര്യം ഒരുക്കുകയും അനുസ്മരണം സംഘടിപ്പിക്കുകയും ചെയ്തു.

ഓണ്‍ലൈന്‍ പഠനകേന്ദ്രത്തിന്റെ ഉദ്ഘാടനം എം.എല്‍.എ നിര്‍വഹിച്ചു. തട്ടത്തുമല ബഡ്സ് സ്കൂളിൽ നടന്ന യോഗത്തിൽ മഞ്ചാടി കൂടാരം സ്പോൺസർ ചെയ്ത ടി.വി എം.എൽ.എ ഏറ്റുവാങ്ങി. ബഡ്സ് സ്കൂളില്‍ പഠിക്കുന്ന കുട്ടികള്‍ക്കായി പഞ്ചായത്തിന്റെയും എം.എല്‍.എയുടെയും സഹകരണത്തോടെ പകല്‍വീട് നിര്‍മ്മിച്ചതിന് നാട്ടുകാര്‍ എം.എല്‍.എയെ ആദരിച്ചു.

TRENDING:H1B VISA| എച്ച്1 ബി വിസ നിയന്ത്രണങ്ങള്‍ക്കുള്ള ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചു; ഇന്ത്യക്കാർ ആശങ്കയിൽ [NEWS]COVID 19| രോഗബാ​ധി​ത​രു​ടെ എ​ണ്ണം ദി​നം​പ്ര​തി ഉ​യ​രു​ന്നു; ജാ​ഗ്ര​ത കൈ​വി​ട​രുതെന്ന മുന്നറിയിപ്പുമായി WHO [NEWS]COVID 19| ലോകത്ത് കോവിഡ് ബാധിതർ 9 ദശലക്ഷത്തിൽ കൂടുതൽ; ഇന്ത്യ നാലാമത് [NEWS]
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻറ് പി. ലാലി, വൈസ് പ്രസിഡൻറ് രാജേന്ദ്രൻ, സമഗ്ര ശിക്ഷ കേരളം ബ്ലോക്ക് പ്രോജക്ട് കോ ഒാഡിനേറ്റർ വൈശാഖ് കെ.എസ് എന്നിവർ പങ്കെടുത്തു.
First published: June 23, 2020, 8:39 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading