നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കരിപ്പൂർ സ്വർണക്കള്ളക്കടത്ത് പ്രതിയെ രക്ഷിക്കാൻ പിടിഎ റഹീമും കാരാട്ട് റസാഖും

  കരിപ്പൂർ സ്വർണക്കള്ളക്കടത്ത് പ്രതിയെ രക്ഷിക്കാൻ പിടിഎ റഹീമും കാരാട്ട് റസാഖും

  • Last Updated :
  • Share this:
   # മുഹമ്മദ് ഷഹീദ്
   ന്യൂസ് 18 എക്സ്ക്ലൂസീവ്

   കരിപ്പൂര്‍ സ്വർണക്കള്ളക്കടത്ത് കേസിലെ പ്രതി അബു ലെയ്സിന്റെ കരുതല്‍ തടങ്കല്‍ ഒഴിവാക്കാന്‍ എം.എല്‍.എമാരായ പി.ടി.എ റഹീമും കാരാട്ട് റസാഖും സര്‍ക്കാറിനെ സമീപിച്ചതായി വെളിപ്പെടുത്തല്‍. ഡി.ആര്‍.ഐ ചുമത്തിയ കൊഫെ പോസെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തര വകുപ്പിന് കത്ത് നല്‍കിയെന്ന് എം.എല്‍.എമാര്‍ സ്ഥിരീകരിച്ചു. അബു ലെയ്സിന്റെ പിതാവ് നല്‍കിയ അപേക്ഷ മണ്ഡലത്തിലെ വോട്ടര്‍ എന്ന നിലയില്‍ പരിഗണിക്കുകയായിരുന്നുവെന്നാണ് എം.എല്‍.എമാരുടെ വിശദീകരണം.

   കുട്ടികളുടെ അശ്ലീല വീഡിയോ പ്രചരിപ്പിക്കുന്നത് ജാമ്യമില്ലാക്കുറ്റം; 5 വർഷംവരെ ജയിൽശിക്ഷ


   കരിപ്പൂര്‍ വിമാനത്താവളം വഴി 35 കിലോ സ്വർണം കടത്തിയ കേസില്‍ 2014 ഫെബ്രുവരിയിലാണ് അബു ലെയ്സിന്റെ പേരില്‍ ഡി.ആര്‍.ഐ ഒരു വര്‍ഷം മുന്‍കരുതുല്‍ തടങ്കലിന് വകുപ്പുള്ള കൊഫെ പോസെ ചമുത്തിയത്. ഒളിവില്‍ പോയ അബു ലെയ്സിന് വേണ്ടി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. അബുലെയ്സിന് ചുമത്തിയ കൊഫെ പോസെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് എം.എല്‍.എമാരായ പി.ടി.എ റഹീമും കാരാട്ട് റസാഖും സംസ്ഥാന ആഭ്യന്തര വകുപ്പിന് കത്ത് നല്‍കിയെന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്. എം.എല്‍.എമാരുടെ ആവശ്യം ആഭ്യന്തര വകുപ്പ് 2017 ഓഗസ്റ്റില്‍ തള്ളി. കത്ത് നല്‍കിയ കാര്യം പി.ടി.എ റഹീം സ്ഥിരീകരിച്ചു.

   കന്നഡ നടനും മുൻമന്ത്രിയുമായ അംബരീഷ് അന്തരിച്ചു

   കൊഫെ പോസെ ഒഴിവാക്കണമെന്ന് കാണിച്ച് അബു ലെയ്സിന്റെ പിതാവ് എം.പി.സി. നാസര്‍ നല്‍കിയ അപേക്ഷയില്‍ ആവശ്യമായ നടപടിയെടുക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടതെന്ന് കാരാട്ട് റസാഖും പറയുന്നു. സ്വന്തം മണ്ഡലത്തിലെ വോട്ടര്‍ നല്‍കിയ അപേക്ഷയെന്ന നിലയിലാണ് കത്ത് നല്‍കിയതെന്നു എം എൽ എ വിശദീകരിക്കുന്നു.

   കോഫെ പോസെ ചുമത്തി ഒരു വര്‍ഷം കഴിഞ്ഞുവെന്നും അതിനാല്‍ ചാര്‍ജ് ഒഴിവാക്കണമെന്നുമായിരുന്നു എം.എല്‍.മാരുടെ അപേക്ഷ. എന്നാല്‍ അറസ്റ്റു നടക്കുന്ന സമയം കണക്കുകൂട്ടിയാണ് ഒരു വര്‍ഷം പരിഗണിക്കുന്നതെന്ന് കണ്ടെത്തി ആഭ്യന്തര വകുപ്പ് അപേക്ഷകൾ തള്ളി. അബു ലെയ്സിന് എം.എല്‍.എമാര്‍ നല്‍കിയ കത്തിനെക്കുറിച്ച് ഡി.ആര്‍.ഐ കോടതിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കഴിഞ്ഞ ഓഗസ്റ്റില്‍ അനധികൃതമായി കേരളത്തിലെത്തിയ അബുലെയ്സിനെ ഡി.ആര്‍.ഐ അറസ്റ്റു ചെയ്തു. ഇയാളിപ്പോള്‍ പൂജപ്പുര സെൻട്രല്‍ ജയിലില്‍ തടവിലാണ്. നേരത്തെ ദുബൈയില്‍ അബു ലെയ്സ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കൊപ്പം എം.എല്‍.എമാരായ പി.ടി.എ റഹീമും കാരാട്ട് റസാഖും നില്‍ക്കുന്ന ചിത്രം പുറത്തുവന്നത് ഏറെ ചര്‍ച്ചയായിരുന്നു.

   First published:
   )}