• News
  • IPL 2019
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

അവള്‍ എന്ന് വിളിച്ചത് വേദനിപ്പിച്ചെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നു; പ്രായോഗിക ബുദ്ധിയില്ലെന്ന് ആവര്‍ത്തിച്ച് എസ് രാജേന്ദ്രന്‍

തന്‍റെ വാക്കുകൾ സബ് കളക്ടറെ വേദനിപ്പിച്ചെങ്കിൽ ഖേദിക്കുന്നെന്ന് എസ് രാജേന്ദ്രൻ എം എൽ എ ന്യൂസ് 18 കേരളത്തിനോട് പറഞ്ഞു.

news18india
Updated: February 10, 2019, 5:29 PM IST
അവള്‍ എന്ന് വിളിച്ചത് വേദനിപ്പിച്ചെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നു; പ്രായോഗിക ബുദ്ധിയില്ലെന്ന് ആവര്‍ത്തിച്ച് എസ് രാജേന്ദ്രന്‍
എസ് രാജേന്ദ്രൻ എം എൽ എ, രേണു രാജ് ഐ എ എസ്
news18india
Updated: February 10, 2019, 5:29 PM IST
ദേവികുളം: സബ് കളക്ടറെ അപമാനിച്ചതിൽ ഖേദം പ്രകടിപ്പിച്ച് എസ് രാജേന്ദ്രൻ എം എൽ എ. തന്‍റെ വാക്കുകൾ സബ് കളക്ടറെ വേദനിപ്പിച്ചെങ്കിൽ ഖേദിക്കുന്നെന്ന് എസ് രാജേന്ദ്രൻ എം എൽ എ ന്യൂസ് 18 കേരളത്തിനോട് പറഞ്ഞു. പരാമർശങ്ങളിൽ തെറ്റില്ലെന്നാണ് ബോധ്യം. ബഹുമാനക്കുറവ് കൊണ്ടല്ല അവൾ എന്നു വിളിച്ചത്. ഭാര്യയെയും മകളെയും അവൾ എന്നു വിളിക്കാറുണ്ട്. അതില്‍ സബ് കളക്ടര്‍ക്ക് വേദനിച്ചെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നു.

അതേസമയം സബ് കളക്ടര്‍ക്കെതിരെ നടത്തിയ പരാമര്‍ശങ്ങളില്‍ തെറ്റില്ലെന്നും ഇപ്പോഴും അതില്‍ ഉറച്ചു നില്‍ക്കുകയാണെന്നും എം.എല്‍.എ വ്യക്തമാക്കി. സബ് കളക്ടർക്ക് പ്രായോഗിക ബുദ്ധിയില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരായ അന്വേഷണം സ്വാഗതം ചെയ്യുന്നെന്നും എം എൽ എ വ്യക്തമാക്കി. ഇതുവരെയില്ലാത്ത അന്വേഷണം എന്തുകൊണ്ട് ഇന്നുണ്ടായിയെന്നും രാജേന്ദ്രൻ ന്യൂസ് 18 കേരളത്തിനോട് ചോദിച്ചു.

സബ് കളക്ടർക്ക് ബുദ്ധിയില്ലെന്നു പറഞ്ഞത്, പ്രായോഗികബുദ്ധി എന്നുദ്ദേശിച്ചാണ്. സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ സബ് കളക്ടര്‍ക്ക് പ്രായോഗിക ബുദ്ധി ഇല്ലെന്നും രാജേന്ദ്രന്‍ ആവര്‍ത്തിച്ചു.

രാജേന്ദ്രനെ ഇടതു നിലപാട് ഓര്‍മ്മിപ്പിച്ച് എം.എ ബേബി; ഉദ്യോഗസ്ഥർക്കെതിരെ എംഎം മണി

 സബ്കളക്ടറെ അവള്‍ എന്ന് വിളിച്ചതിനു പിന്നാലെയാണ് തനിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചത്. ആ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു. തന്നെ കളക്ടര്‍ ആക്ഷേപിച്ചതിനെക്കുറിച്ച് സ്പീക്കര്‍ക്ക് അന്നു തന്നെ പരാതി നല്‍കിയിട്ടുണ്ടെന്നും രാജേന്ദ്രന്‍ വ്യക്തമാക്കി.


പഴയ മൂന്നാറില്‍ എന്‍ഒസി വാങ്ങാതെ പഞ്ചായത്ത് നടത്തിവന്ന കെട്ടിട നിര്‍മാണത്തിന് കഴിഞ്ഞദിവസം റവന്യൂ വകുപ്പ് സ്റ്റോപ് മെമ്മോ നല്‍കിയിരുന്നു. കെ ഡി എച്ച് കമ്പനി വാഹന പാര്‍ക്കിംഗ് ഗ്രൗണ്ടിനായി വിട്ടു കൊടുത്ത സ്ഥലത്തെ നിര്‍മ്മാണപ്രവര്‍ത്തനം സംബന്ധിച്ച് പരിസ്ഥിതി പ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്നായിരുന്നു സബ് കളക്ടര്‍ രേണു രാജിന്റെ നടപടി. ഇതാണ് എംഎല്‍എയെ പ്രകോപിപ്പിച്ചത്. സ്ഥലത്തെത്തിയ എം.എല്‍.എയെ അവള്‍ക്ക് ബുദ്ധിയില്ലെന്ന് ആക്ഷേപിക്കുകയായിരുന്നു. ഇതു വിവാദമായ പശ്ചാത്തലത്തില്‍ എം.എല്‍.എയോടെ വിശദീകരണം തേടുമെന്ന് സി.പി.എം ജില്ലാഘടകം അറിയിച്ചിരുന്നു.

First published: February 10, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
  • I agree to receive emails from NW18

  • I promise to vote in this year's elections no matter what the odds are.

    Please check above checkbox.

  • SUBMIT

Thank you for
taking the pledge

But the job is not done yet!
vote for the deserving condidate
this year

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626