നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ഖത്തർ ലോകകപ്പ് നേരിട്ട് കാണിക്കും; വർഷം തോറും എംഎൽഎ ട്രോഫി ഫുട്ബോൾ നടത്തും; കൊണ്ടോട്ടിയിലെ LDF സ്ഥാനാർഥിയുടെ വാഗ്ദാനം

  ഖത്തർ ലോകകപ്പ് നേരിട്ട് കാണിക്കും; വർഷം തോറും എംഎൽഎ ട്രോഫി ഫുട്ബോൾ നടത്തും; കൊണ്ടോട്ടിയിലെ LDF സ്ഥാനാർഥിയുടെ വാഗ്ദാനം

  ഫുട്ബാള്‍ ഗ്രൗണ്ട് ഉള്‍പ്പെടുന്ന ആധുനിക സൗകര്യങ്ങളോടു കൂടിയ സ്പോര്‍ട്സ് കോംപ്ലക്സിന് പുറമെ മണ്ഡലത്തിലെ എല്ലാ ക്ലബുകളെയും ഉള്‍പ്പെടുത്തി എം.എല്‍.എ ട്രോഫി എന്ന പേരിലുള്ള ഫുട്ബോള്‍ ചാംപ്യൻഷിപ്പ് നടത്തും

  sulaiman haji

  sulaiman haji

  • Share this:
   മലപ്പുറം: ഫുട്ബോൾ പ്രേമികളെ കൈയിലെടുക്കുന്ന വികസന രേഖ പുറത്തിറക്കി കൊണ്ടോട്ടിയിലെ എൽ ഡി എഫ് സ്വതന്ത്ര സ്ഥാനാർഥി കാട്ടുപരുത്തി സുലൈമാന്‍ ഹാജി. കൊണ്ടോട്ടി മണ്ഡലത്തിന്‍റെ സമഗ്ര വികസനം വാഗ്ദാനം ചെയ്യുന്ന വികസന രേഖയിൽ ഫുട്ബോൾ പ്രേമികളെ ആകർഷിക്കുന്ന പ്രഖ്യാപനങ്ങളുമുണ്ട്. മണ്ഡലത്തിലെ ടീമുകൾക്കായി നടത്തുന്ന ടൂർണമെന്‍റിൽ ജയിക്കുന്ന ടീമിന് ഖത്തറിൽ അടുത്ത വർഷം നടക്കുന്ന ലോകകപ്പ് മത്സരം നേരിട്ടു കാണിക്കാമെന്നതാണ് പ്രധാന വാഗ്ദാനം. കൊണ്ടോട്ടിയില്‍ നടന്ന ചടങ്ങില്‍ മുതിര്‍ന്ന സി.പി.എം നേതാവ് പാലോളി മുഹമ്മദ് കുട്ടിയാണ് രേഖ പ്രകാശനം ചെയ്‌തത്.

   കൊണ്ടോട്ടിയെ ഒരു എയര്‍പോര്‍ട് സിറ്റിയാക്കി മാറ്റുന്നതിനുള്ള മാസ്റ്റര്‍ പ്ലാന്‍. നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി വലിയ തോട് നവീകരണം, ഗതാഗതകുരുക്കിനുള്ള പരിഹാരം ഉള്‍പ്പെടെ നിരവധി കാര്യങ്ങൾ വികസന രേഖ വാഗ്ദാനം ചെയ്യുന്നു. ആരോഗ്യ മേഖലയിലെ കൊണ്ടോട്ടിയുടെ പിന്നോക്കാവസ്ഥയ്ക്ക് പരിഹാരം കാണുന്നതിന് ഒപ്പം കായിക രംഗത്ത് കൊണ്ടോട്ടിക്ക് മുന്നേറ്റം വെക്കാനുള്ള പദ്ധതികളും വികസന രേഖ മുന്നോട്ടു വെക്കുന്നു.

   ഫുട്ബാള്‍ ഗ്രൗണ്ട് ഉള്‍പ്പെടുന്ന ആധുനിക സൗകര്യങ്ങളോടു കൂടിയ സ്പോര്‍ട്സ് കോംപ്ലക്സിന് പുറമെ മണ്ഡലത്തിലെ എല്ലാ ക്ലബുകളെയും ഉള്‍പ്പെടുത്തി എം.എല്‍.എ ട്രോഫി എന്ന പേരിലുള്ള ഫുട്ബോള്‍ ചാംപ്യൻഷിപ്പ് നടത്തുമെന്നതാണ് പത്രികയിലെ ശ്രദ്ധേയമായ മറ്റൊരു വാഗ്ദാനം. 2022 ലെ പ്രഥമ എംഎല്‍എ ട്രോഫി ടൂര്‍ണമെന്റില്‍ വിജയിക്കുന്ന ടീമിന് ഖത്തറില്‍ നടക്കുന്ന ലോകകപ്പ് അവിടെ പോയി നേരില്‍ കാണാന്‍ അവസരം നല്‍കുമെന്നും വികസന രേഖ വ്യക്തമാകുന്നു.

   ആരോഗ്യം, കായികം, തൊഴില്‍, ടൂറിസം, പട്ടികജാതി ക്ഷേമം, ഗതാഗതം എന്നീ മേഖലകളില്‍ ഊന്നിയാണ് വികസനരേഖ തയ്യാറാക്കിയിരിക്കുന്നത്. ആരോഗ്യ മേഖലയിലെ കൊണ്ടോട്ടിയുടെ പിന്നോക്കാവസ്ഥയ്ക്ക് പരിഹാരം കാണുന്നതിന് ഒപ്പം കായിക രംഗത്തുകൊണ്ടോട്ടിക്ക് മുന്നേറ്റം വെക്കാനുള്ള പദ്ധതികളും വികസന രേഖ മുന്നോട്ട് വെക്കുന്നുണ്ട്.

   നേരത്തെ നാമനിർദ്ദേശ പത്രിക വിവാദത്തിലും വ്യക്തിപരമായ ആക്ഷേപങ്ങളിലും പ്രതികരിക്കാൻ ഇല്ലെന്ന നിലപാടിലാണ് കൊണ്ടോട്ടിയിലെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി കാട്ടുപ്പരുത്തിസുലൈമാൻ ഹാജി. ഈ വിവാദങ്ങളൊന്നും പ്രചരിപ്പിക്കാൻ ഇല്ലെങ്കിലും എല്ലാം ജനങ്ങൾ ചർച്ച ചെയ്യും എന്നായിരുന്നു യുഡിഎഫ് സ്ഥാനാർഥി ടിവി ഇബ്രാഹിമിന്റെ പ്രതികരണം.

   സുലൈമാൻ ഹാജിയുടെ വ്യക്തിപരമായ സ്വാധീനം മണ്ഡലത്തിൽ വോട്ടാക്കി മാറ്റാനുള്ള ഉള്ള പരിശ്രമത്തിലാണ് ഇടതുപക്ഷം. പ്രചരണം കുടുംബയോഗത്തിലൂടെയാണ് ഇപ്പോൾ പുരോഗമിക്കുന്നത്. നാമനിർദ്ദേശ പത്രികയുമായി ബന്ധപ്പെട്ട് ഉയർന്ന  വിവാദങ്ങൾ ചർച്ചയാകുന്നത് ഇടതുപക്ഷത്തിന് ആശങ്ക നൽകുന്നുണ്ട്. സുലൈമാൻ ഹാജിക്ക് പാകിസ്ഥാൻ സ്വദേശിയായ ഒരു ഭാര്യ കൂടി ഉണ്ടെന്നും ഇക്കാര്യം നാമനിർദേശ പത്രികയിൽ വ്യക്തമാക്കിയില്ല എന്നുമായിരുന്നു മുസ്ലിംലീഗിന്റെ പരാതി.

   പരാതി തള്ളി  സ്ഥാനാർത്ഥിത്വത്തിലെ അനിശ്ചിതത്വം നീങ്ങിയെങ്കിലും ഇക്കാര്യം തന്നെയാണ് ലീഗ് സുലൈമാൻ ഹാജിക്കെതിരെ പ്രധാന പ്രചരണ വിഷയമാക്കുന്നത്.  എന്നാൽ വിവാദങ്ങളോട് പ്രതികരിക്കാൻ ഇല്ലെന്നും വികസനം തന്നെയാണ് മണ്ഡലത്തിൽ താൻ മുന്നോട്ടുവയ്ക്കുന്ന പ്രധാന മുദ്രാവാക്യം എന്നും സുലൈമാൻ ഹാജി പറഞ്ഞു.

   "വ്യക്തിപരമായ ചോദ്യങ്ങളോട് പ്രതികരിക്കാൻ ഇല്ല. മതവും കുടുംബവും രാഷ്ട്രീയവും വേറെ വേറെ ആണ്. ഇക്കാര്യം യുഡിഎഫ് പ്രചരണ വിഷയം ആക്കിയാൽ എന്ത് ചെയ്യും എന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ, "അവർ അവരുടെ രീതിയിൽ എന്തെങ്കിലും ചെയ്യട്ടെ. അതിനോട് ഒന്നും മറുപടി പറയാൻ ഇല്ല. വികസന കാര്യങ്ങൾ മുന്നോട്ട് വച്ചു ജനങ്ങളുടെ മനസ്സിൽ ഇടം നേടാൻ ആണ് തന്റെശ്രമം".

   Also Read-'പാകിസ്ഥാനിയായ രണ്ടാം ഭാര്യയുടെ വിവരം കൊണ്ടോട്ടിയിലെ ഇടത് സ്ഥാനാർഥി ഒളിപ്പിച്ചതെന്തിന്?' മന്ത്രി മുരളീധരൻ പിണറായിയോട്

   സുലൈമാൻ ഹാജിക്ക് എതിരെ  ഉയർന്ന
   ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമെന്നാണ് എൽഡിഎഫ് നിലപാട്.  യുഡിഎഫ് പരാജയ ഭീതിയിൽ വ്യക്തിഹത്യ നടത്തുകയാണെന്നും എൽഡിഎഫ് ആക്ഷേപിച്ചു.
   Published by:Anuraj GR
   First published:
   )}