നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • കിറ്റക്സ് 'തൊഴില്‍ വകുപ്പ് പരിശോധനയില്‍ എട്ടു നിയമലംഘനങ്ങള്‍ കണ്ടെത്തി' ആരോപണവുമായി എംഎല്‍എമാര്‍

    കിറ്റക്സ് 'തൊഴില്‍ വകുപ്പ് പരിശോധനയില്‍ എട്ടു നിയമലംഘനങ്ങള്‍ കണ്ടെത്തി' ആരോപണവുമായി എംഎല്‍എമാര്‍

    കിഴക്കമ്പലത്തെ കിറ്റക്സ് കമ്പനിക്കെതിരെ നേരത്തെ എംഎല്‍എമാര്‍ പരാതി നല്‍കിയിരുന്നു

    • Share this:
    കൊച്ചി:കിഴക്കമ്പലത്തെ കിറ്റക്സ് കമ്പനിക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി എംഎല്‍എമാര്‍ രംഗത്ത്. തൊഴില്‍ വകുപ്പ് മാത്രം നടത്തിയ പരിശോധനയില്‍ കമ്പനിയില്‍ എട്ട് നിയമലംഘനങ്ങള്‍ കണ്ടെത്തിയതായി എംഎല്‍എമാരായ പി ടി തോമസും എല്‍ദോസ് കുന്നപ്പള്ളിയും പി വി ശ്രീനിജനും ആരോപിച്ചു

    1) 13 കോടി പഞ്ചായത്ത് മിച്ചം പിടിച്ചത് നിയമലംഘനം - ട്വന്റി20 ഭരിക്കുന്ന കിഴക്കമ്പലം പഞ്ചായത്തില്‍ 13 കോടി രൂപ മിച്ചം പിടിച്ചത് പഞ്ചായത്ത് രാജ് നിയമത്തിന്റെ ലംഘനമാണെന്ന് എംഎല്‍എമാര്‍ പറഞ്ഞു. ഈ തുക ഡെപ്പോസിറ്റ് ചെയ്തതെന്നാണ് വിശദീകരണം. എന്നാല്‍ ഇതിന്റെ പലിശ എവിടെയാണെന്ന് മറുപടിയില്ല. പദ്ധതി തുക ചെലവഴിക്കാത്തതുമൂലം അടുത്ത വര്‍ഷം അനുവദിക്കുന്ന തുക കുറയുമെന്നും പി ടി തോമസ് പറഞ്ഞു.

    2) റോഡ് നിര്‍മാണത്തില്‍ ക്രമക്കേട് - സിംഗപ്പൂര്‍ മോഡലില്‍ കിഴക്കമ്പലത്ത് നിര്‍മ്മിച്ചിരിക്കുന്ന എല്ലാ റോഡുകളും കിറ്റക്സ് കമ്പനിയിലേക്ക് ആണ്

    3) ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റ് നിര്‍മ്മിച്ചിരിക്കുന്നത് പാടം നികത്തി
    4) അലുമിനിയം കമ്പനിയില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പരിശോധനയില്‍ പ്രശ്നങ്ങള്‍ കണ്ടെത്തി

    5) സി എസ് ആര്‍ ഫണ്ട് ട്വന്റി 20 പാര്‍ട്ടി ചിലവഴിച്ചതിനെക്കുറിച്ച് അന്വേഷണം വേണം

    6) പുരുഷന്മാരായ അതിഥി തൊഴിലാളികളുടെ ക്യാമ്പുകളില്‍ താമസിക്കാന്‍ പറ്റാത്ത അവസ്ഥ

    7) കിറ്റക്സ് കമ്പനിയിലെ മരണങ്ങളില്‍ അന്വേഷണം വേണം

    8) അതിഥി തൊഴിലാളികളുടെ കൃത്യമായ കണക്കുകളില്ല

    9)കിഴക്കമ്പലം പഞ്ചായത്ത് പദ്ധതി വിഹിതം വിനിയോഗിച്ചതില്‍ ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളില്‍ അമ്പത്തിരണ്ടാം സ്ഥാനത്ത് എന്ന് എംഎല്‍എമാര്‍

    10) കിഴക്കമ്പലം പഞ്ചായത്തിലെ ജനപ്രതിനിധികള്‍ക്ക് 20000,15000, 10000 രൂപ എന്ന കണക്കില്‍ നല്‍കിയിട്ടുണ്ട്. ഇത് നിയമലംഘനമാണ്

    കിഴക്കമ്പലത്തെ കിറ്റക്സ് കമ്പനിക്കെതിരെ നേരത്തെ എംഎല്‍എമാര്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇതിനെക്കുറിച്ച് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ കൈമാറുന്നില്ലെന്നായിരുന്നു പരാതി. ഇതിനെത്തുടര്‍ന്നാണ് കളക്ടറുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്.

    എൽഡിഎഫിന് SDPIപിന്തുണ; ഈരാറ്റുപേട്ട നഗരസഭയിൽ യുഡിഎഫ് ഭരണത്തിന് പുറത്ത്


    എൽഡിഎഫിന് പിന്തുണയുമായി എസ്.ഡി.പി.ഐ രംഗത്തെത്തിയതോടെ ഈരാറ്റുപേട്ട നഗരസഭയില്‍ യുഡിഎഫിന് ഭരണം നഷ്ടമായി. നഗരസഭ ചെയർ പേഴ്സണായിരുന്ന മുസ്ലിം ലീഗിലെ സുഹ്റാ അബ്ദുൾ ഖാദറിനെതിരെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായതോടെയാണ് യുഡിഎഫിന് ഭരണം നഷ്ടമായത്. എസ്.ഡി.പി.ഐയുടെ പിന്തുണയോടെയാണ് അവിശ്വാസ പ്രമേയം പാസായത്. കോണ്‍ഗ്രസിന്റെ വിമത അംഗം അന്‍സല്‍ന പരീക്കുട്ടിയും എല്‍ഡിഎഫിനെ പിന്തുണച്ചു. ഇവർ നേരത്തെ ഒളിവിലായിരുന്നു.

    ഈരാറ്റുപേട്ട നഗരസഭയിൽ 28 അംഗങ്ങളാണ് ഉണ്ടായിരുന്നത്. അവിശ്വാസ പ്രമേയം പാസാക്കാനായി 15 വോട്ടാണ് വേണ്ടിയിരുന്നത്. ഒമ്പത് എല്‍ഡിഎഫ് അംഗങ്ങള്‍ക്കൊപ്പം അഞ്ച് എസ് ഡി പി ഐ അംഗങ്ങളും അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കുകയായിരുന്നു. മുസ്ലിം ലീഗിനായിരുന്നു യുഡിഎഫില്‍ അധ്യക്ഷ സ്ഥാനം. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ രണ്ട് അംഗങ്ങളുടെ പിന്തുണയുള്‍പ്പെടെ 14 അംഗങ്ങളാണ് യുഡിഎഫിനെ പിന്തുണച്ചിരുന്നത്.

    ഭരണത്തിലെത്താൻ എസ് ഡി പി ഐയുടെ പിന്തുണ വേണ്ട എന്നതായിരുന്നു തുടക്കം മുതൽ എൽ ഡി എഫ് സ്വീകരിച്ചിരുന്ന നിലപാട്. എന്നാൽ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ച് എസ് ഡി പി ഐ രംഗത്തെത്തുകയായിരുന്നു.
    Published by:Jayashankar AV
    First published:
    )}