HOME » NEWS » Kerala » MM HASAN WANTS ED TO FILE CASE AGAINST CM FOR OBSTRUCTING PROBE

അന്വേഷണം തടസപ്പെടുത്തിയ മുഖ്യമന്ത്രിക്കെതിരെ ഇ.ഡി കേസെടുക്കണം: എം.എം ഹസൻ

മുഖ്യമന്ത്രിയുടെ ഊതിപ്പെരുപ്പിച്ച പ്രതിച്ഛായ കുറ്റം ചെയ്ത പ്രതിയുടെ മുഖച്ഛായയാണെന്ന് ഹസൻ

News18 Malayalam | news18-malayalam
Updated: April 3, 2021, 5:00 PM IST
അന്വേഷണം തടസപ്പെടുത്തിയ മുഖ്യമന്ത്രിക്കെതിരെ ഇ.ഡി കേസെടുക്കണം: എം.എം ഹസൻ
എംഎം ഹസൻ
  • Share this:
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണം തടസപ്പെടുത്തിയ മുഖ്യമന്ത്രിയെ പ്രതിയാക്കി ക്രമിനല്‍ കേസെടുക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തയാറാകണമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍ ആവശ്യപ്പെട്ടു. വികസനം ചര്‍ച്ച ചെയ്യണമെന്ന മുഖ്യമന്ത്രിയുടെ വെല്ലുവിളി പ്രതിപക്ഷം സ്വീകരിക്കുന്നു. എന്നാല്‍ അതിന്റെ മറവില്‍ നടന്നിട്ടുള്ള അഴിമതിയെക്കുറിച്ചും ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയാറാകണം. വികസനമെന്ന് കൊട്ടിഘോഷിക്കുന്നതല്ലാതെ വന്‍കിട പദ്ധതികളൊന്നും പിണറായി സര്‍ക്കാരിന്റെ കാലത്ത് നടന്നിട്ടില്ലെന്നും ഹസൻ കുറ്റപ്പെടുത്തി.

മുഖ്യമന്ത്രി പിണറായി വിജയൻ അഴിമതിയുടെ കപ്പലിലെ കപ്പിത്താനാണ്. മുഖ്യമന്ത്രിയുടെ ഊതിപ്പെരുപ്പിച്ച പ്രതിച്ഛായ എന്നത് കുറ്റം ചെയ്ത പ്രതിയുടെ മുഖച്ഛായയാണെന്നും ഹസൻ പരിഹസിച്ചു.

പി.ആര്‍. ഏജന്‍സിവഴി മുഖം മിനുക്കാനുള്ള മുഖ്യമന്ത്രിയുടെ  ശ്രമം പാഴായി. അഴിമതി നടത്തി കോടികൾ സമ്പാദിച്ച് കേരളത്തിൻ്റെ പൊതുമുതൽ കൊള്ളയടിച്ച മുഖ്യമന്ത്രി വോട്ട് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും ഹസൻ ആരോപിച്ചു.

Also Read 'ചെന്നിത്തലയുടെ പത്രസമ്മേളനങ്ങള്‍ സംസ്ഥാനം നേരിടുന്ന ഗുരുതര മാലിന്യപ്രശ്‌നം'; ധനമന്ത്രി തോമസ് ഐസക്

തുടര്‍ ഭരണത്തിന് വോട്ടുചേദിക്കാന്‍ മുഖ്യമന്ത്രിക്ക് അവകാശമില്ല. സ്വര്‍ണക്കടത്ത് കേസില്‍ ഉള്‍പ്പടെ കൃത്യമായി അന്വേഷണം നടന്നാല്‍ മുഖ്യമന്ത്രി പ്രതിയാകും. ഇരട്ടവോട്ടുകളുടെ കാര്യത്തില്‍ സി.പി.എം നിലപാട് സംശയാസ്പദമാണ്. കള്ളവോട്ടിന് വേണ്ടിയാണ് ഇരട്ടവോട്ട്. സി.പി.എം ഉണ്ടായകാലം മുതലാണ് ഇരട്ടവോട്ടുണ്ടായത്. കള്ളവോട്ടും സി.പി.എമ്മും ഇരട്ടക്കുട്ടികളാണ്. സി.പി.എം-ബി.ജെ.പി ഡീൽ ഉണ്ടെന്ന ആർ.എസ്.എസ് സൈദ്ധാന്തികൻ ബാല ശങ്കറിൻ്റെ ആരോപണത്തോട് പ്രധാനമന്ത്രി പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്നും ഹസൻ ചോദിച്ചു.

അരൂരില്‍ വെബ്കാസ്റ്റിങ് പരിഗണിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതി നിര്‍ദേശം



കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പി ൽ അരൂര്‍ നിയോജക മണ്ഡലത്തിൽ നിയോജകമണ്ഡലത്തിലെ ബൂത്തുകളില്‍ വെബ്കാസ്റ്റിങ് ഏർപ്പെടുത്താൻ സാധിക്കുമോയെന്നു പരിശോധിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതിയുടെ നിര്‍ദേശം. മണ്ഡലത്തിലെ 39 ബൂത്തുകളിൽ വെബ് കാസ്റ്റിങ് വേണമെന്ന് ആവശ്യപ്പെട്ട് അരൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതി നിർദ്ദേശം. ഇടുക്കിയിലെ മൂന്ന് മണ്ഡലങ്ങളിലെ ഇരട്ടവോട്ട് തടയുന്നതുമായി ബന്ധപ്പെട്ട് യുഡിഎഫ് സ്ഥാനാര്‍ഥികള്‍ നല്‍കിയ ഹര്‍ജികളും കോടതി പരിഗണിച്ചു.

ആവശ്യമെങ്കില്‍ സ്വന്തം ചെലവില്‍ വെബ് കാസ്റ്റിങ് നടത്താമെന്ന് ഷാനിമോള്‍ ഉസ്മാന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഇത് അനുവദിക്കാനാവില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിലപാടെടുത്തു. കോടതിയും ഹർജിയിലെ ഈ ആവശ്യത്തെ അംഗീകരിച്ചില്ല. തുടര്‍ന്നാണ് അരൂരില്‍ വെബ്കാസ്റ്റിങ് പരിഗണിക്കണമെന്ന് കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദേശിച്ചത്.

Also Read ഇടതു സര്‍ക്കാരിന്റെ അവകാശവാദങ്ങള്‍ കുമിള; മുഖ്യമന്ത്രിയുടെ വെല്ലുവിളി ഏറ്റെടുത്ത് ഉമ്മന്‍ ചാണ്ടി

ഇടുക്കിയിലെ മൂന്ന് മണ്ഡലങ്ങളിലെ ഇരട്ടവോട്ട് തടയുന്നതുമായി ബന്ധപ്പെട്ട ഹര്‍ജികളും കോടതി തീര്‍പ്പാക്കി. തമിഴ്‌നാട് കേരള അതിര്‍ത്തി മണ്ഡലങ്ങളായ ദേവികുളം പീരുമേട്, ഉടുമ്പന്‍ചോല എന്നീ മണ്ഡലങ്ങളില്‍ തമിഴ്‌നാട്ടില്‍ നിന്ന് വോട്ടര്‍മാര്‍ എത്തി വോട്ട് രേഖപ്പെടുത്തുന്നത് തടയാന്‍ വേണ്ടിയുള്ള കര്‍ശനമായ നടപടികള്‍ ഉണ്ടാവുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചു. വോട്ടെടുപ്പ് ദിവസവും തലേന്നും അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഉണ്ടാവുമെന്നും കമ്മീഷന്‍ അറിയിച്ചു.

Published by: Aneesh Anirudhan
First published: April 3, 2021, 5:00 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories