• HOME
  • »
  • NEWS
  • »
  • kerala
  • »
  • പാലായിലെ ജനവിധി യുഡിഎഫിനുള്ള മുന്നറിയിപ്പെന്ന് എംഎം ഹസൻ

പാലായിലെ ജനവിധി യുഡിഎഫിനുള്ള മുന്നറിയിപ്പെന്ന് എംഎം ഹസൻ

പരാജയപ്പെട്ടത് യു.ഡി.എഫ് ഘടകകക്ഷിയാണെങ്കിലും കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള എല്ലാ കക്ഷികളുടേയും നേതാക്കള്‍ക്കുള്ള മുന്നറിയിപ്പ് കൂടിയാണിതെന്ന് ഹസൻ വ്യക്തമാക്കി.

mm hassan

mm hassan

  • Share this:
    തിരുവനന്തപുരം: പാലായിലെ ജനവിധി യുഡിഎഫിനുള്ള മുന്നറിയിപ്പാണെന്ന് കെ.പി.സി.സി മുന്‍ പ്രസിഡന്റ് എം.എം.ഹസന്‍. ഒരു പാര്‍ട്ടിയുടേയും അനൈക്യത്തേയും അഹങ്കാരത്തേയും ആ പാര്‍ട്ടിയെ സ്നേഹിക്കുന്നവര്‍ പോലും അംഗീകരിക്കുകയില്ലെന്ന നിശബ്ദമായ താക്കീതാണിതെന്ന് പത്രക്കുറിപ്പിൽ അദ്ദേഹം വ്യക്തമാക്കി.

    also read:സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്ക് നേരെ ബോംബ് എറിഞ്ഞ കേസ്: വാദി പ്രതിയായി; രണ്ടു പേരെ അറസ്റ്റ് ചെയ്തു

    പരാജയപ്പെട്ടത് യു.ഡി.എഫ് ഘടകകക്ഷിയാണെങ്കിലും കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള എല്ലാ കക്ഷികളുടേയും നേതാക്കള്‍ക്കുള്ള മുന്നറിയിപ്പ് കൂടിയാണിതെന്ന് ഹസൻ വ്യക്തമാക്കി.

    തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയവും പാര്‍ട്ടിയുടെ ആഭ്യന്തരകാര്യങ്ങളും വിവാദമാകുമ്പോള്‍ അതിന് ലഭിക്കുന്ന വാര്‍ത്താപ്രാധാന്യം കണ്ട് സായൂജ്യമടയുന്നവര്‍ ഒന്ന് മറക്കാതിരിക്കുക, ജനങ്ങളും പാര്‍ട്ടിയെ സ്നേഹിക്കുന്നവരും അനൈക്യത്തിന്റെ അപശബ്ദത്തിലുള്ള അസഹ്യതയും അമര്‍ഷവും പ്രകടിപ്പിക്കുന്നത് വിരല്‍ തുമ്പിലൂടെയാണ്- ഹസ്സന്‍ വിമര്‍ശിച്ചു.

    മാണിസാര്‍ ഒന്നാക്കിയ കേരള കോണ്‍ഗ്രസിനെയാണ് പാലാക്കാര്‍ ഇപ്പോള്‍ രണ്ടായി കണ്ടത്. ഒന്നായ കേരള കോണ്‍ഗ്രസിന് മാത്രമേ യുഡിഎഫില്‍ പ്രസക്തിയുള്ളൂ എന്ന മുന്നറിയിപ്പ് കൂടിയാണ് പാലാ ഫലം എന്നും ഹസ്സന്‍ ചൂണ്ടിക്കാട്ടി.
    First published: