ഇന്റർഫേസ് /വാർത്ത /Kerala / ‘വിജയരാഘവന്‍ ഹിന്ദുമുന്നണി കണ്‍വീനറോ?’ രൂക്ഷ വിമർശനവുമായി എം.എം ഹസൻ

‘വിജയരാഘവന്‍ ഹിന്ദുമുന്നണി കണ്‍വീനറോ?’ രൂക്ഷ വിമർശനവുമായി എം.എം ഹസൻ

എംഎം ഹസൻ

എംഎം ഹസൻ

എ വിജയരാഘവനും പിണറായി വിജയനും, രണ്ട് വിജയൻമാരും കേരളത്തിൽ വർഗീയത ആളികത്തിക്കാൻ ശ്രമിക്കുകയാണ്.

  • Share this:

കാസർകോട്: ലീഗ് വിരുദ്ധ പരാമർശത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവനെ കടന്നാക്രമിച്ച് യു.ഡി.എഫ് കൺവീനർ എം.എം ഹസൻ. വിജയരാഘവന്‍ ഇടതുമുന്നണി കണ്‍വീനറാണോ അതോ ഹിന്ദുമുന്നണി കണ്‍വീനറാണോയെന്ന് ഹസൻ ചോദിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്രയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തിലായിരുന്നു വിമർശനം.

മുസ്ലിം ലീഗ് വർഗ്ഗീയ കക്ഷിയാണോയെന്ന് തുറന്നു പറയാൻ ഇടത് മുന്നണി തുറന്ന് തയാറാകണം. ലീഗ് വർഗീയ പാർട്ടിയാണെങ്കിൽ തമിഴ് നാട്ടിൽ ഇടത് മുന്നണി എന്തിനാണ് സഖ്യകക്ഷിയായി അംഗീകരിക്കുന്നതെന്നും ഹസൻ ചോദിച്ചു.

എ വിജയരാഘവനും പിണറായി വിജയനും, രണ്ട് വിജയൻമാരും കേരളത്തിൽ വർഗീയത ആളികത്തിക്കാൻ ശ്രമിക്കുകയാണ്. ജാഥയിൽ ഉടനീളം സി പി എമ്മിന്റെ വർഗ്ഗീയത തുറന്ന് കാണിക്കും. നാല് വോട്ടിന് വേണ്ടി കേരളത്തിൽ മതസൗഹാർദം തകർക്കാൻ സിപി എം ശ്രമിച്ചാൽ അത് സമ്മതിക്കില്ലെന്നും ഹസൻ പറഞ്ഞു.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

ക്രിസ്ത്യാനികളെയും മുസ്‌ലിംകളെയും തമ്മിലടിപ്പിക്കാനാണ് സിപിഎം ശ്രമമെന്ന് ചെന്നിത്തല പറഞ്ഞു. എ.വിജയരാഘവന്‍ വാ തുറന്നാല്‍ പറയുന്നത് വര്‍ഗീയത മാത്രമാണ്. മുസ്‌ലിംകളെയും ക്രൈസ്തവരെയും തമ്മിലിടിപ്പിക്കാന്‍ ഇന്ധനം പകരുകയാണ്. മതവിഭാഗങ്ങളെ ഭിന്നിപ്പിച്ച് രണ്ടു വോട്ടുകിട്ടാനാണ് മുഖ്യമന്ത്രിയുടെയും എ.വിജയരാഘവന്റെയും ശ്രമങ്ങളെന്നും ചെന്നിത്തല പറഞ്ഞു.

രമേശ് ചെന്നിത്തല നിയമസഭയില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി അക്കമിട്ട് പറഞ്ഞ കാര്യങ്ങള്‍ ഇന്ന് കേരളത്തിലെ ജനങ്ങളുടെ മനസ്സിലുണ്ട്. അവരുടെ അംഗീകാരം നേടി ഒരു വിജയിയായിട്ടാണ് ചെന്നിത്തല കാസര്‍കോട് നിന്ന് ജാഥ ആരംഭിക്കുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ഉമ്മന്‍ചാണ്ടി പറഞ്ഞു.

'സര്‍ക്കാര്‍ ജനങ്ങളോട് നീതി പുലര്‍ത്തിയിട്ടില്ല. കൊലപാതക രാഷ്ട്രീയം, അക്രമ രാഷ്ട്രീയം, വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും കാലമായിരുന്നു ഇടതിന്റെ ഭരണകാലം. കേരളത്തിലെ ജനങ്ങള്‍ ഒരുമനസ്സോടെ കൊലപാതകരാഷ്ട്രീയത്തെ തളളിക്കളയുമെന്ന് എനിക്കുറപ്പാണ്.

ചെറുപ്പക്കാര്‍ വളരെയധികം വേദനയിലാണ്, അവര്‍ക്ക് ജോലിയില്ല. അവര്‍ക്ക് മുഴുവനും ജോലി കൊടുക്കണമെന്ന് പറയുകയല്ല മറിച്ച് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ശമ്പളം കൊടുക്കുന്ന ജോലി അത് സുതാര്യമായിരിക്കണം. നീതിപൂര്‍വം ആയിരിക്കണം. പുറംവാതില്‍ നിയമനം അനുവദിക്കില്ല. അത്തരം നിയമനം നടത്തിയതിന് കേരളത്തിലെ ചെറുപ്പക്കാര്‍ പകരംചോദിക്കും.'- അദ്ദേഹം പറഞ്ഞു.

ശബരിമലയിലെ വിധി സര്‍ക്കാര്‍ ചോദിച്ചുവാങ്ങിയതാണ്. യുഡിഎഫ് നല്‍കിയ അഫിഡവിറ്റ് പിന്‍വലിച്ച് അവരുടെ പാര്‍ട്ടിയുടെ താല്പര്യങ്ങള്‍ക്കനുസൃതമായ അഫിഡവിറ്റ് കൊടുത്തു. അങ്ങനെയാണ് അവര്‍ വിധി ചോദിച്ചുവാങ്ങിയത്. പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ ഇടതുപക്ഷം ആഗ്രഹിച്ചിരുന്നെങ്കില്‍ അത് പിന്‍വലിക്കാന്‍ അവര്‍ തയ്യാറാകുമായിരുന്നു. ഈ സര്‍ക്കാര്‍ ജനഹിതം സ്വീകരിക്കാനാണോ അതോ തങ്ങളുടെ താല്പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കാനാണോ ശ്രമിക്കേണ്ടത് എന്ന് അറിയേണ്ടിയിരിക്കുന്നു.- ഉമ്മന്‍ചാണ്ടി പറഞ്ഞു.

Also Read കാമുകിയെ കാണാൻ സന്യാസിയുടെ വേഷത്തിലെത്തി; പിള്ളേരെപ്പിടുത്തക്കാരനെന്നു കരുതി നാട്ടുകാർ കൈകാര്യം ചെയ്തു; ഒടുവിൽ സംഭവിച്ചത്.

രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര കാസര്‍കോട്ടെ കുമ്പളയില്‍ തുടങ്ങി. മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതി അധ്യക്ഷനായ ഉമ്മന്‍ ചാണ്ടിയാണ് യാത്ര ഉദ്ഘാടനം ചെയ്തത്.

First published:

Tags: A vijayaraghavan, Congress, Kpcc, Oommen Chandy, Ramesh chennitala, Udf