നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • 'യു.ഡി.എഫ് - വെൽഫെയർ പാർട്ടി ധാരണ മുല്ലപ്പള്ളിക്ക് അറിയാം; നിയമസഭാ തെരഞ്ഞെടുപ്പിലെ സഖ്യം പിന്നീട്‌ തീരുമാനിക്കും: എം.എം ഹസൻ

    'യു.ഡി.എഫ് - വെൽഫെയർ പാർട്ടി ധാരണ മുല്ലപ്പള്ളിക്ക് അറിയാം; നിയമസഭാ തെരഞ്ഞെടുപ്പിലെ സഖ്യം പിന്നീട്‌ തീരുമാനിക്കും: എം.എം ഹസൻ

    "കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയുമായി ഇടതു മുന്നണി സഖ്യം ഉണ്ടാക്കിയിരുന്നു. അന്നൊന്നും സി.പി.എമ്മിന് വെൽഫെയർ പാർട്ടി വർഗീയ പാർട്ടി ആയിരുന്നില്ല."

    എംഎം ഹസൻ

    എംഎം ഹസൻ

    • Share this:
    കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്‌ വെൽഫെയർ പാർട്ടിയുമായി നീക്കുപോക്കുണ്ടെന്ന്‌ ആവർത്തിച്ച് യു.ഡി.എഫ്‌ കൺവീനർ എം.എം ഹസൻ. കെ.പി.സി.സി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രനും കൂടി പങ്കെടുത്ത യോഗത്തിലാണ്‌ വെൽഫെയർ പാർടിയുമായി ധാരണയുണ്ടാക്കാൻ തീരുമാനിച്ചത്. താൻ പറയുന്നതാണ്‌ യു.ഡി.എഫ് നയമെന്നും ഹസൻ വ്യക്തമാക്കി. വെൽഫെയർ പാർട്ടിയുമായി ധാരണയില്ലെന്ന മുല്ലപ്പള്ളിയുടെ പ്രസ്താവനയെക്കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണം. നിയമസഭാ തെരഞ്ഞെടുപ്പിൽ സഖ്യംവേണമോയെന്ന കാര്യത്തിൽ പിന്നീട്‌ തീരുമാനമെടുക്കുമെന്നും ഹസൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

    വെൽഫെയർ പാർട്ടിയുമായി നീക്കുപോക്ക് മാത്രമാണ് ഉണ്ടാക്കിയിരിക്കുന്നത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയുമായി ഇടതു മുന്നണി സഖ്യം ഉണ്ടാക്കിയിരുന്നു. അന്നൊന്നും സി.പി.എമ്മിന് വെൽഫെയർ പാർട്ടി വർഗീയ പാർട്ടി ആയിരുന്നില്ല. യു.ഡി.എഫിനെതിരെ സി.പി.എം വെൽഫെയർ പാർട്ടിബന്ധം ആരോപിക്കുന്നത് ഭൂരിപക്ഷ വർഗീയതയെ പ്രോത്സാഹിപ്പിക്കനാണെന്ന് ഹസൻ ആരോപിച്ചു.  എ വിജയരാഘവന്റെ വാർത്താ സമ്മേളനത്തിലെ പരാമർശങ്ങൾ വർഗീയതയെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

    Also Read ഒരു മുന്നണിയുമായും വെൽഫെയർ പാർട്ടിക്ക് രാഷ്ട്രീയ ബന്ധങ്ങൾ ഇല്ല ; ഉള്ളത് പ്രാദേശിക നീക്കുപോക്കുകൾ മാത്രം: ഹമീദ് വാണിയമ്പലം

    വെൽഫെയർ പാർട്ടിയുമായി സഖ്യമില്ലെന്നാണ്‌ കഴിഞ്ഞ ദിവസങ്ങളിൽ മുല്ലപ്പള്ളി ആവർത്തിച്ചത്‌. എന്നാൽ കെ. മുരളീധരൻ എം.പി വെൽഫെയർ പാർട്ടിയുമായി ധാരണയുണ്ടെന്നും ഇത് യു.ഡി.എഫ് തീരുമാനിച്ചതാണെന്നും പൊതുവേദിയിൽ വ്യക്തമാക്കിയിരുന്നു.
    Published by:Aneesh Anirudhan
    First published:
    )}