വെല്‍ഫയര്‍ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കാന്‍ ആലോചിച്ചിട്ടില്ലെന്ന് എം.എം ഹസന്‍; സഖ്യസാധ്യത തള്ളാതെ കെ.സുധാകരന്‍ എം.പി

പി​ഡി​പി​യു​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ധാ​ര​ണ​യു​ണ്ടാ​ക്കി വേ​ദി പ​ങ്കി​ട്ട​വ​രാ​ണ് വെ​ല്‍​ഫ​യ​ര്‍ പാ​ര്‍​ട്ടി​യെ കു​റ്റം പ​റ​യു​ന്ന​തെ​ന്നും ഹ​സ​ന്‍

News18 Malayalam
Updated: October 21, 2020, 3:00 PM IST
വെല്‍ഫയര്‍ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കാന്‍ ആലോചിച്ചിട്ടില്ലെന്ന് എം.എം ഹസന്‍; സഖ്യസാധ്യത തള്ളാതെ കെ.സുധാകരന്‍ എം.പി
MM Hassan-sudhakaran
  • Share this:
തിരുവനന്തപുരം: യു​ഡി​എ​ഫു​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് സ​ഖ്യ​ത്തി​ന് ധാ​ര​ണ​യാ​യെ​ന്ന വെ​ല്‍​ഫ​യ​ര്‍ പാ​ര്‍​ട്ടി​യു​ടെ പ്ര​ഖ്യാ​പ​നം ത​ള്ളി ക​ണ്‍​വീ​ന​ര്‍ എം.​എം.​ഹ​സ​ന്‍. യു​ഡി​എ​ഫു​മാ​യി ധാ​ര​ണ​യാ​യെ​ന്ന വെ​ല്‍​ഫ​യ​ര്‍ പാ​ര്‍​ട്ടി​യു​ടെ പ്ര​ഖ്യാ​പ​നം ശ​രി​യ​ല്ല. സി​പി​എം, ബി​ജെ​പി ക​ക്ഷി​ക​ള്‍ ഒ​ഴി​കെ യു​ഡി​എ​ഫി​ന് ആ​രു​മാ​യും തൊ​ട്ടു​കൂ​ടാ​യ്മ​യി​ല്ല. പി​ഡി​പി​യു​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ധാ​ര​ണ​യു​ണ്ടാ​ക്കി വേ​ദി പ​ങ്കി​ട്ട​വ​രാ​ണ് വെ​ല്‍​ഫ​യ​ര്‍ പാ​ര്‍​ട്ടി​യെ കു​റ്റം പ​റ​യു​ന്ന​തെ​ന്നും ഹ​സ​ന്‍ പ​രി​ഹ​സി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം ജ​മാ അ​ത്തെ ഇ​സ്ലാ​മി അ​മീ​റി​നെ ഹ​സ​ന്‍ വീ​ട്ടി​ല്‍​പോ​യി സ​ന്ദ​ര്‍​ശി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് യു​ഡി​എ​ഫ്-​വെ​ല്‍​ഫ​യ​ര്‍ പാ​ര്‍​ട്ടി സ​ഖ്യ​മാ​യി എ​ന്ന വാ​ര്‍​ത്ത​ക​ള്‍ പ്ര​ച​രി​ച്ച​ത്. ഹ​സ​ന്‍റെ ന​ട​പ​ടി​യി​ല്‍ കോ​ണ്‍​ഗ്ര​സി​നു​ള്ളി​ല്‍ ത​ന്നെ അ​മ​ര്‍​ഷ​മു​ണ്ടാ​യ​തോ​ടെ​യാ​ണ് ധാ​ര​ണ​യാ​യി​ല്ലെ​ന്ന നി​ല​പാ​ട് മാ​റ്റം.

Also Read PSC തട്ടിപ്പിലെ പ്രതികളുടെ കേസുകൾ പിൻവലിക്കാൻ നീക്കം; സിപിഎം നേതാക്കൾക്കെതിരായ കേസുകളും പിൻവലിക്കും

ഹ​സ​ന്‍ ജ​മാ അ​ത്തെ ഇ​സ്ലാ​മി അ​മീ​റി​നെ അ​ങ്ങോ​ട്ടു​പോ​യി ക​ണ്ട് ച​ര്‍​ച്ച ന​ട​ത്തി​യ​തി​ലും കോ​ണ്‍​ഗ്ര​സി​നു​ള്ളി​ല്‍ അ​തൃ​പ്തി​യു​ണ്ട്. അതേസമയം യുഡിഎഫിനോട് ആര് ഐക്യം പ്രഖ്യാപിച്ചാലും സ്വാഗതം ചെയ്യുമെന്നും സുധാകരന്‍ പറഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണ തള്ളിക്കളയാതെയായിരുന്നു കെ.സുധാകരന്‍ എം.പിയുടെ പ്രസ്താവന.
Published by: user_49
First published: October 21, 2020, 2:48 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading