HOME » NEWS » Kerala » MM LAWRENCE AGAINST HIS DAUGHTER ASHA LAWRENCE

'എന്റെ നല്ലതിന് വേണ്ടി ഈ മകള്‍ ഒന്നും ചെയ്തിട്ടില്ല; സഹായിക്കാന്‍ പാര്‍ട്ടിയും ബന്ധുക്കളുമുണ്ട്'; മകൾ ആശയ്ക്കെതിരെ എം എം ലോറന്‍സ്

പിതാവായ എം എം ലോറൻസിനെ പരിചരിക്കാൻ പാർട്ടി തന്നെ അനുവദിക്കുന്നില്ലെന്ന് ആശ നേരത്തെ ആരോപിച്ചിരുന്നു. ഇത് വലിയ ചർച്ചകൾക്ക് കാരണമായതോടെയാണ് എം എം ലോറൻസ് ഫേസ്ബുക്കിലൂടെ വിശദീകരണം നൽകിയിരിക്കുന്നത്.

News18 Malayalam | news18-malayalam
Updated: May 27, 2021, 12:12 PM IST
'എന്റെ നല്ലതിന് വേണ്ടി ഈ മകള്‍ ഒന്നും ചെയ്തിട്ടില്ല; സഹായിക്കാന്‍ പാര്‍ട്ടിയും ബന്ധുക്കളുമുണ്ട്'; മകൾ ആശയ്ക്കെതിരെ എം എം ലോറന്‍സ്
എംഎം ലോറൻസ്
  • Share this:
കൊച്ചി: മകൾ ആശ ലോറൻസിനെതിരെ മുതിർന്ന സിപിഎം നേതാവ് എം എം ലോറൻസ്. മകളുടെ ദുർപ്രചാരണത്തെ അർഹിക്കുന്ന അവജ്ഞതയോടെ തള്ളിക്കളയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തന്റെ മറ്റ് മക്കളെയും പരിചരിക്കാൻ തയാറായ ബന്ധുക്കളെയും പാർട്ടി നേതാക്കളെയും ആശ നിരന്തരം ആക്ഷേപിക്കുകയാണെന്നും തന്റെ നല്ലതിന് വേണ്ടി ഈ മകൾ ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

പിതാവായ എം എം ലോറൻസിനെ പരിചരിക്കാൻ പാർട്ടി തന്നെ അനുവദിക്കുന്നില്ലെന്ന് ആശ നേരത്തെ ആരോപിച്ചിരുന്നു. ഇത് വലിയ ചർച്ചകൾക്ക് കാരണമായതോടെയാണ് എം എം ലോറൻസ് ഫേസ്ബുക്കിലൂടെ വിശദീകരണം നൽകിയിരിക്കുന്നത്. ആശുപത്രിയിൽ കഴിയുന്ന തന്നെ സഹായിക്കാൻ പാർട്ടിയും മൂത്തമകനും മറ്റ് ബന്ധുക്കളും ഉണ്ടെന്നും തന്നെ പരിചരിക്കാൻ ഒരാളെ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എം എം ലോറൻസിന്റെ പോസ്റ്റിന്റെ പൂർണരൂപം-

ഓക്സിജൻ ലെവൽ കുറയുകയും, പനിയും ക്ഷീണവും മൂലം ഡോക്ടറുടെ നിർദ്ദേശ പ്രകാരം എറണാകുളത്തെ ഹോസ്പിറ്റലിൽ അഡ്മിറ്റഡ് ആണ് ഞാൻ. എനിക്ക് വേണ്ട സഹായങ്ങൾ നൽകാൻ എന്നോടൊപ്പം പാർട്ടിയും മൂത്ത മകൻ സജീവനും, ഇതുവരെ എന്നെ പരിചരിച്ച മറ്റ് ബന്ധുക്കളും ഉണ്ട്. എന്നെ പരിചരിക്കാൻ ഇവിടെ ഒരാളെയും ഏർപ്പെടുത്തിയിട്ടുണ്ട്.

4 മക്കളിൽ, വർഷങ്ങളായി എന്നോട് അകൽച്ചയിൽ ആയിരുന്ന മകൾ ആശ, അടുപ്പം പ്രദർശിപ്പിക്കാൻ എന്നവണ്ണം കഴിഞ്ഞ ദിവസം എന്നെ സന്ദർശിക്കുകയുണ്ടായി. ശേഷം, എന്റെ സമ്മതമില്ലാതെ എടുത്ത ചിത്രങ്ങളും മറ്റും ഉപയോഗിച്ച് ദുഷ്പ്രചാരണ വേലകൾ ആരംഭിച്ചിരിക്കുകയുമാണ്.

കുടുംബ ജീവിതത്തിലും പൊതുജീവിതത്തിലും ഒരുപാട് എന്നെ വിഷമിപ്പിച്ച ആൾ കൂടിയാണ് ആശ. ആദരവോടെ, എന്നെയിവിടെ സന്ദർശിക്കാൻ എത്തിയ പ്രിയ സഖാവ് സി എൻ മോഹനൻ, അജയ് തറയിൽ എന്നിവരെ, 'മകൾ' എന്ന മേൽവിലാസമുപയോഗിച്ച് ആശ ആക്ഷേപിച്ചു. അതല്ലാതെ മറ്റൊരു മേൽവിലാസവും ആശയോ ആശയുടെ മകനോ നേടിയിട്ടില്ല.


എന്റെ മറ്റ് മക്കൾ, എന്നോട് അടുപ്പം പുലർത്തുകയും പരിചരിക്കാനും തയ്യാറായ ബന്ധുക്കൾ, പാർട്ടി നേതാക്കൾ തുടങ്ങി പലരേയും തെറ്റിദ്ധാരണാജനകമായ കാര്യങ്ങൾ പറഞ്ഞുകൊണ്ട് നിരന്തരം ആക്ഷേപിക്കുകയുമാണ്.

എന്റെ അറിവോ, സമ്മതമോ കൂടാതെ, എന്റെ ക്ഷീണാവസ്ഥ മുതലാക്കി ഇവിടെ എത്തിയ ആശ, എന്നെ സഹായിക്കാൻ എത്തിയതാണ് എന്നാണ് പ്രചരിപ്പിക്കുന്നത്. എന്നാൽ എന്റെ നല്ലതിന് വേണ്ടി ഒരിക്കലും ഈ മകൾ യാതൊന്നും ചെയ്തിട്ടില്ല. കമ്മ്യൂണിസ്റ്റ് പാർട്ടിയെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്ന സംഘപരിവാർ ശക്തിക്ക് ഒപ്പം ഇപ്പോൾ നിലകൊള്ളുന്ന ആശയുടെ ദുർപ്രചാരണത്തെ അർഹിക്കുന്ന അവജ്ഞയോടെ തള്ളി കളയണം എന്ന് അഭ്യർത്ഥിക്കുന്നു.
അപ്പച്ചന് നല്ല ചികിൽസയും ഭക്ഷണവും പരിചരണവും ഉറപ്പായല്ലോ; ഞാനും മകനും മഴയിൽ കുതിർന്ന് നിന്നോളാം
എം.എംലോറൻസിന്റെ പോസറ്റ് കുറെ നാളായി കൈകാര്യം ചെയ്യുന്നത്Adv Arun Antony ആണ്
ഇവൻ അപ്പഛനെ വീട്ടിൽ
കൊണ്ട് പോയി നിർത്തിയിട്ട് മുത്രത്തിന് Controll ഇല്ലാതെ ആയപ്പോൾ
സൂത്രത്തിൽ ഒഴിവാക്കിയതാണ് എന്ന് എന്നോട് പറഞ്ഞത്
CPIMന്റെ ഉന്നത നേതാവാണ്
Abi വീട്ടിൽ നിർത്താൻ സമ്മതിക്കില്ലാന്നും
Saiiക്ക് വീട്ടിൽ കൊണ്ട് പോകാൻ സാധിക്കില്ല എന്നും പറഞ്ഞു.
.ഞാൻ ഉടനെ M VJayarajanനെ വിളിച്ചു വിവരം പറഞ്ഞു.
പിന്നീട് A VIAYARAGHAVAN നെയും
| അറിയിച്ചു.
പിന്നീട് K RADHAKRISHNANനെയും '
രാത്രി 11.15 നുള്ള ഗുരുവായൂർ എക്സ്പ്രസ്സിൽ 19 വയസ്സുള്ള മകനെയും കൂട്ടി
Tripple lock down
സമയത്ത് യാത്ര ചെയ്ത് എത്തി അച്ച്ഛനെ കണ്ടു.
എല്ലാം വിശദമായി മുൻകുറിപ്പുകളിൽ എഴുതി കിട്ടുണ്ട്
2020 ൽ എഴുതാൻ തുടങ്ങിയ കുറിപ്പിൽ ഈ നിമിഷം വരെ ഒരു വാക്ക് പോലും ഞാൻ കള്ളം എഴുതിയിട്ടില്ല
ഗുരുവായുരപ്പൻ സാക്ഷി.
അപ്പച്ഛന് വർഷങ്ങളായി എന്നോട് വഴക്കുണ്ട്.
അമ്മയെ Mental Hospital ൽ കൊണ്ട് പോയി തള്ളിയതിനെതിരെ ഹൈകോടതിയിൽ കേസ് കൊടുത്തത് മുതൽ എന്നെയും മക്കളെയും ശത്രുക്കളെ പോലെയാണ് അപ്പച്ഛനും മറ്റു മൂന്ന് മക്കളും കാണുന്നത്
പിന്നീട് അമ്മ അമ്മയുടെ സ്വന്തം പേരിലുണ്ടായ 11 സെന്റ് സ്ഥലം എനിക്കെഴുതി തന്നതിന്റെ പേരിലായി വിരോധം
അമ്മയോട് ഞാൻ പറഞ്ഞിരുന്നു ഈ സ്വത്ത് എനിക്ക് വേണ്ടാന്ന്
അന്ന് അമ്മ പറഞ്ഞത് അതേ പോലെ എഴുതുന്നു
" ഇത് ലോറൻസിന്റെ അല്ല
ലോറൻസ് അധ്യാനിച്ച് ഉണ്ടാക്കിയതല്ല
എന്റെ 2 ആൺ മക്കളുടെ അല്ല അവൻമാരുടെ സ്ത്രിധനവും അല്ല
നിനക്ക് വേണ്ട എങ്കിൽ വേണ്ട
നിനക്ക് 2 മക്കളുണ്ട് അവർക്കിത് വേണ്ടി വരും നിനക്ക് എന്നെങ്കിലും അതിന്റെ വില മനസ്സിലാവും എന്ന്"
അമ്മയെ ഭ്രാന്താശുപതിയിൽ തള്ളിയ ആളാണ് ലോറൻസ് എന്ന് പറഞ്ഞു വി.എസ്സ് ആക്ഷേപിച്ചപ്പോൾ അന്നു ഞാൻ അപ്പച്ഛന് വേണ്ടി സംസാരിച്ചു.
വി.എസ്സിനോട് പോയി പറഞ്ഞതിൽ മാത്രം ഞാൻ മാപ്പ് ചോദിച്ചു.
ഏഷ്യാനെറ്റിൽ ആ വാചകം മുഴുവൻ പറയാതെ
അപ്പനോട് മാപ്പ് ചോദിക്കുന്നതായി വന്നു'
കത്തിന്റെ കോപ്പി എന്റെ കൈവശം ഉണ്ട്.
ഈ സംഭവത്തിന് ശേഷം ആണ് അപ്പച്ചൻ കുറെ നാളിന് ശേഷം എന്നോടൊന്ന് ചിരിക്കുന്നതും സംസാരിക്കുന്നതും K V A IYER ടെ വീട്ടിൽ വച്ച്.
അമ്മ Dubai ൽ പോയപ്പോൾ അമ്മ പറഞ്ഞതനുസരിച്
എല്ലാ മാസവും അമ്മയ്ക്ക് കൊടുത്തിരുന്ന കാശ് എനിക്കയച്ച് തരുമായിരുന്നു.
അമ്മ മരിച്ചത് 2014 Feb
അമ്മയുടെ മരണത്തിന് ശേഷം ഞാൻ തന്നെ വിളിച്ചു പറഞ്ഞു ഇനി ആ കാശ് വേണ്ട എന്ന്.
അമ്മയുടെ മരണത്തിന് പിന്നാലെ ഞാൻ പോയില്ല.
പലരും പലതും പറഞ്ഞിട്ടും
അപ്പച്ഛനെ കോടതി കയറ്റാൻ ഞാനില്ല
എനിക്കിനി ഒന്നിന്നും വയ്യ ഞാനാകെ തളർന്നു ഇനി അമ്മയെ തിരിച്ച് കിട്ടില്ല
അമ്മ കഷ്ടപാടുകൾ ഒറ്റെപെടുലുകളിൽ നിന്നെല്ലാം രക്ഷപ്പെട്ടുവെന്ന് അത് കൊണ്ട് ആ മരണം എങ്ങിനെ ആയിരുന്നു എന്ന് ഞാൻ ഇനി അന്വേഷിക്കില്ല വയ്യ ഒന്നിനും എന്ന്.
അമ്മ മരിക്കുന്നതിന് മുന്നേ തന്നെ Abi stroke വന്ന് തളർന്നിരുന്നു. കുറച്ച് നാൾ കഴിഞ്ഞാണ് ഞാൻ വിവരം അറിയുന്നത്.
വിവരം അറിഞ്ഞ പിറ്റേന്ന് ഞാൻ പോയി കണ്ടു.
Abi അപ്പഴും നന്നായി അല്ല പെരുമാറിയത് എന്നോടും മിലനോടും
അപ്ച്ഛൻ തന്നെ പലരോടും പറഞ്ഞു അത്ഭുതത്തോടെ ഞാൻ Abi യെ കാണാൻ ചെന്നിരുന്നു എന്ന്.
മിലന് 3.1/2 വയസ് മാത്രം ഉള്ളപ്പോൾ മിലനെ ഭീഷണി പെടുത്തിയ ആളാണ് Abi.
പിന്നീട് അമ്മ മരിച്ചപ്പോൾ Abi യെ കണ്ട് ഞാൻ തിരിച്ചറിഞ്ഞില്ല
അമ്മ മരിച്ചതിന് ശേഷം മക്കൾ വിളിച്ച് Abi uncle നോട് വിഷമിക്കരുത് സഹായം എന്തെങ്കിലും വേണമെങ്കിൽ ഞങ്ങളുണ്ട് എന്ന് പറഞ്ഞിരുന്നു.
Abi അന്ന് പറഞ്ഞത് വിളിക്കണ്ട 2 ആൺ മക്കളുണ്ട് Abiയെ നോക്കാൻ എന്ന്.
പിന്നീട് ഞങ്ങളാരും Abi യെ വിളിച്ചിട്ടില്ല
വീണ്ടും വർഷങ്ങൾ കഴിഞ്ഞു Abi എന്നെ വിളിച്ചു
ചോദിച്ചത് അപ്പച്ചൻ കുടുംബക്കാർ സ്ത്രീകളോട് എങ്ങിനെ പെരുമാറുന്നവരാണ് എന്ന് അമ്മ പറഞ്ഞ് വല്ല അറിവുണ്ടോ എന്നായിരുന്നു.
അറിവുള്ള കാര്യം ഞാൻ പറഞ്ഞില്ല
Abi വർഷങ്ങളായി അപ്പച്ഛനോട് വഴക്ക് കാണിച്ചു തുടങ്ങിയിട്ട്.
Abi വിളിച്ചപ്പോൾ പിറ്റേന്ന് തന്നെ ഞാൻ പോയി കണ്ടു. കോഴിക്കോട് നിന്നും വന്ന്
Abiയ്ക്ക് കുറച്ച് കാശ് കൊടുത്തപ്പോൾ വേണ്ട എന്ന് പറഞ്ഞു.
പിന്നീട് ഇടക്കിടെ എന്നെ വിളിക്കും
പിന്നീടൊരിക്കൽ ഞാനും മിലനും Abi യെ പുറത്ത് കൊണ്ട് പോയി ഒരുമിച്ച് ഭക്ഷണം കഴിച്ചു.
അന്ന് Abi എന്റെ മകനോട് കൈപിടിച്ച് washroom ൽ കൊണ്ട് പോകാൻ ആവശ്യപ്പെട്ടപ്പോൾ ഒരു മടിയും കൂടാതെ Milan സഹായിച്ചു.
അന്നും Abiയ്ക്ക് ഞാൻ വളരെ ചെറിയ ഒരു തുക കൊടുത്തു. മേടിച്ചില്ല
പറഞ്ഞത് ചെറിയ തുക തന്നിട്ട് കാര്യമില്ല
കടവന്ത്രയിലെ സ്ഥലം വിറ്റ് കാശ് കൊടുക്കണമെന്നാണ്.
Abi വീടും സ്ഥലവും സ്വന്തമായി ഉള്ള വ്യക്തി. ഭാര്യ കോളേജ് അധ്യാപിക ആണ്.
പിന്നീട് Abi വർഷങ്ങൾ കഴിഞ്ഞ് വിളിക്കുന്നത് MILAN നോടും എന്നോടും മാപ്പ് പറയനാണ്.
മാപ്പ് ഒന്നും പറയണ്ട എന്ന് പറഞ്ഞപ്പോൾ
നിർബന്ധമായും മാപ്പ് പറയണമെന്നായി!!
പിന്നീട് വിളിച്ച് എന്റെ കൂടെ നിർത്തണമെന്നായി.
അതിനുള്ള സാഹചര്യമല്ലാത്തത് കാരണം അത് അംഗികരിച്ചില്ല.
അപ്പച്ചന് മിലൻ BP യുമായി ബന്ധപ്പെട്ടതിലായി പിന്നീട് ദേഷ്യം.
എന്നാലും ഞങ്ങൾ വിളിക്കുകയും സംസാരിക്കുകയും ദേഷ്യപ്പെടൽ അപമാനിക്കൽ എല്ലാം കേൾക്കുമായിരുന്നു.
2014 ൽ അമ്മ മരിച്ചതിന് ശേഷം മൂത്ത സഹോദരി എന്നെ റിളിച്ച് സംസാരിക്കുക പോലും ചെയ്തിട്ടില്ല. അപ്പച്ചന്റെ നവതി ആഘോഷം എന്നെ അറിയിച്ചില്ല
ഞാനും ചിലതും പോയി
ഇതേ കുറിച്ച് ചോദിച്ചപ്പോൾ Suja പറഞ്ഞത്" പിണറായി വിജയൻ വരുന്ന ചടങ്ങാണ് എന്റെ ജോലി പോയതിലുള്ള വിഷമം കാരണം ഞാൻ എങ്ങിനെ പെരുമാറുമെന്ന് അറിയില്ല അത് കാരണമാണ് അറിയിക്കാതിരുന്നത്" എന്നാണ്.
അന്ന് Adv Thampan Thomas പ്രസംഗിച്ചപ്പോൾ പറഞ്ഞത് " മകൾ Asha വന്നിട്ടുണ്ട് ഇവിടെ എന്നാണ്."
Suja യോട് ഞാൻ പറഞ്ഞു കേട്ടില്ലേ നിങ്ങളുടെ ആരുടെ എങ്കിലും പേര് പറഞ്ഞോ തള്ളി കളയുന്ന കല്ല് മൂല കല്ലാവുമെന്ന് എന്നാണ്"
Suja ഒന്ന് ചിരിച്ചു.
Suia അന്ന് നിർബന്ധിച്ചു വീട്ടിലേക്ക് കൊണ്ട് പോയി.
അതിന് ശേഷം Suja dubaiൽ നിന്നും വിളിച്ചു BJP യുടെ പുറകെ നടക്കുന്നു Hindu ദൈവങ്ങളുടെ വിശ്വാസത്തെ കുറിച്ചെല്ലാം വഴക്ക് പറയാൻ തുടങ്ങി.
വിണ്ടും വിളിക്കാതെ ആയി. പിന്നീട് 2019 December ഞങ്ങളോട് Ekm ചെല്ലാൻ പറഞ്ഞു. ഞാൻ ഉമ്മൻ ചാണ്ടി സാറിനോടും ഏറ്റവും വിശ്വാസതരായ സുഹ്യത്തുക്കളോടും പറഞ്ഞിട്ടാണ് പോയത്.
Sujaയക്ക് എന്നെയും മകനെയും ഹിന്ദു ദൈവങ്ങളിൽ നിന്നും രക്ഷിക്കണമെന്നും പെന്തക്കോസ്ത് വിശ്വാസത്തിലേയ്ക്ക് കൊണ്ടുപോകണമെന്ന ഒറ്റലക്ഷ്യം മാത്രമെ ഉള്ളു.
പ്രതീക്ഷിച്ചത് പോലെ അവസാനം വഴക്കിലെത്തി പ്രതീക്ഷിച്ചത് കാരണം ഞ്ഞെട്ടൽ ഒന്നും ഉണ്ടായില്ല.
ആ ദിവസങ്ങളിൽ Suja അപ്പച്ഛനെ കുറ്റപെടുത്തി സംസാരിച്ചിരുന്നുവെങ്കിലും ഞാനത് കൂടുതലായി ഒന്നും ചോദിച്ചില്ല.
"അമ്മയുടെ നന്മകൾ മനസിലാക്കാൻ വൈകി എന്ന് പറഞ്ഞു Suja അന്ന്."
അതേ പറ്റിയും കൂടുതലായി ഞാൻ ഒന്നും ചോദിച്ചില്ല.
കാരണം ആ അമ്മ ആരായിരുന്നു എന്ന് എനിക്ക്ക് ഓർമ്മ വച്ചപ്പോൾ തുടങ്ങി !!
Suja അപ്പച്ഛൻ എപ്പഴും ARUN ANTONY യുടെയും JOMON ന്റെയും കൂടെയാണ് അത് അവർ മുതലെടുക്കുന്നതിനെ കുറിച്ചും പറഞ്ഞു.
ഇതൊന്നും അപ്പച്ഛനോട് നേരിട്ട് പറഞ്ഞിട്ടുണ്ടോ എന്നും
Bible കൈയിൽ പിടിച്ചോണ്ട് ഇത് എല്ലാം നിഷേധിക്കുമോ എന്നും ദൈവത്തിന് മാത്രമെ അറിയു
അപ്പച്ചന്റെ കാല് പിടിച്ച് ഞാൻ പറഞ്ഞിട്ടുള്ളതാണ് എന്നെ രക്ഷിക്കണമെന്ന്.
അന്ന് അപ്പച്ഛൻ എന്നോട് പറഞ്ഞത്" ഞാൻ നിന്റെ അപ്പൻ മാത്രമല്ല പാർട്ടിനേതാവ് കൂടിയാണ്
കൂടെ വന്നവരുടെ മുന്നിൽ നാണക്കേടായി എന്നാണ്."
പറഞ്ഞത് ആഞ്ചലോസ്( അന്ന് CPIMഎം.പി. ഇന്ന് CPI നേതാവ്) ന്റെ സഹോദരിയുടെ വിവാഹം കഴിഞ്ഞ് എന്നെ കാണാൻ വന്ന ദിവസം
കൂടെ കുറച്ച് സഖാക്കളും ഉണ്ടായിരുന്നു
ഇത് ഞാൻ CPI നേതാവ് BINOY VISWAM
നോട് ഒരിക്കൽ പറഞ്ഞിട്ടുണ്ട്.
അന്ന് അദ്ദേഹം പറഞ്ഞു" കേട്ടിട്ട് സങ്കടം തോന്നുന്നു" എന്ന്. അപ്പച്ഛൻ എന്നോട് സംസാരിക്കുന്നതിൽ വർഷങ്ങളായി തടസ്സം നിൽക്കുന്നത് SAJIആണ്.
23 വർഷങ്ങളായി SAJI എന്നോട് സംസാരിച്ചിട്ട്.
27 വർഷങ്ങൾക്ക് മുന്നേ അയാളെ സാമ്പത്തികമായി സഹായിച്ചത് ഇന്ന് ആവശ്യം ഉണ്ടായിട്ടും പലരോടും പറഞ്ഞിട്ടും തിരിച് തരാത്ത ആളാണ്.
അപ്പച്ചന്റെ ബന്ധുക്കളിൽ ഞാൻ വിളിച്ച് സംസാരിട്ടുള്ളത് അപ്പച്ഛന്റെ അനിയൻ John uncle ന്റെ മകൻ Green
Thomas Uncle ന്റെ മകൻ Jaya നോടും മാത്രമാണ്
Green കുറച്ച് നാൾ മുന്നേ വീട്ടിൽ നടന്ന ഒരു കാര്യം എന്നോട് പറഞ്ഞപ്പോൾ മുതൽ ഞാൻ അപ്പച്ചനെ കുറിച്ച് ആകുലതലായിരുന്നു
പലരോടും ഞാൻ അപ്പച്ചനെ അന്വേഷിക്കണമെന്ന് പറഞ്ഞിട്ടുള്ളതാണ്
KJ JACOB
CN MOHANAN
A VIJAYRAGHAVAN
K RADHAKRISHNAN ഇവരോടെല്ലാം തന്നെ വർഷങ്ങളും മാസങ്ങളുമായി അപ്പച്ചന്റെ സുരക്ഷിതത്വം ചികിൽസ ഭക്ഷണം എല്ലാം ഏർപ്പാട് ചെയണമെന്ന്
അമ്മയെ SUJA DUBAI യിൽ കൊണ്ടു പോയതിന് ശേഷം
JACOB UNCLE നെ കണ്ട് അപ്പച്ഛന്റെ നേരെ ആവും ഇനി Abi തിരിയുന്നത് എന്ന് പറഞ്ഞിട്ടുള്ളതായിരുന്നു.
അന്നവിടെ PUSHPAKARAN UNCLE ഉം ഉണ്ടായിരുന്നു.
Jacob Uncle Lawrence നോക്കികോളും എന്ന് പറഞ്ഞു
PUSHPAKARAN UNCLE പറഞ്ഞു
ഇത് സീരിയസായി എടുക്കണമല്ലോ പാർട്ടിയിൽ പറയും എന്ന്" uncle മരിച്ചു പോയി.
അപ്പച്ചൻ വർഷങ്ങളായി രാവിലെ തൊട്ട് Lenin centre ൽ പോകും ഉച്ചയ്ക്ക് ഭക്ഷണം അവിടെന്ന്!
ഇതെല്ലാം എന്ത് കൊണ്ടെന്ന് എല്ലാവർക്കും അറിയാം.
.
ഇന്ന് അപ്പച്ഛന്റെ post കണ്ടു.
എനിക്ക് ഞ്ഞെട്ടലും സങ്കടവും ഒന്നും ഇല്ല .
ഇത് ആരുടെ നിർബന്ധം കാരണമാണ് ആരെല്ലാം ഈ post ന്റെ പിന്നിലുണ്ടെന്ന് അവർക്കും അറിയാം
എനിക്കും അറിയാം.
ആരെയും ബോധിപ്പിക്കാൻ അല്ല ഞാൻ പോയത്.
അപ്പച്ഛന് ഞങ്ങളോട് വിരോധമുണ്ടായിരുന്നുവെങ്കിൽ ഞങ്ങൾ കാശ് മുടക്കി വാങ്ങി കൊടുത്ത ഭക്ഷണം കഴിക്കില്ലായിരുന്നു.
മിലൻ വായിൽ വച്ച് കൊടുക്കാൻ സമ്മതിക്കില്ലായിരുന്നു.
കൈ തട്ടി മാറ്റാൻ ആ കൈകൾക്ക് ശക്തിയുണ്ട്.
വേണ്ട എന്ന് പറയാൻ നാവ് തളർന്ന് പോയിട്ടില്ല.
കൺമുന്നിലാണ് ഫോട്ടോ എടുത്തത്. ഫോട്ടോ
എടുക്കണ്ട എന്ന് പറഞ്ഞില്ല.
പോരാൻ നേരം
" ഇനിയും കാണാം" എന്നും ലാൽ സലാം എന്ന് ഞങ്ങൾ ഇരുവരും പറഞ്ഞപ്പോൾ ചിരിച്ച് ലാൽ സലാം എന്ന് പറഞ്ഞാണ് യാത്ര ആക്കിയത്.
ഇവിടെ എത്തിയ വിവരം വിളിച്ച് പറഞ്ഞപ്പോൾ
"എത്തിയോ എപ്പോ എത്തി ഏത് TRAIN കിട്ടി
മഴ ഉണ്ടോ അവിടെ" എന്ന് ചോദിച്ചു.
എം.എം.ലോറൻസിന്റെ വാക്കുകൾ വിശ്വസിക്കുക എല്ലാവരും.
എന്റെ വാക്കുകൾ ദൈവങ്ങളും എന്റെ അമ്മയും
എന്റെ സുഹൃത്തുക്കളും വിശ്വസിക്കും.
ഇവരിൽ സുഹ്യത്തുക്കൾ വിശ്വസിചില്ലെങ്കിലും അമ്മയും ദൈവങ്ങളും
എന്നെയും മകനെയും തള്ളി കളയില്ല. ഉറപ്പാണ്.
ഞങ്ങൾ ചെന്നത് ഇഷ്ടപ്പെടാത്തവരുണ്ട്.
വിരോധമുള്ളവർ ഉണ്ട്.
അച്ഛനെ ARUN ANTON 4 ഒഴിവാക്കിയത് പുറം ലോകം അറിഞ്ഞതിൽ വിഷമിക്കുന്നവർ ഉണ്ട്
2 ആൺമക്കൾ നോക്കത്ത് കൊണ്ടാണല്ലോ വല്ലവന്റെയും വീട്ടിൽ പോയി നിൽക്കേണ്ടി വന്നത്.
Dr.CK Balan പറഞ്ഞത് യാതൊരു അസുഖവും ഇല്ല എന്ന്.
അവിടെ വേറൊരു Dr പറഞ്ഞത് വരുമ്പോൾTemptrature ഉണ്ടായിരുന്നു OXYGEN കഥ Post ലൂടെ ആണ് അറിയുന്നത്!!
കഴിഞ്ഞ വ്യാഴ്ച്ച discharge ചെയ്യുമെന്നാണ് അന്നറിയാൻ കഴിഞ്ഞത്.
തലേന്ന് പെട്ടെന്ന് Physiotherapy തുടങ്ങി.
ചൊവ്വാഴ്ച്ച പകൽ മുഴവനും ഞങ്ങളോട് സംസാരിച്ച അപ്പച്ചൻ പിറ്റേന്ന് തുടരെ ഉറക്കമായിരുന്നു.
Dr.CK Balan നോട് ഞാൻ ചോദിച്ചു Sleeping Pills കൊടുത്തോ എന്ന്
Dr Nurse നോട് ചോദിച്ചു അപ്പോൾ പറഞ്ഞു കൊടുത്തു എന്ന്.
അത് നിർത്തിയേക്കാൻ Dr പറഞ്ഞു.
നിർത്തിയോ
എന്ന് എനിക്കറിയില്ല.
എന്റെ post ൽ അപ്പച്ചന് വൈകിട്ട് മാത്രമാണ് Saji വീട്ടിൽ നിന്നും കഞ്ഞി കൊണ്ട് വന്ന് കൊടുക്കുന്നത് എന് അറിഞ്ഞിരുന്നു.
ഇപ്പോൾ നാണക്കേടായപ്പോൾ ഉച്ചയ്ക്ക് വീട്ടിലെ ഭക്ഷണം എത്തിക്കുന്നുണ്ട്.
രാവിലെ hospital Canteen ൽ നിന്നും
അപ്പച്ചന് നല്ല ചികിൽസയും ഭക്ഷണവും പരിചരണവും ഉറപ്പായല്ലോ.
ഞാനും മകനും മഴയിൽ കുതിർന്ന് നിന്നോളാം.
പക്ഷേ കാലത്തിന് ഒരു നിയമമുണ്ട്.
എല്ലാവർക്കും അത് ബാധകമാണ്
സത്യത്തിന് ഒരു വയസ്സാണ്.
കൂടില്ല കുറയില്ല
ഇതിൽ കൂടുതൽ എഴുതാനുണ്ട്.
പറയാനുണ്ട്.
പറയുകയും എഴുതുകയും ചെയ്യും.

Published by: Rajesh V
First published: May 27, 2021, 12:10 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories