• News
  • World Cup 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

'വിഎസിനെ എന്നും നയിച്ചിട്ടുള്ളത് അധികാരമോഹം; എന്നോട് തീരാത്ത പകയുണ്ട്': എം എം ലോറൻസ്

നവതിയാഘോഷിക്കുന്ന ലോറന്‍സ് ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

news18
Updated: June 14, 2019, 7:59 PM IST
'വിഎസിനെ എന്നും നയിച്ചിട്ടുള്ളത് അധികാരമോഹം; എന്നോട് തീരാത്ത പകയുണ്ട്': എം എം ലോറൻസ്
എം എം ലോറൻസ്
news18
Updated: June 14, 2019, 7:59 PM IST
കൊച്ചി: മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് എതിരെ രൂക്ഷവിമർശനങ്ങളുമായി എം എം ലോറൻസ്. വിഎസ് പുന്നപ്ര വയലാര്‍ സമര നേതാവല്ലെന്നും ഒളിവിലായിരുന്ന വിഎസ് സമരത്തിന് ഇടയ്ക്ക് വെച്ച് തിരിച്ച് പോയയാളാണെന്നും ലോറൻസ് പറഞ്ഞു. നവതിയാഘോഷിക്കുന്ന ലോറന്‍സ് ന്യൂസ് 18ന്
നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

വിഎസിനെ എന്നും നയിച്ചിട്ടുള്ളത് അധികാരമോഹം മാത്രമാണ്. കമ്യൂണിസ്‌റ്റുകാരന് അധികാരമോഹം ചേര്‍ന്നതല്ല. ഇതിനായി വിഎസ് വിഭാഗീയതയ്ക്ക് നേതൃത്വം കൊടുത്തു. വി എസിന് ഇപ്പോള്‍ പഴയ ജനസമ്മിതിയില്ലെന്നും തന്നോട് വിഎസിന് തീരാത്ത പകയുണ്ടെന്നും ലോറന്‍സ് പറഞ്ഞു.

പകയ്ക്ക് കാരണം കോഴിക്കോട് സമ്മേളനത്തിൽ വിഎസ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച് തോറ്റതാകാമെന്നും അദ്ദേഹം പറഞ്ഞു. ഇനി പാര്‍ട്ടി പരിപാടികളിൽ സജീവമാകാനാവില്ലെന്നും സമൂഹഹ്യമാധ്യമങ്ങളിലൂടെ തന്‍റെ നിലപാടുകള്‍ പറയുമെന്നും ലോറന്‍സ് വ്യക്തമാക്കി.

ഫോണിലൂടെ അശ്ലീലം പറഞ്ഞെന്ന ആരോപണം; നടൻ വിനായകനെതിരേ പോലീസ് കേസെടുത്തു

ശബരിമല വിഷയം തിടുക്കത്തില്‍ കൈകാര്യം
ചെയ്തത് തെറ്റായി പോയെന്നും പിണറായിയുടെ ശൈലിയില്‍ ജനത്തിന് അതൃപ്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശബരിമല യുവതീപ്രവേശനം തിടുക്കത്തിൽ കൈകാര്യം ചെയ്തത് തെറ്റായിപ്പോയി. ഇത് തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണമായെന്നുമാണ് എം എം ലോറൻസ് പറയുന്നത്.
Loading...

First published: June 14, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...