'സിപിഎമ്മിന് രാഷ്ട്രീയ അപചയം സംഭവിച്ചെന്ന മകന്റെ അഭിപ്രായത്തോട് യോജിപ്പില്ല'; എം.എം ലോറൻസ്

പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായതിൽ അടക്കമുള്ള പ്രതിഷേധമാണ് ബി ജെ പിയിൽ ചേരാന്‍ കാരണമെന്ന് എബ്രാഹാം ലോറൻസ് പറഞ്ഞു.

News18 Malayalam | news18-malayalam
Updated: October 31, 2020, 7:34 PM IST
'സിപിഎമ്മിന് രാഷ്ട്രീയ അപചയം സംഭവിച്ചെന്ന മകന്റെ അഭിപ്രായത്തോട് യോജിപ്പില്ല'; എം.എം ലോറൻസ്
എം.എം ലോറൻസ്
  • Share this:
കൊച്ചി: മകൻ ബി.ജെ.പിയിൽ ചേർന്ന സംഭവത്തിൽ പ്രതികരണവുമായി മുതിർന്ന സി.പി.എം നേതാവ് എം.എം ലോറൻസ്. ബിജെപിയിൽ ചേർന്ന മകൻ അഡ്വ. എബ്രഹാം ലോറൻസ് നിലവിൽ സിപിഎം അംഗമല്ല. സിപിഎമ്മിന് രാഷ്ട്രീയ അപചയം സംഭവിച്ചെന്ന മകൻ്റെ അഭിപ്രായത്തോടെ തനിക്ക് യോജിപ്പില്ലെന്നും ലോറൻസ് വ്യക്തമാക്കി.

പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായതിൽ അടക്കമുള്ള പ്രതിഷേധമാണ് ബി ജെ പിയിൽ ചേരാന്‍ കാരണമെന്ന് എബ്രാഹാം ലോറൻസ് കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ബി ജെ പി എറണാകുളം ജില്ലാ കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന ചടങ്ങിൽ സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍ എബ്രഹാമിനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. പാര്‍ട്ടി മെമ്പറായിരുന്നു താനെന്നും പഴയ പാര്‍ട്ടിയല്ല ഇപ്പോഴത്തെ പാര്‍ട്ടിയെന്നും എബ്രഹാം പറഞ്ഞു.

പിതാവിനോട് ബി ജെ പിയില്‍ ചേരുന്ന കാര്യം ആലോചിച്ചിട്ടില്ല. ആലോചിക്കേണ്ട കാര്യമില്ലെന്നും താന്‍ കൊച്ചുകൊച്ച് അല്ലെന്നും എബ്രാഹാം ചോദ്യത്തിന് മറുപടി നല്‍കി. പിതാവുമായി അഭിപ്രായ വ്യത്യാസം ഒന്നുമില്ല. എന്നോടൊപ്പമാണ് ലോറന്‍സ് താമസിക്കുന്നത്. സഹോദരിയുടെ പുത്രന്‍ നേരത്തെ ബി ജെ പിയില്‍ ചേര്‍ന്നത് അയാളുടെ ഇഷ്ടമാണെന്നും എബ്രഹാം ലോറൻസ് പറഞ്ഞു.

Also Read സിപിഎം നേതാവും മുൻ എൽഡിഎഫ് കൺവീനറുമായ എം.എം ലോറൻസിന്റെ മകൻ ബിജെപിയിൽ ചേർന്നു

താന്‍ എന്നും ദേശിയതയെ അനുകൂലിക്കുന്ന ആളാണെന്നും അദ്ദേഹം പറഞ്ഞു. കോടിയേരി ബാലകൃഷ്ണനെ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ നേതാവായിരിക്കുമ്പോള്‍ മുതൽ അറിയാം. അന്നും അടുത്ത ബന്ധമുണ്ട്. പക്ഷേ ഇപ്പോഴത്തെ ഈ അധപതനത്തില്‍ പ്രതിഷേധമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Published by: Aneesh Anirudhan
First published: October 31, 2020, 7:34 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading