പ്രളയം: അമിക്കസ്ക്യൂറി രാഷ്ട്രീയം കളിച്ചെന്ന് എം.എം. മണി
യുപിഎ സർക്കാരിന്റെ വക്കീലാണ് അമിക്കസ്ക്യൂറി, റിപ്പോർട്ട് അമിക്കസ്ക്യൂറി മാധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്നും എം.എം മണി
news18india
Updated: April 5, 2019, 8:11 PM IST

എം.എം മണി
- News18 India
- Last Updated: April 5, 2019, 8:11 PM IST
തിരുവനന്തപുരം: പ്രളയമുണ്ടായത് ഡാം മാനേജ്മെന്റിലെ വീഴ്ച കാരണമാണെന്ന് റിപ്പോര്‍ട്ട് നല്കിയ അമിക്കസ് ക്യൂറിക്കെതിരേ വൈദ്യുതി മന്ത്രി എം.എം.മണി. പ്രളയം സംബന്ധിച്ച റിപ്പോർട്ടിൽ അമിക്കസ്ക്യൂറി ജേക്കബ് പി. അലക്സ് രാഷ്ട്രീയം കളിച്ചെന്ന് എം.എം. മണി പറഞ്ഞു. യുപിഎ സർക്കാരിന്റെ വക്കീലാണ് അമിക്കസ്ക്യൂറി. റിപ്പോർട്ട് അമിക്കസ്ക്യൂറി മാധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്നും മണി ആരോപിച്ചു.
പ്രളയകാലത്ത് കേരളത്തിലെ ഡാമുകൾ തുറന്നു വിട്ടതിൽ പാളിച്ചകളുണ്ടായെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസമാണ് അമിക്കസ്ക്യൂറി ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. ഇതേക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും ജുഡീഷൽ അന്വേഷണം നടത്തണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ ചിലര്‍ ശ്രമിക്കുന്നുവെന്നും മന്ത്രി കുറ്റപ്പെടുത്തി. Also read: 'കണ്ണും മൂക്കും സാരിയും കൊണ്ട് നിങ്ങൾക്ക് ജീവനൊടുക്കിയ കർഷകന്റെ വിലാപങ്ങളെ മൂടി വെക്കാനാവില്ല ': കോൺഗ്രസിനെതിരെ എം. സ്വരാജ്
കേരളത്തിൽ പെയ്ത മഴയുടെ അളവ് തിരിച്ചറിയാൻ സംസ്ഥാനത്തെ സംവിധാനങ്ങൾക്കും വിദഗ്ധർക്കും സാധിച്ചില്ല. ഡാമുകളിലെ ജലനിരപ്പ് തുടർച്ചയായി നിരീക്ഷിച്ച് അതെപ്പോൾ തുറക്കണം എന്ന കാര്യത്തിൽ മുന്നറിയിപ്പ് പുറപ്പെടുവിക്കണമെന്ന ചട്ടം പാലിക്കപ്പെട്ടില്ലെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.
ദേശീയ കാലാവസ്ഥാ നിരീക്ഷകേന്ദ്രത്തിൽ നിന്നടക്കം പലതരം മുന്നറിയിപ്പുകൾ വന്നിരുന്നു. എന്നാൽ, ഇതൊന്നും പരിഗണിക്കുകയോ മുൻകരുതലുകൾ സ്വീകരിക്കുകയോ ചെയ്തില്ലെന്നും ഓറഞ്ച്, റെഡ് അലർട്ടുകൾ നൽകിയില്ലെന്നും ഇതെല്ലാം മഹാപ്രളയത്തിന് കാരണമായെന്നുമാണ് റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുള്ളത്. അണക്കെട്ടുകള്‍ ഒന്നിച്ചുതുറന്നു വിടേണ്ടി വന്നതുള്‍പ്പെടെ പ്രളയം വഷളായതില്‍ സര്‍ക്കാരിന്റെ വീഴ്ചകള്‍ തുറന്നുകാണിക്കുന്ന റിപ്പോര്‍ട്ട് കഴിഞ്ഞദിവസമാണ് അമിക്കസ് ക്യൂറി ജേക്കബ് പി അലക്സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്.
പ്രളയകാലത്ത് കേരളത്തിലെ ഡാമുകൾ തുറന്നു വിട്ടതിൽ പാളിച്ചകളുണ്ടായെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസമാണ് അമിക്കസ്ക്യൂറി ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. ഇതേക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും ജുഡീഷൽ അന്വേഷണം നടത്തണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ ചിലര്‍ ശ്രമിക്കുന്നുവെന്നും മന്ത്രി കുറ്റപ്പെടുത്തി.