നെടുങ്കണ്ടം കസ്റ്റഡി മരണം; പൊലീസിനും മരിച്ച രാജ്കുമാറിനുമെതിരെ എംഎം മണി
നെടുങ്കണ്ടം കസ്റ്റഡി മരണം; പൊലീസിനും മരിച്ച രാജ്കുമാറിനുമെതിരെ എംഎം മണി
മരിച്ച രാജ്കുമാർ കുഴപ്പക്കാരനായിരുന്നുവെന്ന് മണി. മരണത്തിന് പിന്നിൽ പൊലീസ് മാത്രമല്ല ഉത്തരവാദികളെന്ന് മണി പറഞ്ഞു.
എം.എം മണി
Last Updated :
Share this:
തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ പൊലീസിനും കസ്റ്റഡിയിൽ മരിച്ച രാജ്കുമാറിനുമെതിരെ മന്ത്രി എംഎം മണി. സർക്കാരിന് ചീത്തപ്പേരുണ്ടാക്കാൻ പൊലീസ് അവസരമുണ്ടാക്കിയെന്ന് മണി കുറ്റപ്പെടുത്തി. പലരും സർക്കാരിനെ വെട്ടിലാക്കാൻ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മരിച്ച രാജ്കുമാർ കുഴപ്പക്കാരനായിരുന്നുവെന്ന് മണി. മരണത്തിന് പിന്നിൽ പൊലീസ് മാത്രമല്ല ഉത്തരവാദികളെന്ന് മണി പറഞ്ഞു. കോൺഗ്രസ് പ്രവർത്തകരും രാജ്കുമാറിനൊപ്പം ചേർന്ന് തട്ടിപ്പ് നിടത്തിയെന്ന് മണി ആരോപിച്ചു.
തട്ടിപ്പ് നടത്തിയവരെല്ലാം രാജ്കുമാറിനെ മർദിച്ചുവെന്ന് മണി പറഞ്ഞു. മരണത്തിൽ പരാതി പറയുന്നവരാണ് തട്ടിപ്പിന് പിന്നിലെന്നും മണി ആരോപിച്ചു. ആരുടെ കാറിൽ നിന്നാണ് ഇയാളെ പിടികൂടിയതെന്ന് അന്വേഷിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.