തൃക്കാക്കര: തൃക്കാക്കരയിൽ (Thrikkakara)കോൺഗ്രസുകാരുടെ അഹങ്കാരം മാറ്റുമെന്ന് എം എം മണി (MM mani). നോമിനേഷന് കൊടുത്തിട്ട് പെമ്പിളമാരുടെ കൂടെ കിടന്നാല്‍ ജയിയ്ക്കുമെന്ന കോണ്‍ഗ്രസ് ധാരണ മാറ്റിയിട്ടുണ്ടെന്നും എംഎം മണി.
ഇടുക്കിയില്‍ കോണ്‍ഗ്രസുകാരുടെ അഹങ്കാരം മാറ്റിയ ചരിത്രമുണ്ട്. തൃക്കാക്കരയിലും ചരിത്രം ആവര്‍ത്തിക്കും. കെ സുധാകരന് അധ്യക്ഷനായത് സോണിയയെ പേടിപ്പിച്ചാണെന്നും മണി പറഞ്ഞു. സുധാകരന് തലയ്ക്ക് സുഖമില്ല. സോണിയാ മദാമ്മയെ പേടിപ്പിച്ചാണ് സുധാകരന് പ്രസിഡണ്ടായതെന്നും എം എം മണി പറഞ്ഞു. ഇടമലക്കുടിയിലെ മുതുവാന്മാര് ബോധവും വിവരവുമില്ലാത്തവരെന്നും എം എം മണി വിമർശിച്ചു.
'തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി പ്രഖ്യാപനത്തോടെ കോൺഗ്രസ് വിറച്ചു പോയി': ഇ പി ജയരാജൻ
തൃക്കാക്കരയിൽ എൽഡിഎഫ് സ്ഥാനാർത്ഥി വന്നതിനു പിന്നാലെ കോൺഗ്രസ് വിറച്ചു പോയെന്ന് ഇപി ജയരാജൻ. തെരഞ്ഞെടുപ്പിൽ സംഘർഷം ഉണ്ടാക്കി ജയിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. ആം ആദ്മിക്ക് മുന്നിൽ കോൺഗ്രസ് സഹായം അഭ്യർത്ഥിച്ച് നിൽക്കുകയാണ്.
സുധാകരന്റെ പ്രതികരണത്തിൽ എഐസിസി എന്ത് നിലപാടെടുക്കുമന്നും ഇപി ജയരാജൻ ചോദിച്ചു. ആരെയും എന്തും പറയാൻ എന്ന പോലെയായി. എന്തും പറയാനുള്ള അധികാരമാണോ ഉദയ്പൂർ ശിബിരം നൽകിയത്?
മുഖ്യമന്ത്രിയെ ആക്ഷേപിക്കുന്നത് കേരളത്തിനെ ആക്ഷേപിക്കുന്നതിന് തുല്യമാണ്. നിയമത്തെ വെല്ലുവിളിക്കാൻ സുധാകരനെ അനുവദിക്കില്ല. നീതിന്യായ വ്യവസ്ഥയെ അടിസ്ഥാനപ്പെടുത്തി ഗവ. നടപടി സ്വീകരിക്കും.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.