HOME » NEWS » Kerala » MM MANI FACEBOOK POST ABOUT MODI SPEECH IN KERALA

'അട്ടിമറിസ്വപ്നം വെറുമൊരു സ്വപ്നം'; മോദിക്ക് മറുപടിയുമായി എം.എം മണി

news18india
Updated: January 17, 2019, 6:33 PM IST
'അട്ടിമറിസ്വപ്നം വെറുമൊരു സ്വപ്നം'; മോദിക്ക് മറുപടിയുമായി എം.എം മണി
എം.എം മണി
  • Share this:
കോ​ട്ട​യം: കേരളത്തില്‍ ത്രിപുര ആവര്‍ത്തിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തിന് മറുപടിയുമായി മന്ത്രി എംഎം മണി രംഗത്ത്. മോ​ദി​ ക​ണ്ടി​ട്ടു​ള്ള ഉ​ത്ത​ര്‍​പ്ര​ദേ​ശും ഗു​ജ​റാ​ത്തും മ​ധ്യ​പ്ര​ദേ​ശു​മ​ല്ല കേ​ര​ള​മെ​ന്നും ഇ​ത് ന​വോ​ത്ഥാ​ന നാ​യ​ക​ന്മാ​രു​ടെ നാ​ടാ​ണെ​ന്നും മ​ന്ത്രി എം.​എം മ​ണി പ്രതികരിച്ചു.

മോഡിയുടെയും കൂട്ടരുടെയും വർഗ്ഗീയക്കളിയൊന്നും ഈ നാട്ടിൽ ചെലവാകാൻ പോകുന്നില്ലെന്നും, മോദിയുടെ കൈയ്യിലുള്ള അധികാരം തന്നെ നഷ്ടപ്പെടാൻ പോകുകയാണ് എംഎം മണി പറഞ്ഞു. ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് എം.എം മണി നിലപാട് വ്യക്തമാക്കിയത്. അ​ത് വെ​റു​മൊ​രു അ​ട്ടി​മ​റി​സ്വ​പ്‌​നം എ​ന്ന ഹാ​ഷ്ടാ​ഗോ​ടെ​യാ​ണ് മ​ന്ത്രി​യു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്.

എം.എം മണിയുടെ ഫേ​സ്ബു​ക്ക് പോ​സ്റ്റിന്റെ പൂർണരൂപം

ആദരണീയനായ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോഡി കേരളത്തിൽ വന്ന് ഒരു ഭീഷണി മുഴക്കിയിരിക്കുകയാണ്. ത്രിപുരയിലേതുപോലെ കേരളത്തിലും അട്ടിമറി സംഘടിപ്പിക്കുമെന്ന്. അദ്ദേഹത്തിന് തെറ്റി. പാവപ്പെട്ടൊരു ജനസമൂഹമുള്ള ആദിവാസി സംസ്ഥാനമായ ത്രിപുരയിൽ അട്ടിമറി സംഘടിപ്പിച്ചതിൽ അഭിമാനം കൊള്ളുന്നത് ആണത്തമൊന്നുമല്ല. മോഡി കണ്ടിട്ടുള്ള ഗുജറാത്തും, ഉത്തർപ്രദേശും, മദ്ധ്യപ്രദേശുമൊന്നുമല്ലിത്. നവോത്ഥാന നായകന്മാരുടെ നാടായ കേരളമാണിത് - ദൈവത്തിന്റെ സ്വന്തം നാട്. മോഡിയുടെയും കൂട്ടരുടെയും വർഗ്ഗീയക്കളിയൊന്നും ഈ നാട്ടിൽ ചെലവാകാൻ പോകുന്നില്ല.മറിച്ച്, ഇപ്പോൾ മോഡിയുടെ കൈയ്യിലുള്ള അധികാരം തന്നെ നഷ്ടപ്പെടാൻ പോകുകയാണ്. ഇക്കാര്യം അദ്ദേഹം മനസ്സിലാക്കുന്നത് നന്നായിരിക്കും.

മോഡിയുടെ 'അട്ടിമറിസ്വപ്നം' വെറുമൊരു സ്വപ്നം മാത്രമായി അവശേഷിക്കും.

First published: January 17, 2019, 6:32 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories