• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'കമ്യൂണിസ്റ്റുകാരനായ ഞാൻ പറയാൻ പാടില്ലായിരുന്നു'; KK രമയ്ക്കെതിരായ പരാമർശം പിൻവലിച്ച് MM മണി

'കമ്യൂണിസ്റ്റുകാരനായ ഞാൻ പറയാൻ പാടില്ലായിരുന്നു'; KK രമയ്ക്കെതിരായ പരാമർശം പിൻവലിച്ച് MM മണി

ആരെയും അപമാനിക്കണമന്ന് ഉദ്ദേശിച്ചിട്ടില്ല. കമ്മ്യൂണിസ്റ്റുകാരനായ താൻ അങ്ങനെ പറയാൻ പാടില്ലായിരുന്നു.

  • Last Updated :
  • Share this:
    തിരുവനന്തപുരം: കെകെ രമ എംഎൽഎയ്ക്കെതിരെ നിയമസഭയിൽ നടത്തിയ അധിക്ഷേപ പരാമർശം പിൻവലിച്ച് എംഎം മണി എംഎൽഎ. ആരെയും അപമാനിക്കണമന്ന് ഉദ്ദേശിച്ചിട്ടില്ല. കമ്മ്യൂണിസ്റ്റുകാരനായ താൻ അങ്ങനെ പറയാൻ പാടില്ലായിരുന്നു. പരാമർശം പിൻവലിക്കുന്നും എംഎം മണി ഇന്ന് നിയമസഭയിൽ പറഞ്ഞു.

    വിവാദ പരാമർശത്തിൽ മണിയെ സ്പീക്കർ എംബി രാജേഷ് തള്ളിയിരുന്നു. സമൂഹത്തിലെ മാറ്റം ജനപ്രതിനിധികൾക്ക് വേണ്ടവിധം ഉൾക്കൊള്ളാൻ ആയിട്ടില്ലെന്ന് എം ബി രാജേഷ് സഭയിൽ പറഞ്ഞു. എല്ലാം സാമൂഹ്യ ഓഡിറ്റിങ്ങിന് വിധേയമാകുമെന്ന് ഓർക്കണമെന്നും സ്വയം തിരുത്തലിന് വിധേയമാകണമെന്നും സ്പീക്കർ ചൂണ്ടിക്കാട്ടി. ഇതിനു പിന്നാലെയാണ് മണി പരാമർശം പിൻവലിച്ചത്.

    ആഭ്യന്തര വകുപ്പിന്റെ ധനാഭ്യര്‍ത്ഥന ചര്‍ച്ചയില്‍ പങ്കെടുത്ത് പ്രസംഗിക്കവെയാണ് മണി രമയ്ക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയത്. 'ഒരു മഹതി ഇപ്പോള്‍ പ്രസംഗിച്ചു മുഖ്യമന്ത്രിക്ക് എതിരെ, എല്‍ഡിഎഫ് സര്‍ക്കാരിന് എതിരെ, ഞാന്‍ പറയാം ആ മഹതി വിധവയായി പോയി, അവരുടേതായ വിധി, അതിനു ഞങ്ങളാരും ഉത്തരവാദികളല്ല'- എന്നായിരുന്നു മണിയുടെ പരാമര്‍ശം.

    Also Read- രമയ്ക്കെതിരായ പരാമർശം: എംഎം മണിയെ സിപിഎം ഇനി പ്രോത്സാഹിപ്പിക്കില്ല; വിമർശനം അതിരുകടന്നതെന്ന് വിലയിരുത്തൽ

    ടിപി ചന്ദ്രശേഖരന്റെ കൊലപാതകത്തെ പരാമർശിച്ച് രമ നടത്തിയ പ്രസംഗത്തിന് മറുപടിയായാണ് മണിയുടെ അധിക്ഷേപം.

    പരാമർശം പിൻവലിക്കാൻ  തയ്യാറാകണമെന്ന് പ്രതിപക്ഷം ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും പറഞ്ഞതിൽ ഉറച്ചു നിൽക്കുകയായിരുന്നു എംഎം മണി. മണിക്കെതിരെ ആനിരാജയും ബിനോയ് വിശ്വവുമടക്കമുള്ള സിപിഐ നേതാക്കളും രംഗത്തുവന്നിരുന്നു. ഇതിനുള്ള പ്രതികരണമായി ആനി രാജയ്ക്കെതിരേയും മണി അധിക്ഷേപ പരാമർശം നടത്തിയിരുന്നു.

    കഴിഞ്ഞ വെള്ളിയാഴ്ച ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ മണിക്കെതിരെ രൂക്ഷ വിമർശനം  ഉയർന്നിരുന്നു.
    Published by:Naseeba TC
    First published: