• HOME
  • »
  • NEWS
  • »
  • kerala
  • »
  • Thrikkakara By-Election Result | 'കൊച്ചിക്ക് ആ പഴയ കൊച്ചിയായിരിക്കാനാ വിധി ' ഇടത് തോല്‍വിയില്‍ എംഎം മണി

Thrikkakara By-Election Result | 'കൊച്ചിക്ക് ആ പഴയ കൊച്ചിയായിരിക്കാനാ വിധി ' ഇടത് തോല്‍വിയില്‍ എംഎം മണി

ഫേസ്ബുക്കിലൂടെയായിരുന്നു എംഎം മണിയുടെ പ്രതികരണം

  • Share this:
    തൃക്കാക്കര ഉപ തെരഞ്ഞെടുപ്പിലെ ഇടത് പരാജയത്തില്‍ പ്രതികരണവുമായി മുന്‍ മന്ത്രി എം.എം മണി. കൊച്ചിക്ക് പഴയ കൊച്ചിയായിരിക്കാനാണ് വിധിയെന്ന് എംഎം മണി ഫേസ്ബുക്കില്‍ കുറിച്ചു. പിടി തോമസിന്‍റെ മരണത്തെ തുടര്‍ന്നുള്ള സഹതാപ തരംഗം ഉമാ തോമസിന് വോട്ടായി ലഭിക്കില്ലെന്ന് തെരഞ്ഞെടുപ്പിന് മുന്‍പ് എംഎം മണി പറഞ്ഞിരുന്നു.

    മുഖ്യമന്ത്രിയടക്കം നേരിട്ടെത്തി പ്രചാരണം നടത്തിയിട്ടും യുഡിഎഫ് സ്ഥാനാര്‍ഥി ഗംഭീര ഭൂരിപക്ഷം നേടിയത് ഇടത് നേതൃത്വത്തെ അമ്പരപ്പിച്ചിട്ടുണ്ട്.



    തൃക്കാക്കരയില്‍ (Thrikkakara By-Election ) ഇടത് മുന്നണിയുടെ പ്രചാരണം നയിച്ചത് മുഖ്യമന്ത്രിയല്ലെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍ മോഹനന്‍. പ്രചാരണം നയിച്ചത് ജില്ലാ കമ്മിറ്റിയാണ്, തോല്‍വിയുടെ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കെല്ലെന്നും സിഎന്‍ മോഹനന്‍ പറഞ്ഞു. തൃക്കാക്കരയില്‍ പരാജയം സമ്മതിക്കുന്നു, തോല്‍വിയുടെ കാരണം പാര്‍ട്ടി പരിശോധിക്കും, ഭരണവിരുദ്ധ വികാരമെന്ന് പറയാനാകില്ല. ഓരോ മേഖലയിലയിലെയും വോട്ടുകള്‍ വന്ന ശേഷം വിശദമായി പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

    ഒൻപതാം റൗണ്ട് പൂർത്തിയാപ്പോള്‍ ഉമാ തോമസിന്‍റെ ഭൂരിപക്ഷം 22481 ലെത്തി

    കെവി തോമസിന്റെ വീടിന് മുന്നിൽ പടക്കം പൊട്ടിച്ച് യുഡിഎഫ് പ്രവർത്തകർ


    തൃക്കാക്കരയിൽ (Thrikkakara By-Election Result)ഉമ തോമസിന്റെ (Uma Thomas)വിജയം ഉറപ്പിച്ച സാഹചര്യത്തിൽ കെവി തോമസിന്റെ വീടിന് മുന്നിൽ ആഹ്ളാദ പ്രകടനവുമായി യുഡിഎഫ് പ്രവർത്തകർ. കെവി തോമസിന്റെ വീടിന് മുന്നിൽ പടക്കംപൊട്ടിച്ചാണ് പ്രവർത്തകർ ഉമ തോമസിന്റെ വിജയം ആഘോഷിച്ചത്.

    തൃക്കാക്കര തെരഞ്ഞെടുപ്പിൽ കെവി തോമസ് ഇടതുപക്ഷത്തിന് പരസ്യമായി പിന്തുണ പ്രഖ്യാപിക്കുകയും പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. പാർട്ടി വിലക്ക് മറികടന്ന് സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുത്തതിനെതിരേയും കോൺഗ്രസ് പ്രവർത്തകർക്കിടയിൽ കെവി തോമസിനെതിരെ വികാരം ഉണർന്നിരുന്നു.

    അതേസമയം, തൃക്കാക്കരയിൽ ഇടതുപക്ഷത്തിനേറ്റ തിരിച്ചടിയുടെ കാരണങ്ങൾ പരിശോധിക്കുമെന്ന് കെവി തോമസ് പ്രതികരിച്ചു. കെ റെയിൽ തിരിച്ചടിയായോ എന്ന് പരിശോധിക്കണം. തെരഞ്ഞെടുപ്പിൽ വികസനം വേണ്ടവിധത്തിൽ ചർച്ചയായില്ലെന്നും കെവി തോമസ് പറഞ്ഞു.

    തെരഞ്ഞെടുപ്പ് ഫലം പിണറായി വിജയന് ഏറ്റ തിരിച്ചടിയല്ലെന്നുംസിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്ത നിലപാടിൽ ഉറച്ചു നിൽക്കുന്നതായും കെ വി തോമസ് പറഞ്ഞു.
    Published by:Arun krishna
    First published: