ഇടുക്കി: ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രനെ (S Rajendran) സിപിഎം (CPM) പുറത്താക്കുമെന്ന് മുൻ മന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ എം എം മണി (MM Mani). ''ഏരിയാ സമ്മേളനങ്ങളിൽ പങ്കെടുക്കാത്ത രാജേന്ദ്രന് പാർട്ടിയിൽ തുടരാനാകില്ല. രാജേന്ദ്രന്റെ രാഷ്ട്രീയബോധം തെറ്റിപ്പോയതിന് എന്ത് ചെയ്യാനാകും? ജില്ലാ പഞ്ചായത്ത് പ്രസിഡന്റും 3 തവണ എംഎൽഎയുമാക്കി. മര്യാദയ്ക്ക് കിട്ടുന്നത് മേടിച്ച് തുടർന്നാൽ മുന്നോട്ടുപോകുമെന്നും മണി പറഞ്ഞു. മറയൂര്‍ ഏരിയാ സമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിലാണ് എം എം മണിയുടെ പരാമര്‍ശം. എസ്. രാജേന്ദ്രന്‍ അംഗമായിട്ടുള്ള ഏരിയാ കമ്മറ്റിയാണ് മറയൂര്‍. ഏരിയാ സമ്മേളനത്തില്‍ രാജേന്ദ്രന്‍ പങ്കെടുത്തിരുന്നില്ല.
എസ്. രാജേന്ദ്രന്‍ തോട്ടംതൊളിലാളിയുടെ മകനായി ജനിച്ചതാണെന്നും അത്യാവശ്യ വിദ്യാഭ്യാസമുണ്ടെന്നും എം.എം. മണി പറഞ്ഞു. "രാഷ്ടീയ ബോധമുണ്ട്. പക്ഷേ രാഷ്ട്രീയബോധമൊക്കെ തെറ്റിപ്പോയാലെന്ത് ചെയ്യും ? മൂന്ന് പ്രാവശ്യം എംഎല്‍എയായി. 15 വര്‍ഷം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായി. പിന്നെ ജീവിതകാലം മുഴുവന്‍ അയാള്‍ക്ക് പെന്‍ഷനായി നല്ല സംഖ്യകിട്ടും. ഇതിലപ്പുറം ഇനി എന്ത് ചെയ്യണം ഈ പാര്‍ട്ടി? "- മണി ചോദിച്ചു.
Also Read- Suspended | അപകടത്തിൽ മരിച്ചയാളുടെ ബൈക്ക് ഉപയോഗിച്ച രണ്ട് ഗ്രേഡ് എസ്ഐമാർക്ക് സസ്പെൻഷൻ
എസ്. രാജേന്ദ്രന് എതിരായ കമ്മീഷന്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുമെന്നും അതിന്റെ അടിസ്ഥാനത്തില്‍ തീരുമാനം എടുക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പക്ഷേ, എന്തെല്ലാം പ്രശ്‌നമുണ്ടെങ്കിലും സമ്മേളനങ്ങളില്‍ വരാതിരിക്കുന്നത് സംഘടനാ വിരുദ്ധമായ പ്രവൃത്തിയാണ്. കമ്മീഷന്‍ റിപ്പോര്‍ട്ട് അനുകൂലമായാല്‍ പോലും സമ്മേളനങ്ങില്‍ വരാതിരിക്കുന്നതുകൊണ്ട് അയാള്‍ക്ക് പാര്‍ട്ടിയില്‍ തുടരാനാകില്ല. പുറത്താക്കും. അയാള്‍ വേറെ പാര്‍ട്ടി നോക്കണമെന്നും എം എം മണി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ തെരഞ്ഞെടുപ്പിന് പിന്നാലെ ദേവികുളം മണ്ഡലവുമായി ബന്ധപ്പെട്ട് പാർട്ടി പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അഡ്വ. എ.രാജ സിപിഎം സ്ഥാനാർഥിയായി അവിടെ വിജയിച്ചിരുന്നു. എന്നാൽ പ്രതീക്ഷിച്ചത്ര വോട്ടുകൾ പലയിടത്തും രാജയ്ക്ക് നേടാനായില്ലെന്ന വിമർശനം അപ്പോൾതന്നെ ഉയർന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് എസ്.രാജേന്ദ്രൻ പലയിടത്തും വോട്ടുമറിച്ചുവെന്ന ആക്ഷേപം ഉയരുകയും ഡിവൈഎഫ്ഐ അതിനെതിരെ രംഗത്തെത്തുകയും ചെയ്തത്. ഇതിന്റെ അടിസ്ഥാനത്തിൽ പാർട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചു. അന്വേഷണ കമ്മീഷന്റെ റിപ്പോർട്ട് രാജേന്ദ്രന് എതിരാണെന്നാണ് റിപ്പോർട്ടുകൾ. ജില്ലാ സമ്മേളനത്തിന് മുൻപ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടായേക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cpm, Idukki, Mm mani, S Rajendran