തിരുവനന്തപുരം: പൊതുപണിമുടക്ക് കാരണം രണ്ടു ദിവസം കേരളത്തിൽ വൈദ്യുതി മുടങ്ങുമെന്ന വാർത്ത തെറ്റെന്ന് വൈദ്യുതി മന്ത്രി എം എം മണി. വ്യാജ വാർത്തയാണ് ഇത്തരത്തിൽ പ്രചരിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. 48 അഖിലേന്ത്യാ പൊതുപണിമുടക്കിൽ വൈദ്യുതി ബോർഡ് ജീവനക്കാരും പങ്കെടുക്കുന്നുണ്ട്. ഇതു കാരണം രണ്ടു ദിവസം കേരളത്തിലടക്കം വൈദ്യുതി മുടങ്ങുമെന്നായിരുന്നു സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.