• HOME
  • »
  • NEWS
  • »
  • kerala
  • »
  • M N Karassery | സഞ്ചരിച്ചിരുന്ന ഓട്ടോ മറിഞ്ഞു; എം എന്‍ കാരശ്ശേരിക്ക് പരിക്ക്

M N Karassery | സഞ്ചരിച്ചിരുന്ന ഓട്ടോ മറിഞ്ഞു; എം എന്‍ കാരശ്ശേരിക്ക് പരിക്ക്

എം എന്‍ കാരശ്ശേരി സഞ്ചരിച്ചിരുന്ന ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞായിരുന്നു അപകടം.

  • Share this:
    കോഴിക്കോട്: അധ്യാപകനും സാമൂഹ്യ നിരീക്ഷകനുമായ എം എന്‍ കാരശ്ശേരിക്ക് (M N Karassery) വാഹനാപകടത്തില്‍ (Accident) പരിക്ക്. കോഴിക്കോട് ചാത്തമംഗലത്ത് വച്ച് ഉണ്ടായ അപകടത്തിലാണ് എം എന്‍ കാരശ്ശേരിക്ക് പരിക്കേറ്റത്. അദ്ദേഹം സഞ്ചരിച്ചിരുന്ന ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞായിരുന്നു അപകടം.

    ഓട്ടോ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് വാഹനം നിയന്ത്രണം വിട്ട് മതിലില്‍ ഇടിക്കുകയായിരുന്നു. ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു അപകടം. പരുക്കേറ്റ കാരശേരിയെ മണാശ്ശേരിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

    കോഴിക്കോട് സര്‍വകലാശാല മലയാള വിഭാഗം മേധാവിയായി വിരമിച്ച എം എന്‍ കാരശ്ശേരി പഠനങ്ങളും ലേഖനസമാഹാരങ്ങളും വിവര്‍ത്തങ്ങളുമായി അറുപതില്‍പരം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.

    Veena George | ഡോക്ടറോട് 'ആമസോൺ പേ ഗിഫ്റ്റ്' ചോദിച്ചു: മന്ത്രി വീണാ ജോർജിന്‍റെ പേരിൽ തട്ടിപ്പ്

    തിരുവനന്തപുരം: ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ പേരില്‍ തട്ടിപ്പ് നടത്താന്‍ ശ്രമിച്ച സംഭവത്തില്‍ പോലീസിന് പരാതി നല്‍കി. മന്ത്രിയുടെ പേരും ഫോട്ടോയും വച്ചുള്ള വാട്‌സാപ്പ് വഴിയാണ് ആരോഗ്യ വകുപ്പിലെ ഒരു ഡോക്ടര്‍ക്ക് മെസേജ് വന്നത്. താനൊരു ക്രൂഷ്യല്‍ മീറ്റിംഗിലാണെന്നും സംസാരിക്കാന്‍ പറ്റില്ലെന്നും പറഞ്ഞാണ് വാട്‌സാപ്പ് മെസേജ് വന്നത്.

    തുടര്‍ന്ന് തനിക്കൊരു സഹായം വേണമെന്നും ആമസോണ്‍ പേ ഗിഫ്റ്റ് പരിചയമുണ്ടോന്നും ചോദിച്ചു. ഇതോടെ ഡോക്ടറിന് സംശയം തോന്നി മന്ത്രിയുടെ ഓഫീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് മന്ത്രിയുടെ ഓഫീസ് പരാതി നല്‍കുകയായിരുന്നു. ഇത്തരത്തിലുള്ള തട്ടിപ്പിനെതിരെ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.
    Published by:Jayesh Krishnan
    First published: