നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • ചെമ്മീനും ഞണ്ടും കൃഷി ചെയ്യണോ? പറഞ്ഞുതരാൻ മൊബൈൽ ആപ്പ് തയാർ

    ചെമ്മീനും ഞണ്ടും കൃഷി ചെയ്യണോ? പറഞ്ഞുതരാൻ മൊബൈൽ ആപ്പ് തയാർ

    fishing

    fishing

    • News18
    • Last Updated :
    • Share this:
      കൊച്ചി: തീരദേശ മേഖലയിലെ ചെമ്മീൻ-ഞണ്ട്-മത്സ്യ കൃഷിക്കായി മൊബൈല്‍ ആപ്പും വെബ്സൈറ്റും വരുന്നു. ഐ.എസ്.ആർ.ഒയുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനമാണ് (സിഎംഎഫ്ആര്‍ഐ) ഇത്തരമൊരു പദ്ധതികൊണ്ടുവരുന്നത്. തണ്ണീര്‍തടങ്ങളുടെ സമ്പൂര്‍ണ വിവരങ്ങള്‍ ഉള്‍പ്പെടുന്ന മൊബൈല്‍ ആപ്പും വെബ്സൈറ്റും വികസിപ്പിക്കുന്നതിന് സിഎംഎഫ്ആര്‍ഐയും ഐഎസ്ആര്‍ഒയുടെ കീഴിലുള്ള സ്പേസ് അപ്ലിക്കേഷന്‍സ് സെന്ററും (സാക്) ധാരണാപത്രം ഒപ്പുവെച്ചു. സമുദ്രമത്സ്യ മേഖലയിലെ കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതത്തെ കുറിച്ച് പഠിക്കുന്ന സിഎംഎഫ്ആര്‍ഐയിലെ നിക്ര ഗവേഷണ പദ്ധതിയുടെ ഭാഗമായാണ് സിഎംഎഫ്ആര്‍ഐ ഐഎസ്ആര്‍ഒയുമായി ചേര്‍ന്ന് സംയുക്ത സംരംഭത്തിന് തുടക്കമിടുന്നത്. കേരളത്തിലെ 2592 തണ്ണീര്‍തടങ്ങളിലെ മാപ്പിംഗ്, തത്സമയ നിരീക്ഷണം തുടങ്ങി തീരദേശവാസികള്‍ക്ക് ഈ മേഖലകളില്‍ മത്സ്യ-ചെമ്മീന്‍-ഞണ്ട് കൃഷികള്‍ നടത്തുന്നതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കുന്നതടക്കമുള്ളവ മൊബൈല്‍ ആപ്പില്‍ ഉള്‍ക്കൊള്ളിക്കും. 2.25 ഹെക്ടറില്‍ താഴെയുള്ള തണ്ണീര്‍തടങ്ങളുടെ സംരക്ഷണത്തിന് ഈ പദ്ധതി സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

      അന്തര്‍ദേശീയ സര്‍വ്വീസുകള്‍ റദ്ദാക്കി ജെറ്റ്‌ എയര്‍വെയ്‌സ്

      കാലാവസ്ഥാവ്യതിയാനത്തിന്റെ ഭാഗമായി നശിച്ചുകൊണ്ടിരിക്കുന്ന പല തണ്ണീര്‍തടങ്ങളും പൂര്‍വസ്ഥിതിയിലേക്ക് കൊണ്ടുവരിക, മത്സ്യകൃഷിയിലൂടെ തണ്ണീര്‍തട സംരക്ഷണത്തിന് വഴിയൊരുക്കുക, തീരദേശവാസികള്‍ക്ക് ഉപജീവനമാര്‍ഗം ഒരുക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സംയുക്ത പദ്ധതി. ഉപഗ്രഹചിത്രങ്ങളുപയോഗിച്ച് ഐഎസ്ആർഒ നേരത്തെ തന്നെ വികസിപ്പിച്ച തണ്ണീര്‍തട ഭൂപടം, ഓരോ പ്രദേശത്തെയും ജലഗുണനിലവാരം, ഭൗതിക-രാസ പ്രത്യേകതകള്‍ തുടങ്ങിയവ കൂടി ഉള്‍പ്പെടുത്തി വികസിപ്പിക്കും. സിഎംഎഫ്ആര്‍ഐ ആണ് ഇത്തരം വിവരങ്ങള്‍ ശേഖരിക്കുക. ഓരോ പ്രദേശത്തും അനുയോജ്യമായ കൃഷി രീതികള്‍ ഏതെന്ന് ആപ്പ് വഴി തീരദേശവാസികള്‍ക്കും കര്‍ഷകര്‍ക്കും നല്‍കും. അതാത് സമയങ്ങളിലെ തണ്ണീര്‍തടങ്ങളുടെ വിവരങ്ങള്‍ തീരദേശവാസികള്‍ക്കും ആപ്പ് വഴി നല്‍കാനാകും. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിദഗ്ധര്‍ നിർദേശങ്ങള്‍ പുറപ്പെടുവിക്കും. വിവരശേഖരണത്തിന് മറ്റ് ഗവേഷണ സ്ഥാപനങ്ങളുടെയും തീരദേശവാസികളുടെയും സഹായം തേടുമെന്ന് സിഎംഎഫ്ആര്‍ഐയിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റും നിക്ര പദ്ധതിയുടെ മുഖ്യ ഗവേഷകനുമായ ഡോ പി യു സക്കറിയ പറഞ്ഞു.

      കാലാവസ്ഥയിലെ മാറ്റം കൊണ്ട് ചെറിയ തണ്ണീര്‍തടങ്ങള്‍ വളരെ വേഗം നശിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ കൃത്യമായ തത്സമയ വിവരങ്ങള്‍ കൈമാറ്റപ്പെടുന്നതിലൂടെ ഇവ കൃഷിയോഗ്യമാക്കാനും സംരക്ഷിക്കാനും കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
      First published:
      )}