തിരുവനന്തപുരം: കൊറോണ ഭീതി നിലനിൽക്കുന്നതിനിടെ പാലിനായ് കടയിൽ പോയി ക്യൂ നിൽക്കേണ്ടതില്ല. തിരുവനന്തപുരം, എറണാകുളം ജില്ലയിൽ ഉള്ളവർക്ക് മൊബൈൽ ആപ്പ് വഴി ഓർഡർ നൽകിയാൽ മിൽമ പാൽ വീട്ടിലെത്തും. Am need എന്ന പേരിലാണ് മൊബൈൽ ആപ്പ് തയ്യാറാകിയിട്ടുള്ളത്.
ആദ്യ ഘട്ടത്തിൽ ഗൂഗിൾ പ്ലേ സ്റ്റോറില്‍ മാത്രമാണ് ആപ് ലഭിക്കു. ആപ് ഡൗൺ ലോഡ് ചെയ്ത ശേഷം പിൻ കോഡ് നമ്പർ നൽകണം. സർവ്വീസ് ലഭ്യമായ സ്ഥലമാണെങ്കിൽ തുടർ നടപടികൾ പൂർത്തിയാക്കാം. ഓൺലൈനിൽ തന്നെ പണവും അടയ്ക്കണം.
മറ്റ് സ്ഥലങ്ങളിൽ മിൽമ ഏജന്റ് മാർ വഴിയാണ് കവർ പാൽ വീട്ടിലെത്തിക്കുന്നത്. ഒരു കവർ പാലിന് വിലയ്ക്ക് പുറമെ ഒരു രൂപ അധികം നൽകണം. വീട്ടിലെത്തിക്കുന്നതിന് ഏജന്റിന് നൽകുന്ന കമ്മീഷൻ ഇനത്തിലാണ് ഒരു രൂപ അധികം ഈടാക്കുന്നത്.
ഏജന്റിനെ അറിയില്ലെങ്കിൽ ഹെൽപ് ലൈൻ നമ്പറിൽ വിളിച്ചാൽ മതി. ഏജന്റിന്റെ വിവരങ്ങൾ തരികയൊ, അല്ലെങ്കിൽ പാൽ വീട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിക്കുകയൊ ചെയ്യും. 24 മണിക്കൂറും സേവനം ലഭ്യമാകുമെന്നാണ് മിൽമ അവകാശപ്പെടുന്നത്.
മലബാർ മേഖല; 9495678523, 8848185401, തെക്കൻ മേഖല; 9188861637, മൊബൈൽ ആപ് സർവ്വീസ്; 9746811118 എന്നീ നമ്പറുകളുമായി ബന്ധപ്പട്ടാൽ പാൽ വീട്ടിലെത്തിക്കും.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.