• HOME
  • »
  • NEWS
  • »
  • kerala
  • »
  • Kozhikode |പാതയോരങ്ങളില്‍ പേ പാര്‍ക്കിംഗ് സംവിധാനമൊരുങ്ങുന്നു; ആപ്പ് ഉടന്‍ പ്ലേ സ്റ്റോറില്‍

Kozhikode |പാതയോരങ്ങളില്‍ പേ പാര്‍ക്കിംഗ് സംവിധാനമൊരുങ്ങുന്നു; ആപ്പ് ഉടന്‍ പ്ലേ സ്റ്റോറില്‍

കോഴിക്കോട് നഗരത്തിലെത്തിയാല്‍ പാര്‍ക്കിംഗ് ആലോചിച്ച് ഇനി തലപുകയ്ക്കണ്ട.

  • Last Updated :
  • Share this:
കോഴിക്കോട്: നഗരത്തില്‍ പ്രവേശിച്ചാലുടന്‍ മൊബൈല്‍ ആപ്പിലൂടെ (mobile app) വാഹനങ്ങള്‍ നിര്‍ത്തിയിടാനുള്ള സ്ഥലം പരിശോധിച്ച് ഇ പെയ്‌മെന്റ് ചെയ്യാവുന്ന സംവിധാനം ഉടന്‍ കോഴിക്കോട് പ്രാവര്‍ത്തികമാകും.

കോഴിക്കോട് നഗരത്തിലെത്തിയാല്‍ പാര്‍ക്കിംഗ് (parking) ആലോചിച്ച് ഇനി തലപുകയ്ക്കണ്ട. പാതയോരങ്ങളില്‍ തന്നെ സുരക്ഷിതമായി വാഹനങ്ങള്‍ നിര്‍ത്തിയിടാനുള്ള സംവിധാനം ഉടന്‍ പ്രാവര്‍ത്തികമാക്കാന്‍ കോര്‍പറേഷന്‍ ഇതിനകം നടപടി തുടങ്ങിക്കഴിഞ്ഞു. നഗരത്തില്‍ പ്രവേശിച്ചയുടന്‍ മൊബൈല്‍ ആപ്പില്‍ കയറി പാര്‍ക്ക് ചെയ്യേണ്ട സ്ഥലം പരിശോധിക്കാം.

ഓകെ ആയാലുടന്‍ ആപ്പ് വഴി തന്നെ പാര്‍ക്കിംഗ് ഫീസ് അടയ്ക്കാം. പിന്നെ പാതയോരങ്ങളില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ട് എങ്ങോട്ടുവേണമെങ്കിലും പോകാം. നോ പാര്‍ക്കിംഗിലായാല്‍ മാത്രമേ പിഴ അടയ്ക്കാനുള്ള ഇണ്ടാസുമായി പൊലീസ് വരികയുള്ളു. പാര്‍ക്കിംഗ് പദ്ധതിക്കുള്ള പ്രാഥമിക നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. മൊബൈല്‍ ആപ്പ് ഉടന്‍ പ്ലേ സ്റ്റോറിലെത്തും.

പൊലീസിന്റെ സഹായത്തോടെയാണ് കോര്‍പറേഷന്‍ പാര്‍ക്കിംഗ് സംവിധാനമേര്‍പ്പെടുത്തുന്നതെന്ന് കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ് പറഞ്ഞു. നഗരത്തില്‍ പാര്‍ക്കിംഗിനുള്ള പാതയോരങ്ങള്‍ കണ്ടെത്താനുള്ള ഉത്തരവാദിത്വവും പൊലീസ് ഏറ്റെടുത്തുകഴിഞ്ഞു. നഗരത്തിലെ ഗതാഗത കുരുക്കും ഇതുവഴി തടയാനാകുമെന്നാണ് കോര്‍പറേഷന്റെ വിലയിരുത്തല്‍.

Covid Vaccine | കോവിഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് ജനുവരി 10 മുതല്‍; ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്‌

പത്തനംതിട്ട : സംസ്ഥാനത്ത് ജനുവരി 10 മുതല്‍ തന്നെ മുതിര്‍ന്നവര്‍ക്കുള്ള കൊവിഡ് വാക്‌സീന്‍ ബൂസ്റ്റര്‍ ഡോസ് വിതരണം ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 15, 16, 17 വയസ് പ്രായമായ കുട്ടികള്‍ക്ക് വാക്‌സീന്‍ നല്‍കുന്നതിനുള്ള നടപടികള്‍ നാളെ മുതല്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

15 മുതല്‍ 18 വരെ പ്രായമുള്ളവര്‍ക്കായി പ്രത്യേക വാക്‌സീനേഷന്‍ കര്‍മ്മപദ്ധതി തയ്യാറാക്കിയാണ് ആരോഗ്യവകുപ്പ് മുന്നോട്ട് പോകുന്നത്. സംസ്ഥാനത്താകെ 15 ലക്ഷം കൗമാരക്കാര്‍ക്കാണ് വാക്‌സീന്‍ നല്‍കേണ്ടത്. ഇതിനായി അഞ്ച് ലക്ഷം ഡോസ് കൊവാക്‌സീന്‍ സംസ്ഥാനത്ത് എത്തിക്കും.

Also read: റേഷന്‍ കാര്‍ഡുടമകള്‍ക്ക് പത്ത് കിലോ അരി കുറഞ്ഞ നിരക്കില്‍; റേഷന്‍ കടകള്‍ വഴി ആന്ധ്ര ജയ, സുരേഖ, ബോണ്ടാലൂ അരികളും

കൊവിന്‍ പോര്‍ട്ടല്‍ വഴി ഇന്നലെ വൈകീട്ട് മൂന്ന് മണി മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. രജിസ്‌ട്രേഷന്‍ നടത്താത്തവര്‍ക്ക് വാക്‌സീനേഷന്‍ കേന്ദ്രങ്ങളിലും സ്‌പോര്‍ട്ട് രജിസ്‌ട്രേഷന്‍ ഉണ്ടാകും. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സഹായത്തോടെ നേരിട്ടെത്തിയും വിദ്യാര്‍ത്ഥികള്‍ക്ക് വാക്‌സിനെടുക്കാം.

കൗമാരക്കാരുടെ വാക്‌സീനേഷന്‍ കേന്ദ്രം പെട്ടെന്ന് തിരിച്ചറിയാന്‍ കവാടത്തില്‍ പിങ്ക് ബോര്‍ഡ് പ്രദര്‍ശിപ്പിക്കും. മുതിര്‍ന്നവര്‍ നീല ബോര്‍ഡ് വച്ചിരിക്കുന്ന സ്ഥലത്ത് നിന്നാണ് വാകസീനെടുക്കേണ്ടത്.

കൗമാരക്കാര്‍ക്കുള്ള വാക്‌സീന്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ മാതാപിതാക്കള്‍ക്ക് സാധിക്കുന്നില്ലെങ്കില്‍ വിദ്യാഭ്യാസ വകുപ്പ് അതിനുള്ള സൗകര്യങ്ങള്‍ ഒരുക്കുമെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.

ഇത് സംബന്ധിച്ച് വകുപ്പുതലത്തില്‍ ഉദ്യോഗസ്ഥര്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നുവെന്നും രജിസ്‌ട്രേഷനില്‍ ഉള്‍പ്പെടാത്ത കുട്ടികളുടെ വിവരങ്ങള്‍ ആരോഗ്യവകുപ്പ് വിദ്യാഭ്യാസ വകുപ്പിനോട് തേടിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
Published by:Sarath Mohanan
First published: