• HOME
  • »
  • NEWS
  • »
  • kerala
  • »
  • Phone Explodes |കോട്ടയം നഗരത്തിലെ മൊബൈൽഫോൺ ഷോപ്പിൽ ഫോൺ പൊട്ടിത്തെറിച്ചു; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

Phone Explodes |കോട്ടയം നഗരത്തിലെ മൊബൈൽഫോൺ ഷോപ്പിൽ ഫോൺ പൊട്ടിത്തെറിച്ചു; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

മൊബൈൽ ഫോണിൽ ചാർജ് നിൽക്കുന്നില്ല എന്ന് പറഞ്ഞാണ് അതിഥി തൊഴിലാളിയായ യുവാവ് മൊബൈൽ കടയിലെത്തിയത്. തുടർന്ന്....

  • Share this:
കോട്ടയം നഗരത്തിലെ മൊബൈൽ കടയിൽ (mobile shop) നിന്നാണ് ആശങ്കപ്പെടുത്തുന്ന വിവരം പുറത്തുവരുന്നത്. കോട്ടയം നഗരമധ്യത്തിൽ കോഴിച്ചന്ത റോഡിൽ എസ്.എൻ മൊബൈൽ ഷോപ്പിലാണ് നന്നാക്കാൻ കൊണ്ടുവന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചത് (Exploded). ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവമുണ്ടായത്.

മൊബൈൽ ഫോണിൽ ചാർജ് നിൽക്കുന്നില്ല എന്ന് പറഞ്ഞാണ് അതിഥി തൊഴിലാളിയായ യുവാവ് മൊബൈൽ കടയിലെത്തിയത്. തുടർന്ന് അറ്റകുറ്റപ്പണിക്കായി മൊബൈൽ ഫോൺ കൈമാറി. അതിനിടെ ബാറ്ററി ഊരി മാറ്റുകയും ചെയ്തു. അതിനിടെ സംഘത്തിലുണ്ടായിരുന്ന ഒരു തൊഴിലാളി ഈ ബാറ്ററിയിൽ അമർത്തി. ഈ സമയമാണ് വലിയ ശബ്ദത്തോടെ ബാറ്ററി പൊട്ടിത്തെറിച്ചത്. വലിയ രീതിയിൽ തീ ഉയർന്നുവരികയും ചെയ്തു.   മൊബൈൽ ഫോൺ പൊട്ടിത്തെറിക്കുന്ന ദൃശ്യങ്ങൾ ഇതിനകം പുറത്ത് വന്നിട്ടുണ്ട്. സംഭവം ഉണ്ടായതിനു തൊട്ടുപിന്നാലെ സ്ഥലത്ത് ഉള്ളവർ ഓടിരക്ഷപ്പെടുകയായിരുന്നു.

ഏറെ പ്രചാരത്തിലുള്ള മൊബൈൽ കമ്പനിയുടെ ഫോൺ തന്നെയാണ് പൊട്ടിത്തെറിച്ചത്. ബാറ്ററി വീർത്തു ഉപയോഗിക്കാനാവാത്ത സ്ഥിതിയാണ് ഉണ്ടായിരുന്നത് എന്ന് കടമ ഉടമകൾ പറഞ്ഞു. അപ്രതീക്ഷിതമായി ഉണ്ടായ സംഭവം ആയതിനാൽ തന്നെ വലിയ ഞെട്ടലാണ് ഉണ്ടായത് എന്ന് മൊബൈൽ കടയിലുണ്ടായിരുന്നവർ പറയുന്നു. മൊബൈൽ പൊട്ടിത്തെറിക്കുന്ന സംഭവം പലതവണ കേട്ടിട്ടുണ്ടായിരുന്നു എങ്കിലും ഇതാദ്യമായാണ് നേരിട്ട് കണ്ടത്. വലിയ തീയോട് കൂടി സ്ഫോടന സമാനമായ രീതിയിലാണ് മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചത്. ഇതും ആളുകളെ പരിഭ്രാന്തരാക്കി.

അപകടം ഉണ്ടായെങ്കിലും ആർക്കും സംഭവത്തിൽ പരിക്കില്ല.  കടയിൽ ആറു പേരെങ്കിലും ഈ മൊബൈൽ ഫോണിന് അടുത്ത് ഉണ്ടായിരുന്നു. പെട്ടെന്നുണ്ടായ സ്ഫോടനം ആയതിനാൽ തന്നെ എന്താണ് സംഭവിച്ചത് എന്ന് ആർക്കും വ്യക്തത കൈവന്നിട്ടില്ല. തീ ഉണ്ടായെങ്കിലും ആർക്കും പരിക്ക് പറ്റിയില്ല എന്നത് ആശ്വാസമായി മാറിയിട്ടുണ്ട്. സാധാരണക്കാർ എപ്പോഴും ഉപയോഗിക്കുന്ന മൊബൈൽ ഫോണിൽ നിന്ന് ഉണ്ടാകുന്ന അപകടം  കാഴ്ചക്കാരെയും പരിഭ്രാന്തരാക്കി. അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങൾ തന്നെ പുറത്തുവന്നതോടെ അത് കണ്ട് വരും ഞെട്ടലിലാണ്. എപ്പോഴും കയ്യിൽ മൊബൈൽ ഫോൺ ഇരിക്കുന്നവരാണ് ഏതാണ്ട് എല്ലാവരും. അതുകൊണ്ടുതന്നെ വീഡിയോ ദൃശ്യം കണ്ട് പരിഭ്രാന്തരാകുന്ന കാഴ്ചയാണ് ഉള്ളത്.

പ്രമുഖ മൊബൈൽ കമ്പനിയുടെ ഫോൺ തന്നെയാണ് പൊട്ടിത്തെറിച്ചത്. ഇതും സംഭവസ്ഥലത്ത് ഉണ്ടായ വരെ ആശങ്കയിലാക്കിയിട്ടുണ്ട്. ഏറ്റവും കൂടുതൽ വിൽപ്പന നടക്കുന്ന ഫോണുകളിൽ ഒന്നാണ്  അപ്രതീക്ഷിതമായി സ്ഫോടനത്തിന് കാരണമായത് എന്നതാണ്  ഞെട്ടിക്കുന്ന പ്രധാന വസ്തുത. മൊബൈൽ ഫോണുകളുടെ സുരക്ഷാ എത്രത്തോളമാണ് എന്ന ചോദ്യമാണ് ഇതോടെ ഉയരുന്നത്. ഏതായാലും സാങ്കേതിക പരിശോധന അടക്കം ഇക്കാര്യത്തിൽ നടക്കുമെന്നാണ് സൂചന. ബാറ്ററി തകരാർ മൂലമാണ് അപകടം സംഭവിച്ചതെന്ന് മൊബൈൽ ഷോപ്പ് ഉടമകൾ വിലയിരുത്തുന്നു. ഇക്കാര്യത്തിൽ മൊബൈൽ കമ്പനിയും വിശദമായ പരിശോധന നടത്തിയേക്കും. ജനങ്ങൾക്ക് അപകടമുണ്ടാക്കുന്ന തരത്തിൽ സ്ഫോടനം നടന്നതാണ് ആശങ്ക ഉയർത്തുന്നത്.
Published by:Sarath Mohanan
First published: