തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ മൊബൈൽ ഫോൺ ഉപയോഗം നിരോധിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് ഇതു സംബന്ധിച്ച സർക്കുലർ പുറപ്പെടുവിച്ചത്. അധ്യാപകർ ജോലി സമയത്ത് സോഷ്യൽ മീഡിയ ഉപയോഗിക്കാൻ പാടില്ലെന്നും ഉത്തരവിൽ പറയുന്നു.
വിദ്യാർഥികൾ മൊബൈൽ ഫോൺ ഉപയോഗിക്കാൻ പാടില്ലെന്നു നിർദ്ദേശിക്കുന്ന സർക്കുലറിൽ തന്നായാണ് ക്ലാസ് സമയത്ത് അധ്യാപകർ വാട്സപ്, ഫേസ്ബുക്ക് തുടങ്ങിയ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കരുതെന്നും നിർദ്ദേശിച്ചിരിക്കുന്നത്.
വിദ്യാർഥികൾ മൊബൈൽ ഉപയോഗിക്കുന്നത് വിലക്കി പൊതു വിദ്യാഭ്യാസ വകുപ്പ് നേരത്തെയും സർക്കുലർ ഇറക്കിയിരുന്നു. എന്നാൽ ഇത് കർശനമായി പാലിക്കപ്പെടാത്തതിനാലാണ് വീണ്ടും പുതിയ സർക്കുലറെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ വ്യക്തമാക്കുന്നു.
സർക്കുലർ കർശനമായി നടപ്പാക്കാൻ പ്രഥമാധ്യപകരും വിദ്യാഭ്യാസ ഓഫീസർമാരും ശ്രദ്ധിക്കണമെന്നും സർക്കുലർ നിർദ്ദേശിക്കുന്നു.
Also Read ഓസ്‌ട്രേലിയയിൽ സ്ഥിരതാമസമാക്കണോ? പുതിയ പദ്ധതിയുമായി സർക്കാർ
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Mobile phone ban, Mobile phone using, School