നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • വളർത്തു മൃഗങ്ങൾക്ക് ഇനി ചികിത്സ വീട്ടുപടിക്കൽ; ഹൈടെക് മൊബൈൽ മൃഗാശുപത്രിയിൽ ഓപ്പറേഷൻ തിയറ്ററും

  വളർത്തു മൃഗങ്ങൾക്ക് ഇനി ചികിത്സ വീട്ടുപടിക്കൽ; ഹൈടെക് മൊബൈൽ മൃഗാശുപത്രിയിൽ ഓപ്പറേഷൻ തിയറ്ററും

  Mobile Hospital for Pets | മൃഗങ്ങൾക്ക് കൃത്രിമ ബീജാധാനം, ഗർഭ പരിശോധന, രോഗനിർണയം, പരിശോധന, സ്കാനിങ് സംവിധാനം, ശാസ്ത്രക്രിയ തുടങ്ങിയവയെല്ലാം ഈ വാഹനത്തിൽ ക്രമീകരിച്ചിട്ടുണ്ട്.

  Pet mobile hospital saloon

  Pet mobile hospital saloon

  • Share this:
  കൊച്ചി: വീട്ടിലെ അരുമ  മൃഗങ്ങളുടെ പരിപാലനത്തിനും ചികിത്സക്കുമായി ഹൈടെക് മൊബൈൽ മൃഗാശുപത്രി. ശ്രദ്ധ മൊബൈൽ ആർട്ടിഫിഷ്യൽ ഇൻസെമിനേഷൻ ആൻഡ് വെറ്ററിനറി സർവീസസിന്റെയാണ് ഈ പുതിയ സംരംഭം. എയർ കണ്ടിഷൻ ചെയ്ത ഓപ്പറേഷൻ തിയറ്റർ  സൗകര്യവും പെറ്റ് ഗ്രൂമിങ് സംവിധാനവും ഉൾപ്പടെ ഇതിൽ ക്രമീകരിച്ചിട്ടുണ്ട്.

  മൃഗങ്ങൾക്ക് കൃത്രിമ ബീജാധാനം, ഗർഭ പരിശോധന, രോഗനിർണയം, പരിശോധന, സ്കാനിങ് സംവിധാനം, ശാസ്ത്രക്രിയ തുടങ്ങിയവയെല്ലാം ഈ വാഹനത്തിൽ ക്രമീകരിച്ചിട്ടുണ്ട്. എറണാകുളം ആലങ്ങാട് പ്രവർത്തിക്കുന്ന കുടുംബശ്രീ യൂണിറ്റാണ് ഈ സംരംഭത്തിന് പിന്നിലുള്ളത്.

  പ്രിയ പ്രകാശൻ എന്ന സംരംഭകയുടെതാണ് ആശയം. നബാർഡിന്റെയും കുടുംബശ്രീ ജില്ല മിഷന്റെയും ബാങ്ക് ഓഫ് ഇന്ത്യയുടേയും സഹായത്തിലാണ് പദ്ധതി പ്രവർത്തികമായത്. ഒരു കോടി  രൂപ ചെലവിൽ നിർമ്മിക്കുന്ന വാഹനം ഇവർ സ്വന്തമായി ഡിസൈൻ ചെയ്തതാണ്. ഇതിന് വേണ്ടിയുള്ള പേറ്റൻ്റ് ലഭിക്കാൻ കാത്തിരിക്കുകയാണ് കുടുംബശ്രീ അംഗങ്ങൾ.
  TRENDING:LIVE |#HBD Laletta: മോഹൻലാലിന് ജന്മദിനാശംസകളുമായി താരലോകം [NEWS]സുതാര്യമായ PPE കിറ്റിന് താഴെ അടിവസ്ത്രം മാത്രം ധരിച്ചെത്തി: റഷ്യയിൽ നഴ്സിന് സസ്പെൻഷൻ [NEWS]മദ്യം വീടുകളിലെത്തിച്ച് സ്വിഗ്ഗിയും സൊമാറ്റോയും; ജാർഖണ്ഡിൽ തുടക്കമായി [NEWS]
  ആദ്യ ഘട്ടത്തിൽ ശ്രദ്ധ ക്ലിനികിന്റെ സേവനം എറണാകുളം ജില്ലയിൽ മാത്രമേ ലഭിക്കു എങ്കിലും വൈകാതെ തന്നെ സമീപ ജില്ലകളിലേക്ക് കൂടി വ്യാപിപ്പിക്കാൻ ആണ് പദ്ധതിയിടുന്നത്.
  First published:
  )}