'മൊബിലൈസേഷന്‍ ഫണ്ട് നൽകാൻ അനുമതിയുണ്ട്; മുൻകൂർ പണം നൽകിയതിനെ ന്യായീകരിച്ച് വി.കെ ഇബ്രാഹിംകുഞ്ഞ്
'മൊബിലൈസേഷന്‍ ഫണ്ട് നൽകാൻ അനുമതിയുണ്ട്; മുൻകൂർ പണം നൽകിയതിനെ ന്യായീകരിച്ച് വി.കെ ഇബ്രാഹിംകുഞ്ഞ്
മുന്‍കൂര്‍ പണം നല്‍കുന്നതുമായി ബന്ധപ്പെട്ട് താഴെത്തട്ടിലെ ഉദ്യോഗസ്ഥരില്‍നിന്ന് ശുപാര്‍ശ ചെതുള്ള ഫയലാണ് എത്തിയത്. അത് ഒരു മന്ത്രിയുടെ അവകാശമാണ്. പണം അനുവദിക്കാനുള്ള തീരുമാനം നയപരമായ കാര്യമാണെന്നും ഇബ്രാഹിംകുഞ്ഞ്.
കൊച്ചി: പാലാരിവട്ടം പാലം നിര്‍മാണത്തിൽ കരാർ കമ്പനിക്ക് മുൻകൂര്‍ പണം അനുവദിച്ചതിൽ തെറ്റില്ലെന്ന് ആവർത്തിച്ച് മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ്. കരാറിൽ ഏർപ്പെടുന്ന കമ്പനികൾക്ക് മുന്‍കൂര്‍പണം അനുവദിക്കുന്നത് സാധാരണരീതിയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് വിശദീകരിച്ചു.
വേള്‍ഡ് പ്രോജക്ടുകള്‍, എ ഡി ബി പ്രോജക്ട്, സ്പെഷല്‍ പര്‍പ്പസ് വെഹിക്കിളുകള്‍, ബഡ്ജറ്ററി വര്ക്കുകളല്ലാത്ത എല്ലാ പ്രവൃത്തികള്‍ക്കും മൊബിലൈസേഷന്‍ ഫണ്ട് നല്കാന് അനുമതിയുണ്ട്. കഴിഞ്ഞ സര്‍ക്കാര്‍ ഇത്തരത്തില്‍ പണം നല്‍കിയിട്ടുണ്ട്. നിലവിലെ സര്‍ക്കാരും ഇത്തരത്തില്‍ പണം നല്‍കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പണം നൽകുന്നതുമായി ബന്ധപ്പെട്ട ഫയൽ താൻ കണ്ടിട്ടുണ്ടെന്നും ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. മുന്‍കൂര്‍ പണം നല്‍കുന്നതുമായി ബന്ധപ്പെട്ട് താഴെത്തട്ടിലെ ഉദ്യോഗസ്ഥരില്‍നിന്ന് ശുപാര്‍ശ ചെതുള്ള ഫയലാണ് എത്തിയത്. അത് ഒരു മന്ത്രിയുടെ അവകാശമാണ്. പണം അനുവദിക്കാനുള്ള തീരുമാനം നയപരമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
അത്സമയം അന്വേഷണവുമായി ബന്ധപ്പെട്ട് ഹാജരാകാൻ വിജിലൻസ് നോട്ടീസ് നൽകിയിട്ടില്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.