നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'പണിക്കൊന്നും പോകാതെ റാങ്ക് ലിസ്റ്റും നോക്കി ഇരിക്കുന്നവർ ആത്മഹത്യ ചെയ്യുന്നതാണ് നല്ലത്'; കണ്ണിൽച്ചോരയില്ലാത്ത പോസ്റ്റുകൾക്കെതിരേ രോഷം

  'പണിക്കൊന്നും പോകാതെ റാങ്ക് ലിസ്റ്റും നോക്കി ഇരിക്കുന്നവർ ആത്മഹത്യ ചെയ്യുന്നതാണ് നല്ലത്'; കണ്ണിൽച്ചോരയില്ലാത്ത പോസ്റ്റുകൾക്കെതിരേ രോഷം

  വിവാദ പരാമര്‍ശവുമായി മോഡല്‍ രശ്മി ആര്‍ നായര്‍

  resmi nair

  resmi nair

  • Share this:
   റാങ്ക് ലിസ്റ്റില്‍ പേരുണ്ടായിട്ടും പിഎസ്.സി ലിസ്റ്റ് റദ്ദാക്കിയ മനോവിഷമത്തില്‍ തിരുവനന്തപുരം സ്വദേശിയായ അനു ആത്മഹത്യ ചെയ്ത സംഭവം വാര്‍ത്തയായിരിക്കെ വിവാദ പരാമര്‍ശവുമായി മോഡല്‍ രശ്മി ആര്‍ നായര്‍. 28 വയസ്സായിട്ടും പണിക്കൊന്നും പോകാതെ പിഎസ്‌സി റാങ്ക് ലിസ്റ്റും നോക്കി ഇരിക്കുന്നവരൊക്കെ ആത്മഹത്യ ചെയ്യുന്നതാണ് നല്ലതെന്ന രശ്മി നായരുടെ ഫേസ്ബുക്ക് പോസ്റ്റാണ് വിവാദമായിരിക്കുന്നത്.

   '28 വയസ്സായിട്ടും പണിക്കൊന്നും പോകാതെ പിഎസ്‌സി റാങ്ക് ലിസ്റ്റും നോക്കി ഇരിക്കുന്നവരൊക്കെ ആത്മഹത്യ ചെയ്യുന്നതാണ് നല്ലതെന്നാണ് എന്റെ ഒരിത്. ഒന്നാമതെ ഭൂമിയില്‍ ഓക്‌സിജന്‍ കുറവാണ് വെറുതെ എന്തിനാണ് അത് പാഴാക്കുന്നത്' എന്നായിരുന്നു രശ്മി നായരുടെ ഫേസ്ബുക്ക് പോസ്റ്റ്.   ഇതിന് താഴെ രോഷപ്രതികരണവുമായി നിരവധി പേരെത്തി. ഇതോടെ രശ്മി നായർ പോസ്റ്റ് പിൻവലിച്ചു. എന്നാൽ രശ്മി നായരുടെ പോസ്റ്റിനെ അനുകൂലിച്ചും നിരവധി പേരാണ് എത്തിയത്. രശ്മി നായർ പോസ്റ്റ് പിൻവലിച്ചെങ്കിലും മറ്റുള്ളവരുടെ സമാനമായ ഫേസ്ബുക്ക് പോസ്റ്റുകൾക്കെതിരെ രൂക്ഷമായ വിമർശനമാണ് ഉയരുന്നത്.
   Published by:user_49
   First published: