മൂവാറ്റുപുഴ: രണ്ടു കോടിയോളം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച അത്യാധുനിക അറവുശാല(Slaughter House) ഇനി വിവാഹ മണ്ഡപം. പലവട്ടമായി എട്ടുതവണ ഉദ്ഘാടനം നടത്തുകയും ചെയ്ത അത്യാധുനിക അറവുശാലയാണ് ഓഡിറ്റോറിയമായി(Auditorium) നവീകരിക്കാനുള്ള നടപടികള്‍ നഗരസഭ ആരംഭിച്ചത്.
നാട്ടുകാര്‍ നല്കിയ പരാതിയെ തുടര്‍ന്ന് മാലിന്യ സംസ്കരണ സംവിധാനം ഒരുക്കുന്നത് വരെ അടച്ചുപൂട്ടാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ എട്ടു വര്‍ഷം പിന്നിട്ടിട്ടും അറവുശാലയില്‍ മാലിന്യം സംസ്കരണ സംവിധാനം ഒരുക്കാനും തുറന്നു പ്രവര്‍ത്തിപ്പിക്കാനും വേണ്ട നടപടി നഗരസഭ തയ്യാറായില്ല.
അതേസമയം അറവുശാലയിലെ തുരുമ്പെടുത്ത ഉപകരണങ്ങള്‍ മോഷണം പോവുകയും ചെയ്തു. തുടര്‍ന്നാണ് അറവുശാല പ്രവര്‍ത്തിപ്പിക്കാന്‍ കഴിയില്ലെന്ന് മനസ്സിലാക്കി കെട്ടിടം വിവാഹ മണ്ഡപമായി നവീകരിക്കാന്‍ നഗരസഭ നടപടികള്‍ ആരംഭിച്ചത്.
Relaxation of Covid Restrictions | കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ; ഭക്ഷണശാലകളിലും സിനിമാ തിയേറ്ററിലും 100% പ്രവേശനം
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളില്‍ (covid restrictions)ഇളവ് വരുത്തി സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്തെ കോവിഡ് കേസുകളില്‍ കാര്യമായ കുറവുണ്ടായ സാഹചര്യത്തിലാണ് ഇത്. ബാറുകള്‍, ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, മറ്റ് ഭക്ഷണശാലകള്‍ എന്നിവിടങ്ങളില്‍ നൂറ് ശതമാനം പ്രവേശനം അനുവദിക്കും. സംസ്ഥാനത്തെ തിയേറ്ററുകള്‍ നൂറ് ശതമാനം സിറ്റിങ് കപ്പാസിറ്റിയില്‍ പ്രവര്‍ത്തിക്കാനും അനുമതി നൽകി.
ആശുപത്രിയിലെ കോവിഡ് രോഗികളുടെ എണ്ണം അടിസ്ഥാനമാക്കി ജില്ലകളെ വിവിധ വിഭാഗങ്ങളായി തിരിക്കുന്ന രീതി നിര്‍ത്തലാക്കി. എല്ലാ പൊതുപരിപാടികള്‍ക്കും പരമാവധി 1500 പേരെ പങ്കെടുപ്പിക്കാമെന്നും ഉത്തരവില്‍ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.